Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അസറ്റിക് ആസിഡ്, പ്രോബയോടിക്, ആന്റിഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ ഒരു വിനിഗറാണ് ആപ്പിൾ സൈഡർ വിനിഗർ. എന്നും രാവിലെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സൈഡർ വിനിഗർ പതിവാക്കിയാൽ, ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ പതിവായി ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവ എന്തെല്ലാമെന്ന് നോക്കാം.
ഗുണങ്ങൾ
ആപ്പിൾ സൈഡർ വിനിഗർ പതിവായി ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കും. പ്രത്യേകിച്ച് ശരീരത്തിലെ കൊഴുപ്പകറ്റാൻ ആപ്പിൾ സൈഡർ വിനിഗർ നല്ലതാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുപോലെ, അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനാൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം വരാതിരിക്കാൻ സഹായിക്കും. ആപ്പിൾ സൈഡർ വിനിഗറിൽ പ്രോബയോട്ടിക് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ ആമാശയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു. ഇവ കൂടാതെ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടമാണ് ആപ്പിൾ സൈഡർ വിനിഗർ.
ദോഷവശം
ആപ്പിൾ സൈഡർ വിനിഗറിന് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും, അതേ അളവിൽ ദോഷവശങ്ങളും ഉണ്ട്. ആപ്പിൾ സൈഡർ വിനിഗറിന് അസിഡിക് സ്വഭാവമാണ് ഉള്ളത്. അതിനാൽ, അമിതമായി കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച്, പല്ലിലെ ഇനാമൽ നഷ്ടപ്പെടുന്നതിന് ഇത് ഒരു കാരണമാണ്. കൂടാതെ, ദഹന പ്രശ്നങ്ങൾ ഉണ്ടാവുകയും, വയർ അസിഡിക് ആവുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാണ്.
ഇവ കൂടാതെ, വരണ്ട ചർമ്മത്തിനും ആപ്പിൾ സൈഡർ വിനിഗർ ഒരു കാരണമാകുന്നുണ്ട്. അതുപോലെ, തൊണ്ട വരണ്ടുപോകുന്ന അവസ്ഥയും വരാം. ഇൻസുലിന് മരുന്ന് എടുക്കുന്നവരാണെങ്കിൽ ആപ്പിൾ സൈഡർ വിനിഗർ കഴിക്കാൻ പാടുള്ളതല്ല. അതുപോലെ, പൊട്ടാസ്യം കുറവുള്ളവരും ഇത് കഴിക്കരുത്.
കഴിക്കേണ്ട ശരിയായ വിധം
ആപ്പിൾ സൈഡർ വിനിഗർ കഴിക്കുന്നതിന് ഒരു ശരിയായ രീതിയുണ്ട്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ആപ്പിൾ സൈഡർ വിനിഗർ ഉപയോഗിക്കുമ്പോൾ ഒരു ഗ്ലാസ്സ് വെള്ളത്തിൽ 1 ടേബിൾസ്പൂൺ ആപ്പിൾ സൈഡർ വിനിഗർ ചേർത്ത് ഉച്ച സമയത്തും വൈകുന്നരവും ആഹാരത്തിന് മുൻപായി കുടിക്കാവുന്നതാണ്.
പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിനായി ആഹാരശേഷം ഒന്നര ടേബിൾസ്പൂൺ ആപ്പിൾ സൈഡർ വിനിഗർ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കാം. ഈ അളവിൽ കൂടുതൽ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആപ്പിൾ സൈഡർ വിനിഗർ വെറുതേ കഴിക്കുന്നത് അസിഡിറ്റി പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, വെള്ളത്തിൽ ലയിപ്പിച്ചതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
