Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോര്മോണ് അസന്തുലിതാവസ്ഥ നിസ്സാരമല്ല: ഭക്ഷണവും ഒരു പ്രധാന കാരണം
സത്രീകളില് ഹോര്മോണ് അസന്തുലിതാവസ്ഥ പല തരത്തിലാണ് പ്രശ്നങ്ങള് ഉണ്ടാക്കുന്നത്. സ്ത്രീകളില് മാത്രമല്ല പുരുഷന്മാരിലും ഇതേ പ്രശ്നം പലരും അനുഭവിക്കുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള് പലപ്പോഴും ഇത്തരം പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരത്തിലെ എല്ലാ പ്രവര്ത്തനങ്ങളേയും നിയന്ത്രിക്കുന്നതാണ് മെറ്റബോളിസം. എന്നാല് ഇതില് ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള് പലപ്പോഴും വെല്ലുവിളികള് ഉണ്ടാക്കുന്നു. നിങ്ങളുടെ ഹോര്മോണിലെ അസന്തുലിതാവസ്ഥ പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ഹോര്മോണ് അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകള് പലപ്പോഴും നിങ്ങളുടെ അവയവങ്ങളേയും ശാരീരിക മാനസിക അസ്വസ്ഥതകളിലേക്കും എത്തുന്നു. സ്ത്രീകളില് ഇത് പിസിഒഡി, ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്തൈറോയിഡിസം തുടങ്ങിയ ദീര്ഘകാല രോഗങ്ങള്ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധ അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെ പലപ്പോഴും ഹോര്മോണ് അസന്തുലിതാവസ്ഥയുണ്ടാവുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങള് തന്നെയാണ് ഗുരുതരമായ അവസ്ഥകള് ഉണ്ടാക്കുന്നത്. അതിന് കാരണമാകുന്ന ഭക്ഷണങ്ങള് എന്തൊക്കെയെന്ന് നോക്കാം.

റെഡ് മീറ്റ്
ഇന്നത്തെ കാലത്ത് പലരും റെഡ് മീറ്റ് ഭക്ഷണത്തില് കൂടുതലായി ഉള്പ്പെടുത്തുന്നു. അപകടകരമായ രീതിയില് ഇതില് കൊഴുപ്പ് അനുഭവപ്പെടുന്നു. പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. ഇത് മെറ്റബോളിസത്തില് മാറ്റം വരുത്തുകയും ഹോര്മോണ് അസന്തുലിതാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള് കഴിക്കുന്നവര് അല്പം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് ശരീരം എത്തുന്നതിന് മുന്പ് ഇവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പകരം ഒമേഗ3 ഫാറ്റി ആസിഡി അടങ്ങിയ ഭക്ഷണങ്ങള് കഴിക്കാന് ശ്രദ്ധിക്കുക.
സോയ ഉല്പ്പന്നങ്ങള്
ആരോഗ്യകരമെന്ന് നമുക്ക് തോന്നുമെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെ പലപ്പോഴും അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ഇത് ഹോര്മോണ് ഇംബാലന്സിന കാരണമാകുന്നു. പലപ്പോഴും ശരീരത്തില് ഈസ്ട്രജന് പോലെ പ്രവര്ത്തിക്കുന്ന ഫൈറ്റോ ഈസ്ട്രജന് എന്ന ബയോ ആക്റ്റീവ് പദാര്ത്ഥം സോയയില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഓവുലേഷന് തടസ്സം സൃഷ്ടിക്കുകയും പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുകയും ഹോര്മോണ് അസന്തുലിതാവസ്ഥ പോലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങള് എത്തുകയും ചെയ്യുന്നു. ഇത് പ്രത്യുത്പാദന ആരോഗ്യത്തെ പോലും ബാധിക്കുന്നു.

പാലുല്പ്പന്നങ്ങള്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് പാലുല്പ്പന്നങ്ങള് വളരെയധികം ഗുണം നല്കുന്നു. എന്നാല് പലപ്പോഴും പലരും പാലുല്പ്പന്നങ്ങള് കൂടുതല് കഴിക്കുന്നത് നിങ്ങളില് ഹോര്മോണ് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഹോര്മോണ് ബാലന്സ് തടസ്സപ്പെടുത്തുന്നു. പലപ്പോഴും കുടല്വീക്കത്തിലേക്കും എത്തിക്കുന്നു. അമിതമായി പാല് കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്ദ്ധിപ്പിക്കുകയും പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് ഹോര്മോണ് പ്രശ്നങ്ങള് ഉണ്ടെങ്കില് അത് പാലുല്പ്പന്നങ്ങള് ഒഴിവാക്കുന്നതിലൂടെ പരിഹരിക്കുന്നു.
കഫീന്
കഫീന് അടങ്ങിയ ഭക്ഷണങ്ങള് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ്. കാപ്പിയുടെ അളവ് കൂടുതല് ഉള്പ്പെടുത്തുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇത് പല തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. കാപ്പിയില് അടങ്ങിയിരിക്കുന്ന കഫീന് നിങ്ങളുടെ ശരീരത്തില് കോര്ട്ടിസോള് ഉല്പാദനം വര്ദ്ധിപ്പിക്കുന്നു. സ്ട്രെസ് ഹോര്മോണ് എന്നറിയപ്പെടുന്ന കോര്ട്ടിസോള് നിങ്ങളുടെ ശരീരത്തെ കൂടുതല് പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് കഫീന് ഒഴിവാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങള്
സംസ്കരിച്ച ഭക്ഷണങ്ങള് കഴിക്കുന്നവരുടെ എണ്ണം വളരെയധികം വര്ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കുക്കീസ്, ബ്രെഡ്, മറ്റ് പാക്ക് ചെയ്ത ഭക്ഷണങ്ങള് എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇവയില് പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് പലപ്പോഴും അഡ്രിനാല് ഗ്രന്ഥികള്ക്ക് സമ്മര്ദ്ദം നല്കുന്നു. ഇത് ശരീര ഭാരം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഹോര്മോണ് അസന്തുലിതാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതെല്ലാം ശ്രദ്ധിക്കണം.
ചില പച്ചക്കറികള്
പച്ചക്കറികള് ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല് ഇത് ആരോഗ്യത്തെ ചില അവസ്ഥയില് പ്രതിസന്ധികള് ഉണ്ടാക്കുന്നുണ്ട്. വഴുതന, കുരുമുളക്, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയ ചില പച്ചക്കറികളും കോളിഫ്ലവര്, ബ്രോക്കോളി, കാലെ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളും അമിതമായി കഴിക്കുന്നത് ദോഷം നല്കുന്നതാണ്. എന്നാല് ഇത് നിങ്ങളില് കൂടുതല് പ്രതിസന്ധികള് ഉണ്ടാക്കുന്നു. അതുകൊണ്ട് പച്ചക്കറികള് മിതമായ അളവില് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഹോര്മോണ് അസന്തുലിതാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
