Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
എഴുപത് കഴിഞ്ഞ എല്ലാവര്ക്കും ഇനി സൗജന്യ ചികിത്സ; യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും അറിയാം
പ്രായമായവരെ സംബന്ധിച്ചെടുത്തോളം ചികിത്സാച്ചിലവ് വലിയൊരു ആശങ്ക തന്നെയാണ്. പക്ഷേ ആ ആശങ്കകള്‍ക്ക് ചെറിയൊരു ആശ്വാസമേകിക്കൊണ്ട് ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സാ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. എഴുപത് വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാര്ക്കും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് പദ്ധതി. വരുമാനം ഒരു മാനദണ്ഡമല്ലെന്നുള്ളതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.

എങ്ങനെയാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്നും ആര്‍ക്കെല്ലാമാണ് ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയെന്നും മറ്റ് മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
യോഗ്യത ആര്‍ക്കെല്ലാം
നിലവിലെ പ്രഖ്യാപനം അനുസരിച്ച് എഴുപത് വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാരും രാജ്യത്ത് സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണ്. കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സ ഇവര്‍ക്ക് സൗജന്യമായി ലഭിക്കും. കൂടാതെ 70 വയസ്സിന് മുകളിലുള്ള, നിലവില്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായവര്‍ക്കും പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ അധിക ചികിത്സ ആനൂകൂല്യം ലഭിക്കും. ഇത് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കിടയില്‍ പങ്കിടേണ്ടതില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ, സര്‍ക്കാര്‍ ചിലവ് വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് സൗജന്യചികിത്സാ പദ്ധതി. നിലവില്‍ 12 കോടി കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്. കൂടാതെ രാജ്യത്തെ 37 ലക്ഷം ആശാപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഈ സൗജന്യ ആരോഗ്യസുരക്ഷ പദ്ധതിയുടെ ഭാഗമാണ്.
മറ്റ് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ലഭിക്കുമോ
നിലവിലെ സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളായ Central Government Health Scheme (CGHS), Ex-Servicemen Contributory Health Scheme (ECHS), Ayushman Central Armed Police Force (CAPF) എന്നിവയുള്ളവര്‍ക്ക് അതുമായി മുന്നോട്ട് പോകുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സ തിരഞ്ഞെടുക്കുകയോ ചെയ്യാം.
എഴുപത് വയസ്സിന് മുകളിലുള്ള, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളവര്‍ക്കും ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം.
ഒരു കുടുംബത്തില്‍ എഴുപത് വയസ്സ് കഴിഞ്ഞ രണ്ട് അംഗങ്ങള്‍ ഉണ്ടെങ്കില്‍ 5 ലക്ഷം രൂപ അവര്‍ക്കിടയില്‍ പങ്കിടും.
ഏത്ര ആളുകള്‍ക്ക് ഗുണം ലഭിക്കും
സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 4.5 കോടി കുടുംബങ്ങളിലായി ആറുകോടിയോളം ആളുകള്‍ 70 വയസ്സിന് മുകളിലുള്ളവരാണ്. ഇവര്‍ക്കെല്ലാം സൗജന്യ ചികിത്സാപദ്ധതിയുടെ നേട്ടം ലഭിക്കും. യോഗ്യരായ ആളുകള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭ്യമാക്കും.
സര്‍ക്കാരിന് വരുന്ന ചിലവ്
70 വയസ്സ് തികഞ്ഞ എല്ലാവര്ക്കും സൗജന്യ ചികിത്സയ്ക്ക് അവസരം ലഭ്യമാക്കുന്നതിലൂടെ സര്‍ക്കാരിന് തുടക്കത്തില്‍ 3,437 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നത്. ചിലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. എന്നാല്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പര്‍വ്വതമേഖലകളിലെ സംസ്ഥാനങ്ങളിലും 90 ശതമാനം പദ്ധതിച്ചെലവും കേന്ദ്രം വഹിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
