Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പൊക്കിളിന് ചുറ്റും ദിവസവും അല്പം എണ്ണ പുരട്ടൂ: ആയുസ്സിനെ പേടിക്കേണ്ട
ആരോഗ്യ പ്രശ്നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും പല സമയത്തും നമ്മളില്‍ ഉണ്ടാവും. പലപ്പോഴും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പലര്‍ക്കും അറിയാത്തത്. അതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിനോട് നമ്മള് ചെയ്യേണ്ട ചില കാര്യങ്ങള്‍. അതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് ശരീരത്തില്‍ എണ്ണ തേക്കുന്നത്. അതില്‍ തന്നെ വയറിന് ചുറ്റും എണ്ണ തേക്കുന്നത് വളരെയധികം അനിവാര്യമായ കാര്യമാണ്. നമ്മുടെ നാഡികലുടെ എല്ലാം ഉത്ഭവസ്ഥാനമാണ് എപ്പോഴും പൊക്കിള്‍ എന്ന് പറയുന്നത്. മാത്രമല്ല തലച്ചോറ്, തൈറോയ്ഡ്, അഡ്രീനല്‍, ഹൃദയം എന്നിവയെല്ലാം ഏതെങ്കിലും വിധത്തില്‍ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് തന്നെ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി നമുക്ക് പൊക്കിള്‍ അല്ലെങ്കില്‍ വയറിനോട് ചുറ്റും അല്പം എണ്ണ തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നു. ദിനവും അല്പം എണ്ണ വയറിന് ചുറ്റും തേക്കുന്നത് വഴി നിങ്ങളെ ബാധിച്ചിരിക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം എന്നതില്‍ സംശയം വേണ്ട. അതിനായി കടുക് എണ്ണ, വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍, എന്നിവയില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആര്‍ത്തവ വേദനയില്‍ നിന്ന് മോചനം
സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനകളും അസ്വസ്ഥതകളും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വയറിന് ചുറ്റും അല്പം എണ്ണ തേക്കാവവുന്നതാണ്. ഇത് തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് ഗര്‍ഭാശയത്തിന് ചുറ്റുമുള്ള നാഡികള്‍ക്ക് നല്ല ആശ്വാസവും വേദന കുറയ്ക്കുകയും ചെയ്യുന്നു.
പ്രത്യുത്പാദന ശേഷിക്ക്
പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ മസ്സാജ് ചെയ്യുന്നത് വഴി സ്ത്രീപുരുഷന്മാരിലും പ്രത്യുത്പാദന ആരോഗ്യം മികച്ചതാക്കുന്നു. വന്ധ്യത പോലുള്ള പ്രശ്നങ്ങളെ അകറ്റുന്നതിനും വരാതിരിക്കുന്നതിനു ഇത് സഹായിക്കുന്നു.
രോഗപ്രതിരോധശേഷിക്ക്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു വയറിന് ചുറ്റും എണ്ണ പുരട്ടുന്നത്. പ്രത്യേകിച്ച് കടുകെണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല രക്തശുദ്ധീകരണത്തിനും ഇത് സഹായിക്കുന്നു. അതിനായി കുളിക്കുന്നതിന് മുന്‍പായി എല്ലാ ദിവസവും അല്പം എണ്ണ പുരട്ടാവുന്നതാണ്.
മറ്റ് ഗുണങ്ങള്‍
വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വയറിന് ചുറ്റുമുള്ള എണ്ണ തേക്കുന്നത്. അത് ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ വയറുവേദന, വയറ് വീര്‍ക്കര്‍, ഓക്കാനം, മലബന്ധം തുടങ്ങിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് തന്നെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ഈ ആയുര്‍വ്വേദ മാര്‍ഗ്ഗം സഹായിക്കുന്നു.
കാഴ്ചശക്തി മെച്ചപ്പെടുത്തും
കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരെങ്കില് അതിന് പരിഹാരം കാണുന്നതിനും ആയുര്‍വ്വേദം ഇത് നിര്‍ദ്ദേശിക്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുകയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. എല്ലാ ദിവസവും കുളിക്കുന്നതിന് മുന്‍പായി അല്പം വെളിച്ചെണ്ണയോ ഒലീവ് ഓയിലെ വയറിന് ചുറ്റും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കുളിക്കുമ്പോള്‍ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം. പതിവായി വയറിന് ചുറ്റും മസ്സാജ് ചെയ്യുന്നത് വഴി അത് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
