Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
40-ന് ശേഷവും സ്ത്രീ ലൈംഗികാരോഗ്യത്തിനും പ്രത്യുത്പാദനശേഷിക്കും ആയുര്‍വ്വേദം
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും ലൈംഗിക സംബന്ധമായ അസ്വസ്ഥതകള്‍ സ്ത്രീകള്‍ തുറന്ന് പറയാന്‍ മടിക്കുന്നു. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത്തരം പ്രതിസന്ധികള്‍ വളരെ കൂടുതലാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയും ആരോഗ്യവും എല്ലാം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
സ്ത്രീകളില്‍ ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ മാനസികാരോഗ്യം നിലനിര്‍ത്തുകയും ഹോര്‍മോണ്‍ ബാലന്‍സ് നിയന്ത്രിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് വേണ്ടി ചില ആയുര്‍വ്വേദ ഉത്പ്പന്നങ്ങള്‍ നമുക്ക് ഉപയോഗിക്കാം. അസന്തുലിതാവസ്ഥയിലുള്ള ആര്‍ത്തവ ചക്രം, മാനസികാരോഗ്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍, ഉത്കണ്ഠ പോലുള്ള ആശങ്കകള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം ഉണ്ടാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം ഇതിന് എങ്ങനെ പരിഹാരം കാണാം എന്ന് നോക്കാം.

അശ്വഗന്ധ
സ്ത്രീകളില്‍ മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ പിന്തുണയ്ക്കുന്നതിലൂടെയും സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെയും സ്ത്രീകളുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് അശ്വഗന്ധയിലൂടെ സാധിക്കുന്നു. ഇത് സ്ത്രീ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശാരീരിക ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്.
ശതാവരിക്കിഴങ്ങ്
ശതാവരിക്കിഴങ്ങ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശതാവരിക്കിഴങ്ങ് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സ്ത്രീകളില്‍ ലൈംഗികാരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ശതാവരി സ്ത്രീകള്‍ക്ക് ശീലമാക്കാം.

ത്രിഫല
ത്രിഫല ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മൂന്ന് ഉത്പ്പന്നങ്ങളുടെ സംയോജനമാണ് ത്രിഫല. നെല്ലിക്ക, ഹരിതകി, ബിബിതകി എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് ത്രിഫല. ഇത് ആരോഗ്യകരമായ ദഹനത്തിനും മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തിനും മികച്ചതാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു ത്രിഫല.
ഗോക്ഷുര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗോക്ഷുര മികച്ച ഫലങ്ങള്‍ നല്കുന്നു. ഇത് ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലൈംഗികാരോഗ്യത്തിനും മികച്ചതാണ്. ഇത് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലുടനീളം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഗോക്ഷുര സഹായിക്കുന്നു. വളരെയധികം മികച്ച ഫലങ്ങളാണ് ഇത് സ്ത്രീകള്‍ക്ക് നല്‍കുന്നത്.

പാച്ചോറ്റി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാച്ചോറ്റി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൃത്യമായ ആര്‍ത്തവത്തിനും സഹായിക്കുന്നു. കൂടാതെ ക്രമരഹിതമായ ആര്‍ത്തവം, കനത്ത രക്തസ്രാവം, ആര്‍ത്തവ വേദന എന്നിവയെ പ്രതിരോധിക്കുന്നതിനും കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പാച്ചോറ്റി സഹായിക്കുന്നു. ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് പാച്ചോറ്റി.
ശ്രദ്ധിക്കേണ്ടത്
ഹോര്‍മോണുകളുടെ അളവ് സന്തുലിതമാക്കാന്‍ ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതിന് ശേഷവും വിദഗ്ധ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഇതിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അല്ലെങ്കില്‍ ഉപയോഗം നിങ്ങളെ പ്രശ്നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.
ഗര്‍ഭകാലവും മുലയൂട്ടുന്നവരും
എന്ത് മരുന്നുകള്‍ ഗര്‍ഭകാലത്തും മുലയൂട്ടുന്ന അമ്മമാരും ഇത്തരം ആയുര്‍വ്വേദ ഹെര്‍ബുകള്‍ ഉപയോഗിക്കരുത്. ഇത് കൂടാതെ മാനസികാരോഗ്യ സംബന്ധമായ അസ്വസ്ഥതകള്‍ പോലും ഉള്ളവര്‍ ഇത്തരം മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇവരില്‍ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഏത് അവസ്ഥയിലും ഇത്തരം ആയുര്‍വ്വേദ ഹെര്‍ബുകള്‍ ഉപയോഗിക്കുമ്പോള്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
