Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ആയുര്‍വേദം പറയുന്നൂ; രക്തം ശുദ്ധീകരിക്കാന്‍ പതിവാക്കേണ്ടത് ഇവ
രക്തം അശുദ്ധമായാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, രക്തം ശുദ്ധീകരിക്കേണ്ടത് വളരെ അനിവാര്യമാണ്. ആയുര്‍വേദ പ്രകാരം, മരുന്ന് കഴിക്കാതെ തന്നെ രക്തം ശുദ്ധീകരിച്ചെടുക്കാന്‍ സഹായിക്കുന്ന ചില ആഹാരങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ബീറ്റ്റൂട്ട്
നിരവധി പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് പതിവാക്കിയാല്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ ഉല്പാദനം വര്‍ദ്ധിക്കും. ഇത് രക്ത ചംക്രമണം കൃത്യമായി നടക്കുന്നതിനും രക്തത്തിന്റെ ഒഴുക്ക് തടസ്സങ്ങളില്ലാതെ നടക്കുന്നതിനും സഹായിക്കുന്നു. രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. രക്തം ശുദ്ധീകരിക്കുന്നതിനും, പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. അതിനാല്‍, പതിവായി ബീറ്റ്റൂട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതായിരിക്കും.
മഞ്ഞള്‍
രക്തം ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ല ഫലപ്രദമായ ഒരു ഔഷധമാണ് മഞ്ഞള്‍. മഞ്ഞള്‍ ശരീരത്തില്‍ എത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച്, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍ വളരെ നല്ലതാണ്. അതുപോലെ തന്നെ, രക്തം ശുദ്ധീകരിക്കാനും, ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും, അലര്‍ജി കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്ക്യുമിന് രക്തം ശുദ്ധീകരിച്ച് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍, ആഹാരത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക. അതുപോലെ, പതിവായി രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
മാതളനാരങ്ങ
വിറ്റമിന്‍ സി, ആന്റിഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് മാതളനാരങ്ങ. അതിനാല്‍ തന്നെ, ശരീരം ശുദ്ധീകരിക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മാതളനാരങ്ങ വളരെ ഫലപ്രദമാണ്. മാതളനാരങ്ങ എന്നും പതിവായി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ രക്തം ശുദ്ധീകരിക്കപ്പെടും. അതുപോലെ, നല്ല ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാനും സാധിക്കുന്നതാണ്.
ഇലക്കറികള്‍
ചീര, മുരിങ്ങയില എന്നിവയെല്ലാം ആഹാരത്തില്‍ പതിവാക്കുന്നതും വളരെ നല്ലതാണ്. കാരണം, ചീരയിലും, മുരിങ്ങിലയിലും അയേണ്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതിനോടൊപ്പം രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. അതിനാല്‍, ഇലക്കറികള്‍ ആഹാരത്തിന്റെ ഭാഗമാക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
നെല്ലിക്ക
വിറ്റമിന്‍ സി, അയേണ്‍ എന്നിവ അടങ്ങിയ നെല്ലിക്കയും രക്തം ശുദ്ധീകരിക്കാന്‍ വളരെ നല്ലതാണ്. നെല്ലിക്ക പതിവാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. കൂടാതെ, രക്തം ശുദ്ധീകരിക്കപ്പെടാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം, അലര്‍ജി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനും വളരെയധികം സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
