Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
നെഞ്ച് വേദന, കൈകളില്‍ തണുപ്പ്, നാവിലെ വേദന: ശരീരത്തിനുള്‍ഭാഗം അപകടത്തില്‍
ശരീരത്തില്‍ അയേണിന്റെ അഭാവം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഇരുമ്പിന്റെ കുറവ് തിരിച്ചറിയാന്‍ വൈകുന്നതാണ് അപകടമുണ്ടാക്കുന്നത്. ശരീരം പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. ശരീരത്തിന് അനിവാര്യമായ ധാതുവാണ് ഇരുമ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിന്റെ വളര്‍ച്ചയിലം വികാസത്തിലും എല്ലാം പ്രധാന പങ്ക് വഹിക്കുന്നു.
ചുവന്ന രക്താണുക്കളിലെ പ്രോട്ടീന്‍ ആയ ഹിമോഗ്ലോബിന്‍ ഉത്പ്പാദിപ്പിക്കപ്പെടുമ്പോള്‍ അത് ശ്വാസകോശം വഴി രക്തത്തിലൂടെ എല്ലാ ഭാഗത്തും ഓക്‌സിജന്‍ എത്തിക്കുന്ന ദൗത്യം നിര്‍വ്വഹിക്കുന്നു. ഇതില്‍ രക്തക്കുറവുണ്ടാവുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഒരു വ്യക്തിയില്‍ അയേണ്‍ കുറവാണ് എന്നുണ്ടെങ്കില്‍ അവര്‍ക്ക് ചില അസാധാരണ ലക്ഷണങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെടുന്നു. ക്ഷീണം, ബലഹീനത, നെഞ്ച് വേദന, കൈകള്‍ തണുത്തുറയുന്നത്, നാവില്‍ വേദന എന്നിവയെല്ലാം തന്നെ ഇത്തരം പ്രതിസന്ധികള്‍ കൊണ്ടുണ്ടാവുന്നതാണ്.

അനീമിയ എന്ന അവസ്ഥ
സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ഈ അവസ്ഥ വര്‍ദ്ധിക്കുന്നത്. ഇത് ഗര്‍ഭാവസ്ഥയില്‍ അല്‍പം കൂടുതലായിരിക്കും.. 50% സത്രീകളിലും ഗര്‍ഭാവസ്ഥയില്‍ അനിമീയ ഉണ്ടാവുന്നു. ശരീരത്തിന്റെ അതിന്റെ പ്രവര്‍ത്തനം കൃത്യമല്ലാത്ത രീതിയില്‍ മുന്നോട്ട് പോവേണ്ടി വരുമ്പോളാണ് പലപ്പോഴും ഇരുമ്പിന്റെ കുറവുണ്ട് എന്ന് പറയുന്നത്. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാം.
വരണ്ടതും പൊട്ടുന്നതുമായ മുടി
വരണ്ടതും പൊട്ടുന്നതുമായ മുടി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ പലരും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എണ്ണയും മറ്റും തേച്ച് പിടിപ്പിക്കുന്നവരുണ്ട്. എന്നാല്‍ അയേണ്‍ കുറവുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ അത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറക്കുന്നു. ഇത് ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ ഓക്‌സിജന്റെ അളവിനെ കുറക്കുന്നു. ഇതാണ് മുടി വരണ്ടതിനും പൊട്ടുന്നതിനും കാരണമാകുന്നത്.
മുടി കൊഴിച്ചില്‍
ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതിന്റെ ഫലമായി രക്തത്തിലെ ഓക്‌സിജന്‍ കുറയുന്നു. ഇത് മുടിയുടെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടാവുമ്പോള്‍ അത് നഖത്തേയും മുടിയേയും മോശമായി ബാധിക്കുന്നു. ഇത് ഹോര്‍മോണ്‍ മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ മാറ്റം വരുത്താന്‍ അല്‍പം പ്രയാസമാണ്. നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോള്‍ പെട്ടെന്ന് തലയോട്ടി കാണുന്ന തരത്തില്‍ ഉണ്ടായിരിക്കും.
അസാധാരണമായി വിളറിയ ചര്‍മ്മം
ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനില്‍ നിന്നാണ് രക്തത്തിന് ചുവന്ന നിറം ലഭിക്കുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശരീരത്തില്‍ അയേണ്‍ കുറവുണ്ടാവുമ്പോള്‍ അത് അസാധാരണമായ വിളറിയ പോലുള്ള ചര്‍മ്മത്തിന് കാരണമാകുന്നു. ഇത് രക്തത്തിന്റെ ചുവപ്പ് നിറത്തെ കുറക്കുകയും വിളര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കണ്‍പോളകള്‍ക്കുള്ളില്‍ ഇളം നിറം
സാധാരണയായി, നിങ്ങള്‍ താഴത്തെ കണ്‌പോളകളുടെ ഉള്ളില്‍ രക്തചുവപ്പ് കാണപ്പെടുന്നു. എന്നാല്‍ അയേണ്‍ കുറവുള്ളവരെങ്കില്‍ ഈ ഭാഗം വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇത് അയേണ്‍ കുറവ് രൂക്ഷമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അയേണ്‍ കുറവ് ശരീരത്തില്‍ ഉള്ളവരെങ്കില്‍ ഡോക്ടര്‍മാര്‍ ആദ്യം നോക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്.
പൊട്ടുന്ന നഖങ്ങള്‍
നഖങ്ങള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ അത് ഒറ്റനോട്ടത്തില്‍ അറിയാന്‍ സാധിക്കും. കാരണം നഖങ്ങള്‍ക്ക് മുകളില്‍ വെളുത്ത നിറമായി കാണപ്പെടുന്നു. അയേണ്‍ കുറവില്ലെങ്കില്‍ നിങ്ങളുടെ നഖങ്ങള്‍ക്ക് രക്തചുവപ്പ് കാണുന്നു. കൂടാതെ പൊട്ടുന്നതോ സ്പൂണിന്റെ ആകൃതിയിലുള്ളതോ ആയ നഖങ്ങള്‍ ഉള്ളവരിലും ശ്രദ്ധിക്കണം. സാധാരണയായി, പൊട്ടുന്നതും എളുപ്പത്തില്‍ ഇളകിവരുന്നതുമായ പൊട്ടുന്ന നഖങ്ങളായിട്ടാണ് അയേണ്‍ കുറവ് ആദ്യം തുടങ്ങുന്നത്.
പ്രതിരോധം
ഭക്ഷണം തന്നെയാണ് ആദ്യത്തെ കാര്യം. ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഡോക്ടറെ കാണുകയും ഡോക്ടര്‍ തരുന്ന സ്പ്ലിമെന്റുകള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഗുരുതരമായ ഒരു അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുക എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











