അശ്വഗന്ധയും തുളസിയും ചേരുന്ന അമൃത്: മഴക്കാല രോഗങ്ങളെ ഇല്ലാതാക്കും

മഴക്കാലം എന്നത് പലപ്പോഴും രോഗങ്ങളുടെ ഒരു കൂടാരമാണ്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ, ടൈഫോയ്ഡ്, കോളറ, ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നത് മഴക്കാലത്താണ്. ഇത്തരം അവസ്ഥയില്‍ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിലേക്ക് പലപ്പോഴും എത്തുന്നു. അതുകൊണ്ട് തന്നെ അവയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളാണ് എന്തുകൊണ്ടും നല്ലത് എന്നതാണ് സത്യം. അശ്വഗന്ധയും തുളസിയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് മഴക്കാല ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള രണ്ട് ഔഷധങ്ങളാണ് ഇവയെന്ന കാര്യത്തില്‍ സംശയം വേണ്ട. മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അശ്വഗന്ധയും തുളസിയും കഴിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Ashwagandha benefits

അശ്വഗന്ധയുടെ ഗുണങ്ങള്‍
അശ്വഗന്ധ ആയുര്‍വ്വേദത്തില്‍ വളരെയധികം ഗുണങ്ങള്‍ ഉള്ളതാണ്. മഴക്കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് അശഗന്ധ. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഇമ്മ്യൂണോമോഡുലേറ്ററി ഇഫക്റ്റുകള്‍ ഉണ്ടെന്നത് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും ശക്തിപ്പെടുത്താനും സാധിക്കുന്നു. മഴക്കാലത്ത് എല്ലാ തരത്തിലുള്ള രോഗാവസ്ഥയേയും പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുകയും അണുബാധയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു അശ്വഗന്ധ.

ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം
ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് അശ്വഗന്ധ. ധാരാളം ആന്റിഓക്സിഡന്റുകള്‍ അശ്വഗന്ധയില്‍ അടങ്ങിയിട്ടുണ്ട്. ഡോ ഗോള്‍ പറയുന്നതനുസരിച്ച്, ഈ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനം മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുകയും ചെയ്യുന്നു.

Ashwagandha health benefits

അഡാപ്‌റ്റോജെനിക് ഇഫക്റ്റുകള്‍
അശ്വഗന്ധ ഒരു അഡാപ്‌റ്റോജനായി പ്രവര്‍ത്തിക്കുന്നു, മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ക്ഷേമം വളര്‍ത്തുന്നതിന് വേണ്ടി സഹായിക്കുന്നതാണ് അശ്വഗന്ധ. ഇത് നിങ്ങളുടെ സ്‌ട്രെസ് ലെവലുകള്‍ കുറയ്ക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വേണ്ടി അശ്വഗന്ധ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു അശ്വഗന്ധം എന്നതില്‍ സംശയം വേണ്ട.

അശ്വഗന്ധ കഴിക്കേണ്ടത് എങ്ങനെ?
ആയുര്‍വ്വേദ പ്രകാരം അശ്വഗന്ധ കഴിക്കുമ്പോള്‍ എപ്രകാരം കഴിക്കണം എന്ന് നോക്കാം. അതിന് വേണ്ടി വെറും വയറ്റില്‍ പാലില്‍ അശ്വഗന്ധ ചൂര്‍ണം കലക്കി കഴിക്കേണ്ടതാണ്. അശ്വഗന്ധയും പാലും മിക്‌സ് ചെയ്ത് കഴിക്കുന്നതിലൂടെ നിങ്ങളുെ നാഡിവ്യവസ്ഥ ശാന്തമാവുന്നു. കൂടാതെ സമ്മര്‍ദ്ദപൂരിതമായ അവസ്ഥക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കൂടാതെ പ്രായമായവര്‍ക്കെങ്കില്‍ അശ്വഗന്ധ ചൂര്‍ണം നെയ്യില്‍ വറുത്ത് ചെറുചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കാവുന്നതാണ്.

Ashwagandha beneits in malayalam

തുളസിയുടെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തുളസി വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മഴക്കാല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് തുളസി ഉപയോഗിക്കാം. മഴക്കാല പ്രതിരോധത്തിന് തുളസി പ്രയോജനപ്രദമാകുന്നത് എപ്രകാരം എന്ന് നമുക്ക് നോക്കാം.

ഇമ്മ്യൂണോമോഡുലേറ്ററി ഇഫക്റ്റുകള്‍
തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ട്, അത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകള്‍ക്കുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് കൂടാതെ ശരീരത്തിന് അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു തുളസി. നിങ്ങള്‍ക്ക് സ്ഥിരമായി തുളസി ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിനും സഹായിക്കുന്നു.

ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനം
ശരീരത്തിന്റെ ആന്റി മൈക്രോബിയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു തുളസി. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഇഫക്റ്റുകള്‍ ഉള്‍പ്പെടെയുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ ഗുണങ്ങള്‍ വിവിധ രോഗകാരികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും, അണുബാധകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

Immunity

ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകളും
തുളസിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ഇത് രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതിനും, ശക്തമായ രോഗപ്രതിരോധ പ്രതികരണത്തെ സഹായിക്കുകയും ചെയ്യുന്നു.

തുളസി കഴിക്കേണ്ടത് എങ്ങനെ?
തുളസി ജ്യൂസ് പോഷകങ്ങളുടെ കലവറയാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അത്ഭുത മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ പുതിയ തുളസി ഇലകള്‍ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. തുളസി ചായ കുടിക്കുന്നതും നല്ലതാണ്.

പ്രതിരോധശേഷിക്ക് അശ്വഗന്ധ, തുളസി ചായ
എന്നാല്‍ അശ്വഗന്ധയും തുളസിയും ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതിന് വേണ്ടി ഇത് രണ്ടും മിക്‌സ് ചെയ്ത് ചായ തയ്യാറാക്കാം. 1 ടീസ്പൂണ്‍ അശ്വഗന്ധ പൊടിയും 5-6 പുതിയ തുളസി ഇലകളും തിളച്ച വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി കുടിക്കുന്നതിലൂടെ മികച്ച പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അശ്വഗന്ധയും തുളസി ചായയും പതിവായി കഴിക്കുന്നത് മഴക്കാല രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, July 16, 2023, 18:32 [IST]
X
Desktop Bottom Promotion