Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
സന്ധിവാതം; കാരണങ്ങൾ, ലക്ഷണങ്ങൾ, വരാതിരിക്കാൻ, അറിയേണ്ടതെല്ലാം
സന്ധികളിൽ ഉണ്ടാകുന്ന വീക്കം മൂലം സന്ധികളിൽ വേദനയും അസ്വസ്ഥതകളും അനുഭവപ്പെടും. ഈ അവസ്ഥയെയാണ് സന്ധിവാതം എന്ന് വിശേഷിപ്പിക്കുന്നത്. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമെന്നും, ആർക്കെല്ലാമാണ് സന്ധിവാതം പ്രധാനമായും വരുന്നതെന്നും, ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നോക്കാം.

പലതരം
മൂന്ന് തരത്തിലുള്ള സന്ധിവാതമാണ് ഇന്ന് പ്രധാനമായും കണ്ടുവരുന്നത്. ആദ്യത്തെതാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. സന്ധികളെ സംരക്ഷിക്കുന്ന കാർട്ടിലേജ് എന്ന പാളി നശിക്കുന്നതു മൂലമുണ്ടാകുന്ന സന്ധിവാതമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. ഇത് പ്രായമാകുന്നവരിലാണ് കൂടുതലായി കണ്ടുവരുന്നത്. രണ്ടാമത്തെതാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം സന്ധികളെ ആക്രമിക്കുന്നതുമൂലമുണ്ടാകുന്ന അവസ്ഥയാണിത്. മൂന്നാമത്തേതാണ് ഗൗട്ട്. രക്തത്തിലെ യൂറിക് ആസിഡ് അധികമാകുന്നതുമൂലം, സന്ധികളിൽ ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നു. ഇത് സന്ധിവാതത്തിന് കാരണമാകുന്നു. ഈ അവസ്ഥയെയാണ് ഗൗട്ട് എന്ന് പറയുന്നത്.
സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ
സന്ധിവാതം ഉള്ളവരിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രധാനമായും കണ്ടുവരാറുണ്ട്. സന്ധികളിൽ ഉണ്ടാകുന്ന വീക്കം കാരണം സന്ധികൾ ചലിപ്പിക്കുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുന്നത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. അതുപോലെ, സന്ധികളിലെ വീക്കം മൂലം സന്ധികളിൽ നിറവ്യത്യാസവും ചീർമ്മതും അനുഭവപ്പെടാം. അതുപോലെ, സന്ധികൾ പൂർണ്ണമായി ചലിപ്പിക്കാൻ ബുദ്ധിമുട്ട്, രാവിലെ ഉണരുമ്പോൾ സന്ധികളിലുണ്ടാകുന്ന കോച്ചിപ്പിടുത്തം, ശരീരം മൊത്തത്തിൽ ക്ഷീണിക്കുന്നതായുള്ള തോന്നൽ എന്നിവയെല്ലാം സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.
കാരണങ്ങൾ
സന്ധിവാതം വരുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. പ്രായം, അമിതവണ്ണം, പാരമ്പര്യം, പ്രമേഹം, ശരീരത്തിലുണ്ടായിട്ടുള്ള പരിക്കുകൾ, അമിതമായി ശാരീരിക അദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത്, എന്നിങ്ങനെ നിരവധി കാരണങ്ങളാൽ സന്ധിവാതം നിങ്ങൾക്ക് വരാവുന്നതാണ്.
കഴിക്കാൻ പാടില്ലാത്തവ
സന്ധിവാതം ഉള്ളവർക്ക് ചില തരം ഭക്ഷണങ്ങൾ വേദനയും വീക്കവും കൂട്ടാൻ സാധ്യതയുണ്ട്. അതിനാൽ ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അവ ഏതെല്ലാമെന്ന് നോക്കാം.
പഞ്ചസാരയും പഞ്ചസാരയുള്ള ഭക്ഷണങ്ങളും പരമാവധി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാര വീക്കം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കേക്ക്, ബിസ്ക്കറ്റ്, സോഡ, ജ്യൂസ് എന്നിവ പോലുള്ള പഞ്ചസാര അധികമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
സന്ധിവാതം ഉള്ളവർ റെഡ് മീറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം, റെഡ് മീറ്റ് കഴിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും ഗൗട്ട് പോലുള്ള സന്ധിവാതം കൂടുന്നതിന് ഇത് കാരണമാവുകയും ചെയ്യും. സീഫുഡ് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഷെൽഫിഷ് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് യൂറിക് ആസിഡ് അളവ് കൂട്ടാൻ സാധ്യത വളരെ കൂടുതലാണ്. അതുപോലെ പാലുൽപ്പന്നങ്ങൾ ഒഴിവാക്കാവുന്നതാണ്. പാലുൽപ്പന്നങ്ങളിലെ കാസീൻ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് ചിലരിൽ വീക്കം വർദ്ധിപ്പിക്കാം. അതുപോലെ, പയറുകൾ, സോഡ, പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ, ഉപ്പ് അധികമുള്ള ഭക്ഷണങ്ങൾ, മദ്യം എന്നിവ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇവ ചിലരിൽ സന്ധിവാതം വർദ്ധിപ്പിക്കാം.
കഴിക്കേണ്ടവ
പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ധാന്യങ്ങൾ, നട്സ്, വിത്തുകൾ എന്നിവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് സന്ധിവാതം വർദ്ധിപ്പിക്കുകയില്ല. ആരോഗ്യത്തിനും വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരിക്കലും പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കാത്ത രോഗാവസ്ഥയാണ് സന്ധിവാതം. അതിനാൽ, സന്ധിവാതം വരാതെ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഒരേ ഒരു വഴി. സന്ധിവാതം വരാതിരിക്കാനായി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. അമിതമായിട്ടുള്ള ശരീരഭാരം സന്ധിവാതം വരുന്നതിന് കാരണമാണ്. അതിനാൽ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക. പുകവലി ഒഴിവാക്കുക. സന്ധികളിൽ അമിതമായി സമ്മർദ്ദം വരാതിരിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications