Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
എത്ര കഠിനമായ കടച്ചിലും വേദനയും പൂര്‍ണമായും അകറ്റും ഫലങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ശരീരത്തിലുണ്ടാവുന്ന വേദനയും നീരും എല്ലാം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് മുമ്പ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും അതികഠിനമായുണ്ടാവുന്ന സന്ധിവേദന പലപ്പോഴും സഹിക്കാന്‍ പറ്റാത്തതായിരിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
പ്രമേഹം, സന്ധിവാതം തുടങ്ങിയ അവസ്ഥകള്‍ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കുന്ന പല പഴവര്‍ഗ്ഗങ്ങളും ഉണ്ട്. ഇതില്‍ പലപ്പോഴും സന്ധിവേദനയെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആര്‍ത്രൈറ്റിസ് വേദന പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഏതൊക്കെ പഴങ്ങള്‍ നിങ്ങളെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം. സന്ധികളിലെ വീക്കമാണ് എപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ ഏതൊക്കെ പഴങ്ങള്‍ സഹായിക്കുന്നെന്ന് നോക്കാം.

സന്ധിവേദന ശ്രദ്ധിക്കേണ്ടത്
സന്ധികളില്‍ ഉണ്ടാവുന്ന വീക്കം, വേദന, കാഠിന്യം എന്നിവ പലപ്പോഴും പല രോഗാവസ്ഥകളിലും വെല്ലുവിളിയായി മാറുന്നതാണ്. പലപ്പോഴും എല്ലാ പ്രായത്തിലുള്ള ആളുകളേയും ഈ രോഗാവസ്ഥ ബാധിക്കാം. പ്രായം, ജനിതക ശാസ്ത്രം, അതല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള പരിക്ക, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവ പോലുള്ള രോഗാവസ്ഥകള്‍ എല്ലാം പലപ്പോഴും ആര്‍ത്രൈറ്റിസിലേക്ക് നിങ്ങളെ എത്തിക്കാം. എന്നാല്‍ ഇത്തരത്തില്‍ കൈകാലുകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില ഫലങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാം. അവ എപ്രകാരം എന്ന് നോക്കാം. പൂര്‍ണമായും രോഗാവസ്ഥയെ ഇല്ലാതാക്കില്ലെങ്കിലും രോഗലക്ഷണങ്ങളെ കുറക്കാന്‍ സഹായിക്കുന്നു.
ആപ്പിള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും നിറയെ ഉപയോഗിക്കാവുന്നതാണ് ആപ്പിള്‍. കാരണം ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഇഫക്റ്റുകള്‍ക്ക് പേരുകേട്ട ഫ്ലേവനോയ്ഡായ ക്വെര്‍സെറ്റിന്റെ സമ്പന്നമായ ഉറവിടമാണ് ആപ്പിള്‍ എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ക്വെര്‍സെറ്റിന്‍ ശരീരത്തിലെ വീക്കം പൂര്‍ണമായും കുറക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആര്‍ത്രൈറ്റിസ് വേദനയേയും അസ്വസ്ഥതയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.
ചെറി
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ചെറി ഒരിക്കലും പുറകിലല്ല. ഇത് എല്ലാ വേദനകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെറിയോ അല്ലെങ്കില്‍ ജ്യൂസ് ആയോ കഴിക്കുന്നതിലൂടെ ഇത് നിങ്ങളുടെ സന്ധിവാതത്തേയും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പൈനാപ്പിള്‍
പല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും പൈനാപ്പിള്‍ എന്നും മികച്ചത് തന്നെയാണ്. എന്നാല്‍ ഇതില്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് എപ്പോഴും ബ്രോമലൈന്‍ എന്ന എന്‍സൈം തന്നെയാണ്. ഇത് നിങ്ങളുടെ കോശജ്വലന പ്രശ്നങ്ങള്‍ കുറക്കുകയും അതിലൂടെ വീക്കം കുറക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സന്ധിവേദന മൂലമുണ്ടാവുന്ന പ്രശ്നങ്ങളേയും വീക്കത്തേയും പ്രതിരോധിക്കുന്നതിന് പൈനാപ്പിള്‍ എന്നും മികച്ചത് തന്നെയാണ്.
ബ്ലൂബെറി
അല്പം വില കൂടുതലെങ്കിലും ബ്ലൂബെറിയുടെ ഗുണങ്ങള്‍ അതിലും മികച്ചത് തന്നെയാണ്. ഇതിലുള്ള ആന്റിഓക്സിഡന്റുകളും സംയുക്തങ്ങളും എല്ലാം പല ആരോഗ്യ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പൂര്‍ണമായും നിര്‍വ്വീര്യമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും വീക്കവും വേദനയും കുറക്കുന്നതിനും സഹായിക്കുന്നു.

ഓറഞ്ച്
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഓറഞ്ച്. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ സി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഓറഞ്ച്. ആന്റി ഓക്സിഡന്റ് കലവറയായത് കൊണ്ട് തന്നെ നിരവധി ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ വെറും പഴങ്ങള്‍ കഴിച്ചത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ ആവില്ല. ഡോക്ടറെ കാണുന്നതിനും മരുന്നുകള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications