Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തേങ്ങാവെള്ളം ഇഷ്ടമാണോ? എന്നാല്‍ ഒരു കാരണവശാലും ഇവര്‍ കഴിക്കരുത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളം വളരെയധികം സഹായിക്കുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എപ്പോഴും തേങ്ങാവെള്ളം. ഏത് ശാരീരിക മാനസിക ക്ഷീണത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് തേങ്ങാവെള്ളം അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. ദാഹശമനി എന്നതിലുപരി അത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും അതോടൊപ്പം തന്നെ ശരീരം ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും എല്ലാം സഹായിക്കുന്നതാണ് തേങ്ങാവെള്ളം.
എന്നാല്‍ എത്രയധികം ഗുണങ്ങള്‍ ഉണ്ടെങ്കിലും കരിക്ക് അല്ലെങ്കില്‍ തേങ്ങാവെള്ളം എല്ലാവര്ക്കും യോജിക്കണം എന്നില്ല. ഹാനീകരമല്ലാത്ത ഒരു പാനീയമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് തേങ്ങാവെള്ളം സഹായിക്കുന്നുണ്ടെങ്കിലും ഇത് ആരെല്ലാം ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം. എന്തുകൊണ്ടാണെന്നും അറിയാം.

വൃക്കരോഗങ്ങളുള്ളവര്‍
വൃക്ക സംബന്ധമായ തകരാറുള്ളവര്‍ ഒരു കാരണവശാലും കരിക്കോ തേങ്ങാവെള്ളമോ കുടിക്കാന്‍ പാടില്ല. കാരണം ഇത് രോഗത്തിന്റെ അവസാന ഘട്ടത്തില്‍ പലപ്പോഴും ശരീരത്തിലുണ്ടാവുന്ന അധിക പൊട്ടാസ്യത്തെ പുറന്തള്ളുന്നതിന് സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. അതിന്റെഫലമായി ഹൈപ്പര്‍ കലീമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് എത്തിച്ചേക്കാം. പലപ്പോഴും ഗുരുതരമായ അവസ്ഥയാണ് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പ്രമേഹരോഗികള്‍
പ്രമേഹ രോഗികളെങ്കില്‍ അവരും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ഇത് വലിയ അളവില്‍ കുടിക്കുന്നത് നിങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിലേക്കും ചില അവസ്ഥകളില്‍ അപകടകരമായ അവസ്ഥയിലേക്കും എത്തിക്കുന്നു.

കലോറി കുറവുള്ള ഡയറ്റ് എടുക്കുന്നവര്‍
പലപ്പോഴും കലോറി കുറവുള്ള ഡയറ്റ് എടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അവര്‍ക്കും തേങ്ങാവെള്ളം ഒരു വെല്ലുവിളിയാണ്. പലപ്പോഴും കലോറി കുറവാണെങ്കില്‍ പോലും 45-60 കലോറി തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി കുടിക്കുന്നവരെങ്കില്‍ പലപ്പോഴും കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെങ്കില്‍ പരമാവധി തേങ്ങാവെള്ലം ഒഴിവാക്കുന്നതാണ് നല്ലത്.
ചില മരുന്നുകള്‍ കഴിക്കുന്നവര്‍
ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവര്‍ തേങ്ങാവെള്ളം കുടിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും ഉയര്‍ന്ന പൊട്ടാസ്യം പുറത്ത് വിടുന്നതിനാല്‍ അത് മരുന്നിന്റെ ഫലത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരെങ്കില്‍ തേങ്ങാവെള്ളം കുടിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടതാണ്. അതിന് ശേഷം മാത്രം തേങ്ങാവെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
നട്സ് അലര്‍ജിയുള്ളവര്‍
എന്തെങ്കിലും കാരണവശാല്‍ നട്സ് അലര്‍ജിയുള്ളവരെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അവരിലും പലപ്പോഴും തേങ്ങാവെള്ളം പ്രതിരോധ ഫലം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പരമാവധി തേങ്ങാവെള്ളം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ ഈ അവസ്ഥ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. ഇത്തരം അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കണം.
സോഡിയം ആവശ്യമുള്ളവര്‍
ശരീരത്തിന് സോഡിയം ആവശ്യമുള്ള തീവ്ര വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഒരിക്കലും തേങ്ങാവെള്ളം കുടിക്കരുത്. കാരണം ഈ സമയം ശരീരത്തിന് ആവശ്യം പൊട്ടാസ്യം അല്ല. സോഡിയമാണ് അതുകൊണ്ട് തന്നെ അമിതമായി വിയര്‍ക്കുന്നവര്‍ക്കും കായികതാരങ്ങളും ഈ സമയം തേങ്ങാവെള്ളം അല്ലെങ്കില്‍ കരിക്ക് കഴിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
