Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ആരോഗ്യമെന്ന് കരുതും, എന്നാല്‍ അങ്ങേയറ്റം അപകടമാണ് ഈ ശീലങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു ഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. കാരണം അത്രയധികം രോഗാവസ്ഥകളെയാണ് നാം ഓരോ ദിവസം ചെല്ലുന്തോറും നേരിട്ട് കൊണ്ടിരിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അതിന് പലപ്പോഴും കാരണമാകുന്നത് നമ്മുടെ തന്നെ ചില ശീലങ്ങളാണ്. അവയെ കൃത്യമായി മനസ്സിലാക്കി അതിനെ പ്രതിരോധിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
നമ്മള് ആരോഗ്യകരമാണെന്ന ധാരണയില്‍ ചെയ്യുന്ന പല കാര്യങ്ങളും വളരെയധികം അപകടമുണ്ടാക്കുന്നതാണ് എന്നതാണ് സത്യം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ മുന്നോട്ട് പോവുന്ന നിരവധി ആളുകള്‍ ഉണ്ടാവാം. അത് കൂടാതെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നവരും ഉണ്ടാവാം. ഇത്തരത്തില്‍ ആരോഗ്യകരമെന്ന് കരുതി പലപ്പോഴും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി പേരുണ്ടാവാം. പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. എന്തൊക്കെയാണ് ഒഴിഞ്ഞ വയറ്റില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് നോക്കാം.

കാപ്പി കുടിക്കുന്നത്
പലര്‍ക്കും രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടാവാം. ചിലര്‍ക്ക് അത് കുടിച്ചാലെ അന്നത്തെ ദിവസം ഉഷാറും ഉന്മേഷവും ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇത്തരം ശീലങ്ങള്‍ അത്ര നല്ലതല്ല. കാരണം രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദഹന പ്രശ്നങ്ങളും അസിഡിറ്റി പോലുള്ള പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും. മാത്രമല്ല പതിവായി രാവിലെ കാപ്പി കുടിക്കുന്നവര്‍ക്ക് നെഞ്ചെരിച്ചില്‍, വയറു വേദന പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. അത് മാത്രമല്ല രാവിലെ കട്ടിയുള്ള ഭക്ഷണം കഴിക്കാതെ കാപ്പി കുടിക്കുന്നത് അത്ര നല്ല ശീലവുമല്ല.
വ്യായാമം വേണ്ട
വ്യായാമം ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ സമയം എന്ന് പറയുന്നത് എന്തുകൊണ്ടും രാവിലെ തന്നെയാണ്. എന്നാല്‍ രാവിലെ ഉണര്‍ന്ന് വെറും വയറ്റില്‍ തന്നെ വ്യായാമം ചെയ്യുന്നത് അത്ര നല്ല ശീലമല്ല. കാരണം ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് സത്യം. പലപ്പോഴും നിങ്ങള്‍ അതിശക്തമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന വ്യക്തിയെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിന് വേണ്ടി ഒരു നേന്ത്രപ്പഴമോ എന്തെങ്കിലും കഴിച്ചതിന് ശേഷം മാത്രമേ വര്‍ക്കൗട്ട് ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം നിങ്ങള്‍ക്കുണ്ടാക്കുന്നു.

മരുന്നുകള്‍ കഴിക്കുമ്പോള്‍
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചില മരുന്നുകള്‍ പലരും വെറും വയറ്റില്‍ കഴിക്കാറുണ്ട്. പല വിധത്തിലുള്ള വേദന സംഹാരികള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവ ഇത്തരത്തില്‍ പലരും വെറും വയറ്റില്‍ കഴിക്കുന്നതുണ്ട്. എന്നാല്‍ അത്യന്തം അപകടമേറിയ ഒരു അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും ഇത് തളര്‍ച്ചയും ക്ഷീണവും ബിപിയില്‍ ഏറ്റക്കുറച്ചിലുകളും ഉണ്ടാക്കുന്നു. ചിലരില്‍ ഗ്യാസ്ട്രീക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും അള്‍സറിനും ആന്തരിക രക്തസ്രാവത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പച്ചക്കറികള്‍ കഴിക്കുന്നവര്‍
ഇത്തരം ശീലങ്ങള്‍ ഉള്ളവര്‍ കുറവാണ്, എന്നാല്‍ സാലഡും മറ്റും വെറും വയറ്റില്‍ കഴിക്കുമ്പോള്‍ അവയില്‍ പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ദഹന പ്രക്രിയയെ വിപരീതമായി ബാധിക്കുന്നു. പലപ്പോഴും ഇവയില്‍ ഫൈബര്‍ കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ അത് ദഹിക്കുന്നതിന് കൂടുതല്‍ സമയം എടുക്കുന്നു. ഇവയെല്ലാം തന്നെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ ഒരു കാരണവശാലും വെറും വയറ്റില്‍ ചെയ്യരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
