Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അമീബിക് മസ്തിഷ്ക ജ്വരം: ബ്രെയിന്‍ ഈറ്റിംഗ് അമീബ കുട്ടികളെ ബാധിക്കുന്നത് എന്തുകൊണ്ട്?
ബ്രെയിന്‍ ഈറ്റിംഗ് അമീബ വീണ്ടും കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മൂന്നുമാസത്തിനിടെ ഈ രോഗാണുമൂലമുള്ള അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നുപേരാണ് കേരളത്തില്‍ മരിച്ചത്. എങ്ങനെയാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗം പകരുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

അമീബിക് മസ്തിഷ്ക ജ്വരം പകര്വ്വവ്യാധിയാണോ?
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്കജ്വരം പകര്ച്ചവ്യാധിയല്ലെന്നുള്ള കാര്യമാണ് നമ്മള് ആദ്യം മനസ്സിലാക്കേണ്ടത്. മൂന്നുമാസത്തിനിടെ മൂന്നുപേര്‍ രോഗം വന്ന് മരിച്ചെങ്കിലും ഇത് വ്യത്യസ്ത ജില്ലകളില്‍ ഉള്ളവരാണ്. രോഗം വന്ന് മരിച്ചവരെല്ലാം രോഗബാധയ്ക്ക് മുമ്പായി പൊതുകുളങ്ങളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗകാരണമെന്നാണ് കരുതപ്പെടുന്നത്.
ബ്രെയിന്‍ ഈറ്റിംഗ് അമീബ ശരീരത്തിലെത്തുന്നത് എങ്ങയാണെന്ന് നോക്കാം.
കുളങ്ങളിലും മറ്റും കാണപ്പെടുന്ന അമീബയാണ് ഈ അപൂര്‍വ്വ രോഗത്തിന് കാരണം. ബ്രെയിന്‍ ഈറ്റിംഗ് അമീബ എന്നാണ് ഇതറിയപ്പെടുന്നത്. മൂക്കിലൂടെയാണ് സാധാരണയായി ഈ അമീബ ശരീരത്തിലെത്തുന്നത്. പിന്നീടത് നേരെ തലച്ചോറിലെത്തുന്നു. തലച്ചോറിലെ നാഡി കോശജാലങ്ങളെ ആഹാരമാക്കുന്ന അമീബ രോഗബാധയുണ്ടാക്കുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല.
രോഗലക്ഷണങ്ങള്‍
സാധാരണഗതിയില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് മുതല്‍ ഒമ്പത് ദിവസത്തിനിടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്തിന് മരവിപ്പ്, ചുഴലി, മാനസിക നില തകരാറിലാവല്‍, ഉന്മാദാവസ്ഥ എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. വളരെ വേഗം രോഗം ഗുരുതരമാകാറുണ്ട്. 95 ശതമാനം മരണസാധ്യതയുള്ള ആ രോഗത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങി 1-12 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാം.
രോഗം വരാതിരിക്കാന്‍
വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങാതിരിക്കുക. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാലാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. കുളങ്ങളില്‍ കുളിക്കുമ്പോള്‍ സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം
മൂക്കിലൂടെയാണ് അമീബ ശരീരത്തിലെത്തുന്നത് എന്നതിനാല്‍ മുങ്ങിക്കുളി ഒഴിവാക്കുക. മൂക്കില്‍ വെള്ളം കയറാതെ കുളിക്കുക. വെള്ളത്തിലേക്ക് ചാടുമ്പോഴോ മുങ്ങാംകുഴി ഇടുമ്പോഴോ വളരെ ശക്തിയായി വെള്ളം മുക്കിലേക്ക് അടിച്ചുകയറുക വഴിയാണ് അമീബ തലച്ചോറിലെത്തുന്നത്. കുട്ടികളിലും യുവാക്കളിലും ഈ രോഗം കൂടുതലായി വരാനുള്ള കാരണമതാണ്. ഈ പ്രായത്തിലുള്ളവരാണ് കുളങ്ങളിലും മറ്റും ചാടിക്കുളിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
