Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
അമീബിക് മസ്തിഷ്കജ്വരം: ലക്ഷണം, പ്രതിരോധം, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് നമ്മുടെയെല്ലാം തന്നെ ഉത്തരവാദിത്വമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവരും നീന്തുന്നവരും അതുപയോഗിച്ച് ശക്തിയായി മുഖം കഴുകുന്നവരും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടകരമായ സാഹചര്യത്തിലേക്കാണ് ഇത് നമ്മളെ എത്തിക്കുന്നത്. കാരണം ഈ രോഗാവസ്ഥക്ക് കാരണമാകുന്ന അമീബകള്‍ കൂടുതലായി കാണപ്പെടുന്നത് ഇത്തരത്തിലുള്ള ജലസ്രോതസ്സുകളിലാണ്. 7 മരണങ്ങളാണ് ഈ മാസം സംഭവിച്ചിരിക്കുന്നത്.
നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീര്‍ക്കെട്ടിനെയാണ് മെനിഞ്ചൈറ്റിസ് എന്ന് വിളിക്കുന്നത്. അണുബാധ മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും വൃത്തിയായി ക്ലോറിനേറ്റ് ചെയ്യുന്ന ജലത്തതില് ഇതിനുള്ള സാധ്യത വളരെ കുറവാണ്. രോഗാവസ്ഥയെക്കുറിച്ചും രോഗത്തിന്റെ തീവ്രതയെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഡോ. സൗമ്യ സരിന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
ഏകകോശ ജീവിയാണ് അമീബ എന്ന് നമുക്കറിയാം. സാധാരണ ഗതിയില്‍ കെട്ടിക്കിടക്കുന്ന മലിന ജലങ്ങളിലാണ് ഇവയെ കാണുന്നത്. എന്നാല്‍ ഇവ എങ്ങനെയാണ് മനുഷ്യന്റെ തലച്ചോറിലേക്ക് എത്തുന്നത് എന്ന് നമുക്ക് നോക്കാം. ഇത്തരം വെള്ളത്തില്‍ കുളിക്കുന്ന സമയങ്ങളില്‍ വെള്ളം മൂക്കിന്റെ മുകള്‍ഭാഗത്തൂടെ കടന്ന് അമീബയുടെ സാന്നിധ്യം തലച്ചോറിലേക്ക് എത്തുന്നു. പ്രത്യേകിച്ച് ശക്തിയായി കൈകളില്‍ എടുത്ത് വെള്ളം മുഖത്തേക്ക് തെറിപ്പിക്കുന്ന രീതിയിലെങ്കില്‍ വളരെയധികം അപകടമാണ്. തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബ എന്നാണ് ഇതിനെ പറയുന്നതും.
അപകടകരമായ അവസ്ഥ
ഇത്തരത്തില്‍ തലച്ചോറിലെത്തുന്ന അമീബ വളരെയധികം അപകടകാരിയാണ് എന്നതില്‍ സംശയം വേണ്ട. തലച്ചോറിലേക്കെത്തുന്ന ഈ അമീബയെ 'ബ്രെയിന്‍ ഈറ്റിംഹ് അമീബ' എന്ന് വിളിക്കുന്നതും ഇതിന്റെ തീവ്രത കൊണ്ടാണ്. വളരെ പെട്ടെന്നാണ് ഇത് തലച്ചോറിനെ ബാധിക്കുക എന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ശ്രദ്ധാലുക്കളാവണം.
പ്രതിരോധം എപ്രകാരം?
ഇത്തരത്തില്‍ അപകടകാരിയായ രോഗാവസ്ഥക്ക് എപ്രകാരം പ്രതിരോധം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനമായും ജലജാഗ്രത പാലിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. കുളിക്കുന്നതും, കുടിക്കുന്നതും ഉപയോഗിക്കുന്നതുമായ വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം അപകടസാധ്യതയും മരണ സാധ്യതയും വളരെ കൂടുതലായത് കൊണ്ട് തന്നെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കണം.
ലക്ഷണങ്ങള്‍ എന്തെല്ലാം?
തലച്ചോറിനെ ബാധിക്കുന്ന ഏത് തരത്തിലുള്ള വൈറസ്/ബാക്ടീരിയ/ അമീബ പോലുള്ള ഏത് അണുബാധയ്ക്കും ചില പൊതുവായ ലക്ഷണങ്ങള്‍ ഉണ്ട്. തലവേദന, ശക്തമായ പനി, ഛര്‍ദ്ദി, അപസ്മാരം, ബോധമണ്ഡലത്തിലുള്ള വ്യത്യാസം അതായത് പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ബോധം മറയുക പോലുള്ള ലക്ഷണങ്ങളാണ് പ്രധാനമായും കണ്ട് വരുന്നത്. ഇങ്ങനെയുള്ള എന്ത് ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
എപ്രകാരം/എവിടെ നിന്ന്?
ഇപ്പോള്‍ എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് കേസുകള്‍ കൂടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവ ഇപ്പോള്‍ ധാരാളം ഓരോ സ്ഥലങ്ങളിലും ഉണ്ട്. നീന്തല്‍ ഏറ്റവും ആരോഗ്യപരമായ കാര്യമാണെങ്കില്‍ കൂടി സുരക്ഷിതമായ രീതിയില്‍ ഇവയിലെ വെള്ളം ശുദ്ധീകരിക്കുന്നുണ്ടോ ക്ലോറിനേറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ളത്. അത് മാത്രമല്ല വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളമാണെങ്കില്‍ പോലും അത് എവിടെ നിന്നാണോ വരുന്നത് എന്നതുപോലെ തന്നെ അവ ഉപയോഗിക്കുമ്പോള്‍ ക്ലോറിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

എപ്രകാരം ക്ലോറിനേഷന്?
എപ്രകാരം നമ്മുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാം എന്ന് നോക്കാം. അതിനായി നാല് മീറ്റര്‍ ചുറ്റളവുള്ള ഒരു കിണറില്‍ ഒരു പടവില്‍ 1000 ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്. അതില്‍ എത്ര പടവുണ്ടോ അതനുസരിച്ച് എത്ര ലിറ്റര്‍ വെള്ളം കിണറ്റിലുണ്ടെന്ന് കണക്കാക്കേണ്ടതാണ്. ഓരോ 1000 ലിറ്റര്‍ വെള്ളത്തിനും 2.5 ഗ്രാം ക്ലോറിനാണ് ആവശ്യമായി വരുന്നത്. ഇത് അമീബയെ തുരത്തുന്നതിന് വേണ്ടിയാണ് സഹായിക്കുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് എ തുരത്തുന്നതിന് വേണ്ടി സൂപ്പര്‍ ക്ലോറിനേഷനാണ് നടത്തേണ്ടത്. അതിന് ഇതിന്റെ ഇരട്ടി ബ്ലീച്ചിംങ് പൗഡര്‍ ആണ് ആവശ്യമായി വരുന്നത്. ആഴ്ചയില്‍ ഒരു തവണയാണ് അമീബയെ പ്രതിരോധിക്കാന്‍ ഇത്തരത്തില്‍ കിണര്‍ ക്ലോറിനേറ്റ് ചെയ്യേണ്ടത്.
ഹെപ്പറ്റൈറ്റിസ് എ പ്രതിരോധിക്കുന്നതിനും ക്ലോറിനേഷന് നടത്തേണ്ടതാണ്. അതിനായി ഒരാഴ്ചയില്‍ രണ്ടോ മൂന്നോ തവണ ക്ലോറിനേഷന് നടത്തേണ്ടതായി വരുന്നു. അത് മാത്രമല്ല അതിനോടൊപ്പം തന്നെ നിങ്ങളുടെ കിണറിലെ വെള്ളത്തില്‍ ക്ലോറിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. സെപ്റ്റിംക് ടാങ്കില്‍ നിന്നുള്ള ലീക്ക് കാരണം മലിനജലം കിണറിലെ വെള്ളത്തില്‍ കലരുകയും അത് അമീബക്ക് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളും കാണേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ കുളത്തിലും പൂളിലും മറ്റും കുളിക്കുന്ന വ്യക്തിയെങ്കില്‍ ഒരിക്കലും മൂക്കിലേക്ക് വെള്ളം തെറിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മൂക്കിലേക്ക് വെള്ളം കയറാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഈ അമീബ തലച്ചോറിനെ മാത്രമല്ല ബാധിക്കുന്നത് ഇത് കണ്ണിലും അണുബാധയിലേക്കും പലപ്പോഴും കണ്ണിന്റെ കാഴ്ചയെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കും എത്തിക്കും. അതുകൊണ്ട് തന്നെ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications