Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒന്ന് തുമ്മിയാൽ പോലും ആന്റിബയോട്ടിക്സ് കഴിക്കുന്നവരാണോ? ഒരു നിത്യരോഗിയാകാൻ തയ്യാറായിക്കോളൂ!
മുറിവൈദ്യൻ ആളെ കൊല്ലുമെന്നാണല്ലോ ചൊല്ല്. ഇന്ന് സോഷ്യൽമീഡിയയുടെ ഉപയോഗം അമിതമായതോടെ എല്ലാവരും ഒരുതരത്തിൽ മുറിവൈദ്യന്മാരായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമോ, ചെറിയ പനി, ചുമ, കഫക്കെട്ട് എന്നിവ വന്നാൽ, ഓടിപ്പോയി ആന്റിബയോട്ടിക്കുകൾ വാങ്ങി സ്വയം ചികിത്സിക്കാൻ തുടങ്ങും. ഈ സ്വയം ചികിത്സകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഡോക്ടർക്ക് കൊടുക്കേണ്ട 200 രൂപ ലാഭിക്കാൻ ആന്റിബയോട്ടിക്കുകൾ പതിവാക്കിയാൽ, നിങ്ങളൊരു നിത്യരോഗിയാകും എന്നതാണ് സത്യാവസ്ഥ. എങ്ങനെയെന്നല്ലേ?

എന്താണ് ആന്റിബയോട്ടിക്കുകൾ?
നമ്മുടെ ശരീരത്തിൽ മാരകമായ ഏതെങ്കിലും ബാക്ടീരിയകൾ പ്രവേശിച്ചാൽ, അല്ലെങ്കിൽ ബാക്ടീരിയയുടെ സാന്നിധ്യം മൂലം കടുത്ത അസുഖം പിടിപ്പെട്ടാൽ, അവയെ പ്രതിരോധിക്കാനും, ആ ബാക്ടീരിയകളെ ഇല്ലാതാക്കാനും ശേഷിയുള്ള മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. തൊണ്ടയിലുണ്ടാകുന്ന അണുബാധ, യൂറിനറി ട്രാക്റ്റ് ഇൻഫക്ഷൻ, ഈ കോലി, പനി, കഫക്കെട്ട് എന്നീ അസുഖങ്ങൾ വരുമ്പോൾ ഇവ മാറ്റിയെടുക്കാൻ ആന്റിബയോട്ടിക്കുൾ ഉപയോഗിക്കാറുണ്ട്.
ഉപയോഗിക്കേണ്ട വിധം
ഡോക്ടർ നിർദ്ദേശിച്ചതുപ്രകാരം കൃത്യമായ അളവിൽ കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നാണ് ആന്റിബയോട്ടിക്. നിങ്ങൾക്ക് അസുഖം ഭേദമായാലും തന്നിരിക്കുന്ന ആന്റിബയോട്ടിക് മുഴുവനായി കഴിച്ചാൽ മാത്രമേ ഗുണം ലഭിക്കൂ. എന്നാൽ മാത്രമേ ശരീരത്തിൽ നിന്നും ബാക്ടീരിയ പൂർണ്ണമായും നശിക്കുകയുള്ളൂ. അതുപോലെ, ഒരിക്കൽ എഴുതി തന്ന ആന്റിബയോട്ടിക് വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. അസുഖത്തിന്റെ വ്യാപ്തിയ്ക്കനുസരിച്ച് ഡോസിലും വ്യത്യാസം വരും.
പലരും ഇന്ന് ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്, അവർക്ക് എഴുതിയ മരുന്ന് മറ്റൊരാൾക്ക് നൽകുന്നത്. പ്രത്യകിച്ച്, ആന്റിബയോട്ടിക്കുകൾ ഇത്തരത്തിൽ നൽകാൻ പാടില്ല. കാരണം, ചിലപ്പോൾ നിങ്ങളുടെ അസുഖം വർദ്ധിക്കുന്നതിനും ഇത് കാരണമായേക്കാം.
അടുപ്പിച്ച് ഉപയോഗിച്ചാൽ
പലരും ചെറിയ പനി, തുമ്മൽ, കഫക്കെട്ട് എന്നിവ വരുമ്പോൾ മുൻപ് എഴുതി തന്ന ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് കാണാം. ഇത്തരത്തിൽ ചെറിയ അസുഖങ്ങൾക്ക് ആന്റിബയോട്ടിക് ഉപയോഗിച്ചാൽ ഇത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. നമ്മുടെ ശരീരം നല്ല ആരോഗ്യത്തോടെ നിലനിൽക്കുന്നതിനു പിന്നിൽ ഈ നല്ല ബാക്ടീരിയകളാണ് പ്രവർത്തിക്കുന്നത്. ഈ ബാക്ടീരികൾ ഇല്ലാതായാൽ, രോഗപ്രതിരോധശേഷി നശിക്കും. തന്മൂലം നിരവധി അസുഖങ്ങൾ നിങ്ങൾക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അമിതമായി ആന്റിബയോട്ടിക് ശരീരത്തിൽ എത്തിയാൽ, ചർമ്മത്തിൽ അലർജി, വയറിളക്കം, ഛർദ്ദിക്കാൻ തോന്നൽ, ശരീരത്തിന്റെ പലഭാഗത്തും യീസ്റ്റ് ഇൻഫക്ഷൻ എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ചെയ്യേണ്ടത്
ഓരോ മരുന്നും കൃത്യമായരീതിയിൽ വേണം ഉപയോഗിക്കാൻ. ചെറിയ പനി, ചുമ എന്നിവ വന്നാൽ, അലോപ്പതി മരുന്നുകൾ സ്വയം വാങ്ങി കഴിക്കും മുൻപ് ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും. ചില അസുഖങ്ങൾ കൃത്യമായ രീതിയിൽ പരിചരിച്ചാൽ മാറാവുന്നതാണ്. അതിനാൽ, നിങ്ങളുടെ അസുഖത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് സ്വയം മനസ്സിലാക്കുക. കഫക്കെട്ട് മൂലം ശ്വാസതടസ്സം, കുത്തിക്കുത്തിയുള്ള ചുമ, കടുത്ത പനി എന്നിവ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണിക്കാവുന്നതാണ്.
ചിലർ കുട്ടികൾക്കും ഇത്തരത്തിൽ മരുന്നുകൾ നൽകാറുണ്ട്. ഇത് കുട്ടികളെ ചെറുപ്പത്തിൽ തന്നെ രോഗിയാക്കാം. അതിനാൽ, കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ ഒട്ടും റിസ്ക്കെടുക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
