Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
മഴക്കാലം ചീര ഉള്‍പ്പടെ 5 ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം, കാരണം
മഴക്കാലം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണര്‍ത്തുന്ന പല പ്രതിസന്ധികളും ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് നല്ലൊരു കാരണം പലപ്പോഴും ഭക്ഷണവും ആവുന്നുണ്ട്. അതിനെ എപ്രകാരം പ്രതിരോധിക്കണം ഈ സമയം എന്തൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം എന്ന നിലക്ക് പലരും പല ഭക്ഷണങ്ങളും കഴിക്കുന്നു. എന്നാല്‍ ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നത് പലപ്പോഴും അറിയുന്നില്ല.
മഴയോടൊപ്പം തന്നെ ജലജന്യ രോഗങ്ങളും നിങ്ങളെ പിടികൂടുന്നു. ഈര്‍പ്പം, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ പ്രശ്നങ്ങള്‍ പലപ്പോഴും കൂടുതലാണ്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം അവസ്ഥയില്‍ ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യത്തിന് എപ്രകാരം വെല്ലുവിളി ഉയര്‍ത്തുന്നു എന്നും നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ....

ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഉയര്‍ന്ന പോഷക ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു മാത്രമല്ല അയേണ്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്. എന്നാല്‍ മഴക്കാലമാവുന്നതോടെ പലപ്പോഴും രോഗാണുക്കളും മലിനീകരണവും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടി ചീര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയാണ് നല്ലത്.
പച്ചക്കറികള്‍ കഴിക്കുമ്പോള്‍
മഴക്കാലമടുക്കുന്നതോടെ പലപ്പോഴും പച്ചക്കറികള്‍ പല വിധത്തില്‍ മലിവമാവുകയും അണുബാധയും ഈര്‍പ്പവും വര്‍ദ്ധിക്കുകയും ചെയ്യുന്നത് വഴി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത് ഈര്‍പ്പം നിലനിര്‍ത്തുന്നത് വഴി പല വിധത്തിലുള്ള അണുബാധകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ക്കും വയറിലെ അണുബാധകള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
തെരുവ് ഭക്ഷണങ്ങള്‍
മണ്‍സൂണ്‍ മികച്ചതാക്കുന്നതിന് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്ട്രീറ്റ് ഫുഡ്. എന്നാല്‍ ഇത് പലപ്പോഴം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വിവിധ തരത്തിലുള്ള ചാറ്റുകള്‍, പാപ്ടി, ഗോല്‍ ഗപ്പ, സമൂസ മുതലായവക്കെല്ലാം ആവശ്യക്കാര്‍ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വയറിളക്കം, ഛര്‍ദ്ദി, ഓക്കാനം, വയറ്റിലെ അണുബാധ, മറ്റ് ഭക്ഷ്യജന്യ രോഗങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിക്കുന്നു.
കടല്‍ ഭക്ഷണം
കടല്‍ ഭക്ഷണങ്ങള്‍ പലപ്പോഴും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ മഴക്കാലത്ത് ശീലമാക്കുന്നു. അതുകൊണ്ട് തന്നെ ജലജന്യ രോഗങ്ങളും കൂടെക്കൂടുന്നു. സമുദ്രവിഭവങ്ങള്‍ കഴിക്കുന്നത് വഴി പലപ്പോഴും ഇത് രോഗാവസ്ഥയും വര്‍ദ്ധിപ്പിക്കുന്നു. കാരണം മണ്‍സൂണ്‍ കാലാവസ്ഥ പലപ്പോഴും കടല്‍ ജീവികളില്‍ പ്രജനനകാലമായി കണക്കാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം തന്നെ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മുറിച്ച് വെച്ച പഴങ്ങള്‍
പലപ്പോഴും സാലഡുകളും മറ്റും മുറിച്ച് വെച്ച പഴങ്ങളാല്‍ ഫ്രഷ് അല്ലാതെ തയ്യാറാക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കാരണം മുറിച്ച് വെച്ച പഴങ്ങളില്‍ ഈച്ചകള്‍ വന്നിരിക്കുകയും അത് മലിനമാവുന്നതിലേക്കും എത്തിക്കുന്നു. ഇത് ഭക്ഷ്യവിഷബാധയും അതോടൊപ്പം തന്നെ വയറ്റിലെ അണുബാധക്കും കാരണമാകുന്നു. ഇത് കൂടാതെ പാലുല്‍പ്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.
ശ്രദ്ധിക്കേണ്ടത്
മഴക്കാലത്ത് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എങ്ങനെ നല്ല ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അസംസ്കൃതമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ചൂടുള്ള ഭക്ഷണങ്ങള്‍ ഫ്രഷ് ആയ ഭക്ഷണങ്ങള്‍ എപ്പോഴും കഴിക്കുന്നതിന് ശ്രദ്ധിക്കണം. അധികം എണ്ണമയമുള്ളതും എരിവില്ലാത്തതുമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും വയറുവേദന, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications