Latest Updates
-
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം
വണ്ണം കുറയ്ക്കാന്‍ ഈ വെള്ളം പതിവാക്കിയാല്‍ ഗുണത്തേക്കാളധികം ദോഷം
ജിമ്മില്‍ പോകാതെ എങ്ങനെ ശരീരഭാരം കുറയ്ക്കാം എന്ന ചിന്തയാണ് മിക്കവര്‍ക്കും. ഇതിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ പയറ്റി നോക്കുന്നവരും ഉണ്ട്. കൃത്യമായ രീതിയില്‍ ഡയറ്റെടുത്താല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ചിലര്‍ ഈ ഡയറ്റിന്റെ കൂടെ ചില ദ്രാവകങ്ങള്‍ വെറും വയറ്റില്‍ പതിവാക്കുന്നതും കാണാം. പ്രത്യേകിച്ച്, ആപ്പിള്‍ സൈഡര്‍ വിനഗര്‍ രാവിലെ കുടിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, നിരവധി ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ, ആപ്പിള്‍ സൈഡര്‍ വിനഗറിന് ദോഷവശങ്ങളും ഉണ്ട്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന്റെ ഒപ്പം, മറ്റു പല രോഗങ്ങള്‍ക്കും ഈ ആപ്പിള്‍ സൈഡര്‍ വിനഗര്‍ കാരണമായേക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.

എന്താണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍?
വൈന്‍ ഉണ്ടാക്കുന്ന അതേ മാതൃകയില്‍ തയ്യാറാക്കിയെടുക്കുന്ന ഒറു വിനാഗിരിയാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍. ആപ്പിളില്‍ യീസ്റ്റ് ചേര്‍ത്ത് അതില്‍ ചെറുചൂടുവെള്ളവും ചേര്‍ത്ത് പുളിപ്പിച്ച് തയ്യാറാക്കിയെടുക്കുന്ന ഈ വിനാഗിരി ആഹാരത്തില്‍ ചേര്‍ക്കാനാണ് പ്രധാനമായും ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍, ആപ്പിള്‍ സൈഡര്‍ വിനഗറിന്റെ ആരോഗ്യവശങ്ങള്‍ കണക്കിലെടുത്ത് പലരും പല ആവശ്യങ്ങള്‍ക്കായി, പലരീതിയില്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കാന്‍ ആരംഭിച്ചു.
ആപ്പിള്‍ സൈഡര്‍ വിനിഗറിന്റെ ഗുണങ്ങള്‍
ആപ്പിള്‍ സൈഡര്‍ വിനഗറില്‍ അസെറ്റിക് ആസിഡ് ആമിതമാണ്. അസറ്റിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെയാണ്, ഈ വിനാഗിരിയ്ക്ക് ഒരു ചവര്‍പ്പ് രുചിയും മണവും അനുഭവപ്പെടുന്നത്. ഇത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ പ്രോട്ടീന്‍, എന്ഡസൈംസ്, ആരോഗ്യത്തിന് ഗുണകരമാകുന്ന ബാക്ടീരിയകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
ചില പഠനങ്ങള്‍ പ്രകാരം, ആപ്പിള്‍ സൈഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും, ബാക്ടീരിയകളും, അപകടകാരികളായ ബാക്ടീരിയകളെയും, അണുക്കളെയും ശരീരത്തില്‍ നിന്നും തുരത്താന്‍ സഹായിക്കുന്നതായി പറയുന്നു. കൂടാതെ, പ്രമേഹത്തെ നിയന്ത്രിക്കാനും, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നുണ്ട്. 2020, 2021 വര്‍ഷങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം, ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. ഇവ കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കുന്നു.
ദോഷവശങ്ങള്‍
ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ആപ്പിള്‍ സൈഡര്‍ വിനഗറിന് നിരവധി ദോഷവശങ്ങളും ഉണ്ട്. പലരും ഈ ദോഷവശങ്ങള്‍ കണക്കിലെടുക്കാതെയാണ് ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കുന്നത്. ചില പഠനങ്ങള്‍ പ്രകാരം, ആപ്പിള്‍ സൈഡര്‍ വിനഗര്‍ പതിവാക്കുന്നവരില്‍ ദഹന പ്രശ്നങ്ങള്‍ പതിവാകാനുള്ള സാധ്യത അമിതമാണെന്ന് കണ്ടെത്തുകയുണ്ടായി. കാരണം, ആപ്പിള്‍ സൈഡര്‍ വിനഗര്‍ ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇത് പോഷകക്കുറവ് ശരീരത്തില്‍ ഉണ്ടാകുന്നതിന് കാരണമാണ്. കൂടാതെ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നു.
കൂടാതെ, ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിക്കുന്നത് ശരീരത്തില്‍ നിന്നും പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. പൊട്ടാസ്യം കുറഞ്ഞാല്‍ ബിപി നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതല്ല. ഇത് എല്ലുകളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. എല്ലുകളില്‍ തേയ്മാനം വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
പതിവായി ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിച്ചാല്‍ പല്ലുകളില്‍ തേയ്മാനം വരാനുള്ള സാധ്യതയും കൂടുതലാണ്. പല്ലുകളില്‍ നിന്നും ഇനാമല്‍ ഇല്ലാതാകുന്നതിന് ഇത് കാരണമാകുന്നു. തൊണ്ടയില്‍ കരകരപ്പ് പോലെയുള്ള പ്രശ്നങ്ങള്‍ അമിതമാകുന്നതിന് കാരണമാണ്. കൂടാതെ, വരണ്ട ചര്‍മ്മം വരാനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും ആപ്പിള്‍ സൈഡര്‍ വിനഗര്‍ കാരണമാകുന്നുണ്ട്. അതിനാല്‍, ദിവസേന കഴിക്കുന്നവരും, ചര്‍മ്മത്തില്‍ പുരട്ടുന്നവരും സൂക്ഷിച്ച് ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications