Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

നടുവേദന ഉള്ളവര്‍ ഈ ആഹാരങ്ങളോട് 'നോ' പറയൂ!

പ്രസവശേഷം അല്ലെങ്കില്‍ ഒരു 35 വയസ്സ് കഴിയുമ്പോള്‍ തന്നെ, ഒട്ടുമിക്ക സ്ത്രീകളിലും പുരുഷന്മാരിലും നടുവേദന സര്‍വ്വ സാധാരണയായി കണ്ടുവരുന്നു. നടുവേദന അമിതമായാല്‍ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളാണ് പിന്നീട് അനുഭവിക്കേണ്ടതായി വരുന്നത്.

back pain
Photo Credit: AI generated

നടുവേദന മാറുന്നതിനായി മരുന്നിനൊപ്പം ചെറിയ രീതിയില്‍ വ്യായാമവും ചിലര്‍ ചെയ്തുവരാറുണ്ട്. ഇത് മാത്രമല്ല, ആയുര്‍വേദ പ്രകാരം, നടുവേദന ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

വഴുതനങ്ങ

വഴുതനങ്ങ തോരന്‍, വഴുതനങ്ങ വറുത്തത് എന്നിങ്ങനെ വഴുതനങ്ങ ഉപയോഗിച്ച് നിരവധി ആഹാരങ്ങളാണ് ദിവസേന ഓരോ വീടുകളിലും തയ്യാറാക്കി കഴിക്കാറുള്ളത്. ചിലര്‍ വീട്ടില്‍ തന്നെ വഴുതനങ്ങ കൃഷിയും ചെയ്യുന്നുണ്ടാകാം. എന്നാല്‍, നടുവേദന ഉള്ളവരാണ് നിങ്ങളെങ്കില്‍ വഴുതനങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് പറയുന്നത്.

വഴുതനങ്ങയില്‍ കീടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സൊലാനിന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, വഴുതനങ്ങ നമ്മള്‍ ആഹാരത്തില്‍ ഉള്‍പെപടുത്തുമ്പോള്‍ നമ്മുടെ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു കാരണമാകുന്നു. ഇത് സന്ധിവാതം, നടുവേദന എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, നടുവേദന ഉള്ളവര്‍ വഴുതനങ്ങ ആഹാരത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഉരുളക്കിഴങ്ങ്

ഇന്ത്യയില്‍ ആഹാരം പാചകം ചെയ്യാന്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കിഴങ്ങാണ് ഉരുളക്കിഴങ്ങ്. നമ്മുടെ സാമ്പാറില്‍ പോലും പലരും ഉരുളക്കിഴങ്ങ് ചേര്‍ക്കാറുണ്ട്. എന്നാല്‍, നടുവേദന ഉള്ളവര്‍ ഉരുളക്കിഴങ്ങ് കഴിക്കരുതെന്നാണ് പറയുന്നത്.

ഉരുളക്കിഴങ്ങിലും സൊലാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ ബാധിക്കും. അതുപോലെ ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് സന്ധിവേദന, നടുവേദന എന്നിവ വര്‍ദ്ധിപ്പിക്കുന്നു.

തക്കാളി

മീന്‍കറിയിലും, ചിക്കനിലും സ്വാദ് വര്‍ദ്ധിക്കുന്നതിനായി തക്കാളി ചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, നടുവേദ, എല്ലുതേയ്മാനം എന്നിവ ഉള്ളവര്‍ തക്കാളി കഴിക്കരുതെന്നാണ് പറയുന്നത്. തക്കാളിയില്‍ സൊലാനിന്‍, ടൊമാറ്റിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീര വീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. ഇത് നടുവേദ, എല്ലുതേയ്മാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, തക്കാളി പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

പോത്ത്, പോര്‍ക്ക്, ആട്

പോത്ത്, പോര്‍ക്ക്, ആട് എന്നീ മാംസാഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ഇവ ദഹിക്കാന്‍ പ്രയാസമേറിയതാണ്. അതുപോലെ, ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിന് കകാരണമാകുന്നുണ്ട്. ഇത് നടുവേദന സന്ധിവേദന എന്നിവ വര്‍ദ്ധിപ്പിക്കും.

അതുപോലെ, കോഴി, ആട് എന്നിവയുടെ കരള്‍ കറിവെച്ച് കഴിക്കുന്നതും ഒഴിവാക്കുക. ഇവയില്‍ പ്യൂരിന്‍ അമിതമായി അടങ്ങിയിരിക്കുന്നു. ഇത് വാതരോഗങ്ങള്‍ക്ക് നല്ലതല്ല. അതുപോലെ, നടുവേദന, സന്ധിവേദന എന്നിവ വര്‍ദ്ധിക്കുന്നതിനും ഇതൊരു കാരണമാണ്.

കാപ്പി

കാപ്പി പതിവായി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലം ഇന്നു തന്നെ നിര്‍ത്തുന്നതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. കാരണം, കാപ്പിയില്‍ കഫേയ്ന്‍ അടങ്ങിയിരിക്കുന്നു. കഫേയ്ന്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നതിനോടൊപ്പം ദോഷം ചെയ്യുന്നുണ്ട്. അതില്‍ ഒന്നാണ് ശരീരവീക്കം വര്‍ദ്ധിപ്പിക്കുന്നത്. അതിനാല്‍, എല്ലുതേയ്മാനം, നടുവേദന, സന്ധിവേദ എന്നിവ ഉള്ളവര്‍ കാപ്പി, അതുപോലെ, കഫേയ്ന്‍ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മറ്റു പദാര്‍ത്ഥങ്ങള്‍

  • പാലും പാല്‍ ഉല്‍പന്നങ്ങളും പതിവായി കഴിക്കുന്നത് ചിലരില്‍ ശരീരവീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
  • നല്ലപോലെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
  • ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കുക.
  • അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
  • മദ്യപാനം ഒഴിവാക്കുക.

ഇത്രയും ആഹാരങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കിയാല്‍ നടുവേദ, സന്ധിവേദന എന്നിവയില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Read More About: #woman #health #food

English Summary

Discover the 5 inflammatory foods that exacerbate back pain. Learn how limiting these foods can help alleviate discomfort and improve spine health.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+