Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍ ഈ രോഗാവസ്ഥയുള്ളവര്‍
നമ്മുടെ പാചകത്തില്‍ വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നതാണ് ഉരുളക്കിഴങ്ങ്. കാരണം അതിന്റെ രുചി തന്നെയാണ് നിങ്ങളെ ഈ പച്ചക്കറി പ്രിയപ്പെട്ടതാക്കുന്നത്. നമ്മുടെ വിപണിയില്‍ വളരെയധികം ആളുകള്‍ തിരയുന്ന പച്ചക്കറികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. കുറഞ്ഞ വിലയാണ് എന്നതാണ് ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് ഇത് എത്തിക്കുന്നത്. ദൈനം ദിന ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് ചെറിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് നല്ലതാണെന്ന് കരുതുമ്പോഴും ചിലരില്‍ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
പ്രധാനമായും നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമായതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ഗ്യാസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ നല്ലൊരു വിഭാഗം ആളുകളും ഇത് കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നു. എന്നാല്‍ ഏതൊക്കെ ആളുകള്‍ക്കാണ് ഇത്തരത്തില്‍ ഉരുളക്കിഴങ്ങ് പ്രശ്നമുണ്ടാക്കുന്നത് എന്ന് നോക്കാം.

പ്രമേഹമുള്ളവര്‍
പ്രമേഹമുള്ളവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഉരുളക്കിങ്ങ് കഴിക്കുന്നതിന്. കാരണം ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലായതിനാല്‍ ഇത് പലപ്പോഴും ശരീരത്തില്‍ വേഗത്തില്‍ പഞ്ചസാരയായി മാറ്റപ്പെടുന്നു. പലപ്പോഴും ഇതിന്റെ ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. പതിവായി ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അത് നിങ്ങളുടെ ഇന്‍സുലിന്‍ സന്തുലിതാവസ്ഥയ്ക്ക് പ്രശ്നമുണ്ടാക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അവരെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന ഒന്നാണ് ശരീരഭാരം വര്‍ദ്ധിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് അമിത ശരീരഭാരം കാരണമാകുന്നു. എന്നാല്‍ അതിന് കാരണമാകുന്നവയില്‍ പലപ്പോഴും ഉരുളക്കിഴങ്ങ് കാരണമാകുന്നു. ഇത് പെട്ടെന്ന് ദഹിക്കാത്തതിനാല് ഭാരം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മെറ്റബോളിസം കുറയ്ക്കുന്നു
നിങ്ങള്‍ പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് വഴി അത് പലപ്പോഴും മെറ്റബോളിസത്തിന് തകരാറുണ്ടാക്കുന്നു. കൂടാതെ ഇത് ശരീരഭാരം കുറയ്ക്കുന്നതിന് പകരമായി ശരീരഭാരത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. അത് മാത്രമല്ല ഫ്രഞ്ച്ഫ്രൈസ് പോലുള്ളവ കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അമിതവണ്ണം വര്‍ദ്ധിപ്പിക്കുന്നു.
സന്ധിവാതം വര്‍ദ്ധിപ്പിക്കും
നിങ്ങളില്‍ സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ നിര്‍ബന്ധമായും ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കണം. ഇതിലുള്ള പ്രകൃതിദത്ത സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും അത് വഴി സന്ധിവേദന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനായി പച്ചക്കറികള്‍, മഞ്ഞള്‍, ഒമേഗ-3 എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇത്തരം പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കും. അതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കണം.

വൃക്കരോഗികള്‍ ശ്രദ്ധിക്കണം
നിങ്ങളില്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ നിര്‍ബന്ധമായും ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് വൃക്കരോഗികള്‍ക്ക് വെല്ലുവിൡയായി മാറുന്നത്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഗുരുതരമായ സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മറ്റ് പ്രശ്നങ്ങള്‍
പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ കൊളസ്ട്രോള്‍ കൂടുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കുന്നവരെങ്കില്‍ അവരില്‍ ഉരുളക്കിഴങ്ങ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയില്ല. ഇതെല്ലാം അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
