Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
സര്‍വ്വാംഗം മാറ്റം നല്കുന്ന ഈ മസ്സാജ്: ആയുര്‍വ്വേദത്തില്‍ മികച്ചത്
ശരീരത്തില്‍ മസ്സാജ് ചെയ്യുക എന്നത് ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ആയുര്‍വ്വേദ പ്രകാരം നമ്മുടെ സര്‍വ്വാംഗം ഗുണം നല്കുന്ന മസ്സാജാണ് പലപ്പോഴും ശരീരത്തിന് ഒരു തവണ മസ്സാജ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ആയുസ്സ് വര്‍ദ്ധിപ്പിക്കും ഫലമാണ് നല്‍കുന്നത്. ആയുര്‍വ്വേദ പ്രകാരം ആരോഗ്യവര്‍ദ്ധനവിന് വേണ്ടി ഉഴിച്ചിലും മറ്റും ചെയ്യുന്നവര്‍ക്ക് പലപ്പോഴും ഓരോ മസ്സാജിന്റേയം ഗുണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നു.
എത്രയൊക്കെയാണെങ്കിലും ആയുര്‍വ്വേദത്തിനുള്ള പങ്ക് നിസ്സാരമല്ല. പലപ്പോഴും ഇത്തരത്തില്‍ നാം നടത്തുന്ന ഓരോ മസ്സാജും ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് നല്‍കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. കൂടാത പാദം മുതല്‍ ഉച്ചിവരെയുള്ള ഗുണങ്ങള്‍ നമ്മള് ചെയ്യുന്ന മസ്സാജിലൂടെ ലഭിക്കുന്നു. കൂടുതല്‍ അറിയാം.

കാഴ്ച ശക്തിക്ക് വര്‍ദ്ധിപ്പിക്കുന്നു
മസ്സാജ് ചെയ്യുന്നത് വഴി നിങ്ങളുടെ കാഴ്ച ശക്തിയിലും മാറ്റം വരുന്നു. പലപ്പോഴും കാലില്‍ നിന്ന് തുടങ്ങുന്ന മസ്സാജില്‍ നേത്രസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. കാരണം പാദങ്ങളില്‍ സ്ഥിരമായി മസ്സാജ് ചെയ്യുമ്പോള്‍ അതിലൂടെ കണ്ണിന്റെ ആരോഗ്യവും കാഴചശക്തിയും മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ആരോഗ്യവും മികച്ചതാക്കുന്നു.
വാതദോഷങ്ങള്ക്ക് പരിഹാരം
പ്രായം നമ്മളെ വാതദോഷങ്ങളിലേക്ക് എത്തിക്കുന്നു. അതിന് പരിഹാരം കാണുന്നതിനും മസ്സാജിലൂടെ സാധിക്കുന്നു. നിങ്ങളുടെ മാനസികവും ശാരീരികവുമായ പല കാര്യങ്ങളേയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തരം പ്രതിസന്ധികള്‍ക്കും ഒരു നല്ല മസ്സാജ് പരിഹാരം കാണുന്നു. ദിനവും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു നല്ല മസ്സാജ് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു പലപ്പോഴും ഇത്തരത്തിലുള്ള മസ്സാജ്. ശരീരത്തെ എപ്പോഴും കൃത്യമായി പരിപാലിക്കുകയും ആരോഗ്യത്തോടെ ആയുര്‍വ്വേദ പ്രകാരം മസ്സാജ് ചെയ്യുകയും വഴി ല പ്രതിസന്ധികളും ഇല്ലാതാവുന്നു. ഇതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാം. അതുകൊണ്ട് തന്നെ ഇടക്കൊരു മസ്സാജ് ആരോഗ്യത്തിന് മികച്ചതാണ്.
നല്ല ഉറക്കം നല്കുന്നു
നല്ല ഉറക്കം ലഭിക്കുന്നതിന് മസ്സാജ് സഹായിക്കുന്നു. ഇന്നത്തെ കാലത്ത് ഉറക്കമില്ലായ്മ ഒരു വെല്ലുവിളി തന്നെയാണ്. മാനസിക സമ്മര്‍ദ്ദവും ജോലിസമ്മര്‍ദ്ദവും എല്ലാം ഇതിന് പിന്നിലെ കാരണങ്ങളാണ്. പലപ്പോഴും ഇത്തരം അവസ്ഥയില്‍ നല്ല സുഖകരമായ ഉറക്കം ലഭിക്കുന്നതിന് വേണ്ടി നല്ല രീതിയില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്.ഇതിലൂടെ നല്ല ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നു.
മൊത്തത്തിലുള്ള ആരോഗ്യം
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മസ്സാജ് അനുയോജ്യമാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത സമയത്ത് ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് നല്ലൊരു മസ്സാജ് ചെയ്യാം. ഇത് പേശികളുടേയും സന്ധികളുടേയും സഹായിക്കുകയും രക്തചംക്രമണ പ്രശ്നത്തെ പരിഹരിക്കുകയും ചെയ്യുന്നു. മാത്രമല്ല പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങളേയും പ്രതിരോധിക്കാന്‍ ഈ മസ്സാജ് സഹായിക്കും.
കൃത്യമായി ചെയ്യേണ്ടത് എങ്ങനെ?
ആദ്യം മസ്സാജ് തുടങ്ങേണ്ടത് പാദങ്ങളില്‍ നിന്നാണ്. ചെറുചൂടുള്ള എണ്ണ ഉപയോഗിച്ചാണ് മസ്സാജ് ചെയ്യേണ്ടത്. ഇതിന് വേണ്ടി എണ്ണ എടുത്ത് പാദങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പിന്നീട് വിരലുകളില്‍ നിന്ന് മുകളിലലേക്ക് മസ്സാജ് ചെയ്യാവുന്നതാണ്. മസ്സാജ് ചെയ്യുന്നത് ഏറ്റവും നല്ലത് എള്ളെണ്ണയാണ്. നല്ലൊരു ആയുര്‍വ്വേദ ആചാര്യന്റെ സഹായത്തോടെ ഇത് ചെയ്യാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications