Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തണ്ണിമത്തന് ശേഷം ഈ മൂന്ന് ഭക്ഷണങ്ങള്‍ വേണ്ട: അപകടം തൊട്ടടുത്താണ്
തണ്ണിമത്തന് വേനല്‍ക്കാലത്ത് നല്ലൊരു ശതമാനം ആളുകളും തിരഞ്ഞെടുക്കുന്ന ഒരു പഴമാണ്. പലപ്പോഴും തണ്ണിമത്തന് കഴിക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജവും എനര്‍ജിയും മാത്രം മതി നമുക്ക് വേനലിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍. എന്നാല്‍ വേനല്‍ക്കാലം തണ്ണിമത്തന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ ചില ആരോഗ്യ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ വരുന്നതാണ് ചില ഭക്ഷണങ്ങള്‍ തണ്ണിമത്തന് കഴിച്ചതിന് ശേഷം കഴിക്കരുത് എന്നത്. ഇത് നിങ്ങളില്‍ ആരോഗ്യപരമായ ചില പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വേനലില്‍ ശരീരം തണുപ്പിക്കാന്‍ തണ്ണിമത്തന് കഴിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കാതെ നോക്കേണ്ടതാണ്.
തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങളും പോഷകഗുണങ്ങളും വളരെ മികച്ചതാണെന്ന് നമുക്കറിയാം. അത്രയധികം പോഷകങ്ങളും വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തേയും ആരോഗ്യത്തേയും വളരെയധികം സ്വാധീനിക്കുന്നതിനും നിര്‍ജ്ജലീകരണത്തെ തടയുന്നതിനും അതോടൊപ്പം മികച്ച ദഹനത്തിനും എല്ലാം നിങ്ങളില്‍ തണ്ണിമത്തന് സഹായിക്കുന്നു. എന്നാല്‍ തണ്ണിമത്തനോടൊപ്പം അല്ലെങ്കില്‍ അതിന് ശേഷം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പാല്
പാല് ഒരു കാരണവശാലും തണ്ണിമത്തന് കഴിച്ചതിന് ശേഷം കഴിക്കാന്‍ പാടില്ല. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം തണ്ണിമത്തനനില് വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിച്ച് പാല് കഴിക്കുന്നതിന് പ്രതിപ്രവര്ത്തനമുണ്ടാക്കുകയും അത് നിങ്ങളുടെ ദഹനത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും തണ്ണിമത്തന് പാലിന് ശേഷം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നിലക്കാതെ നില്ക്കുന്നുണ്ടെങ്കില് നിങ്ങളുടെ ഭക്ഷണശീലം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ദഹനക്കേട്, വയര്‍വീര്‍ക്കല്‍, ഗ്യാസ് എന്നിവ പോലുള്ള പ്രശ്നങ്ങള്‍ ഇവരില്‍ സ്ഥിരമായി ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ശീലത്തെ ഇല്ലാതാക്കാവുന്നതാണ്.

പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ തണ്ണിമത്തന് കഴിച്ചതിന് ശേഷം ഒരിക്കലും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. കാരണം തണ്ണിമത്തനില്‍ വൈറ്റമിനുകളും ധാതുക്കളും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രോട്ടീന്‍ അടങ്ങിയ പയര്‍ പോലുള്ള ഭക്ഷണങ്ങള്‍ തണ്ണിമത്തന് കഴിച്ചതിന് ശേഷം കഴിക്കാന്‍ പാടില്ല. കാരണം ഇത് ദഹനരസങ്ങള്‍ പ്രശ്നത്തിലാക്കുകയും വയര്‍ കേടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
മുട്ട
തണ്ണിമത്തന് ശേഷം മുട്ട കഴിക്കുന്നതും നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദഹനത്തിന് തടസ്സം സൃഷ്ടിക്കുന്നു. മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം തണ്ണിമത്തന് കഴിച്ചാല്‍ അത് നിങ്ങളുടെ ദഹനത്തെ പ്രശ്നത്തിലാക്കുന്നു. മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ക്ക് പലപ്പോഴും ഇത് കാരണമാകുന്നു. തണ്ണിമത്തന് കഴിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തേക്ക് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇനി മുതല്‍ തണ്ണിമത്തന് കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
