Latest Updates
-
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം
സ്ത്രീകളില്‍ 30-ന് ശേഷം സന്ധിവേദന? ചെറുപ്പവും കരുത്തും വാര്‍ദ്ധക്യത്തിലേക്ക്
സന്ധിവാതം എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് പ്രായമാവുമ്പോഴാണ് പതുക്കെ പതുക്കെ തല പൊക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്താകട്ടെ രോഗങ്ങള്‍ വരുന്നതിന് പ്രായം ഒരു ഘടകമേ അല്ല. എങ്കിലും സ്ത്രീകളില്‍ മുപ്പതിന് ശേഷം അവരുടെ എല്ലുകളിലെ സാന്ദ്രത കുറയുകയും പെട്ടെന്ന് തന്നെ വേദനകളും പ്രയാസങ്ങളും അനുഭവപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഉണ്ടാവുന്ന ഇത്തരം പ്രശ്നത്തെ നമ്മള് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും അസ്വസ്ഥതകള്‍ക്കും വിക്കത്തിനും ഇത് കാരണമാകുന്നു.
എന്നാല്‍ ഇത്തരം അവസ്ഥയെയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്ന് പറയുന്നത്. ഇത് പല തരത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും വിവിധ ചികിത്സകള്‍ തന്നെ നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാവുന്ന അവസ്ഥയുണ്ടാവുന്നു. പുരുഷന്മാരിലും സന്ധിവാതം ഉണ്ടാവുമെങ്കിലും സ്ത്രീകളില്‍ ആര്‍ത്രൈറ്റിസ് സാധ്യത അല്പം കൂടുതലാണ്. പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് കാല്‍മുട്ടില്‍ തരുണാസ്ഥി കുറവാണെന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് പ്രധാന കാരണം.

അത് മാത്രമല്ല സ്ത്രീകള്‍ക്ക് സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉണ്ടാവുന്നതിനുള്ള സാധ്യത പുരുഷന്മാരേക്കാള് കൂടുതലാണ്. ഇതിന് പിന്നില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ജീവിത ശൈലിയും എല്ലാം ഒരു ഘടകമമമായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങളുടെ ഭാരം നിയന്ത്രിക്കുക
സ്ത്രീകളില്‍ ശരീര ഭാരം അനിയന്ത്രിതമായ അളവില്‍ വര്‍ദ്ധിക്കുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പ്രത്യേകിച്ച് ശരീരഭാരം നിങ്ങളുടെ കാല്‍മുട്ടുകള്‍ക്കും കാലുകള്‍ക്കും താങ്ങാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തുമ്പോള്‍. അതുകൊണ്ട് ശരീരഭാരം പരമാവധി നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. കൂടാതെ ഇതോടൊപ്പം തന്നെ പതിവ് വ്യായാമവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ എല്ലാ സന്ധികളുടെയും അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ശാരീരിക വ്യായാമം
വ്യയാമം എന്നത് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ്. പലപ്പോഴും വ്യായാമത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും പുറകിലോട്ടാണ്. എന്നാല്‍ സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ സന്ധിവേദന, സന്ധിവാതം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍, ശക്തമായ പേശികള്‍ക്ക് കാരണമാകുന്നു. ഇത് മാത്രമല്ല അമിത ഭാരത്തിലേക്ക് നിങ്ങളെത്തുകയും ഇല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് പ്രതിരോധിക്കാം. ഓരോ ദിവസവും കുറഞ്ഞത് 30 മുതല്‍ 40 മിനിറ്റ് വരെ മിതമായ വ്യായാമം ശീലിക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യകരമായ ഭക്ഷണക്രമം വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇന്നത്തെ കാലത്ത് കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നു എന്നതിനേക്കാള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചാണ് മനസ്സിലാക്കേണ്ടത്. കാരണം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ സന്ധികളിലെ വീക്കത്തെ പ്രതിരോധിക്കുകയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ചില ഭക്ഷണങ്ങളാണ് കൊഴുപ്പുള്ള മത്സ്യം, ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട് എന്നിവ. കാരണം ഇവയിലെല്ലാം തന്നെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങള്‍ക്ക് സന്ധിവാതത്തിന്റെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശ്രദ്ധിക്കുക
ശരീരത്തിന്റെ പോസ്ച്ചര്‍ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം ശ്രദ്ധിക്കണം. കൂടാതെ നിങ്ങള്‍ ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുകയാണെങ്കിലും മേശപ്പുറത്ത് ഇരിക്കുകയാണെങ്കിലും, നിങ്ങളുടെ നട്ടെല്ലും സന്ധികളും ശരിയായി ആണ് എന്നത് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള വേദനകളും അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക. ഇതൊന്നും ഒരിക്കലും നിസ്സാരമാക്കി വിടരുത്. അപകടകരമായ അവസ്ഥയിലേക്കാണ് പിന്നീട് എത്തുന്നത് എന്ന് തിരിച്ചറിയുക.
യോഗ പരിശീലിക്കുക
യോഗ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കുക. ഇതിലൂടെ ആരോഗ്യമുള്ള ആയുസ്സോടെയുള്ള ജീവിതം നമുക്ക് ഉറപ്പ് ലഭിക്കുന്നു. സൗമ്യമായ രീതിയില്‍ യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പിരിമുറുക്കവും അസ്വസ്ഥതകളും കുറക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശ്വസന വ്യായാമങ്ങള്‍, ധ്യാനം, യോഗ എന്നിവയും ശരീരത്തിന് ഗുണം നല്കുന്ന തരത്തിലുള്ള മൃദുവായ ചലനങ്ങളും എല്ലാം നിങ്ങളുടെ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇവയെല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












