Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഒരു നെല്ലിക്ക അല്പം ജീരകവെള്ളം: ഗുണങ്ങള്‍ തള്ളിക്കളയല്ലേ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പലരും ചിന്തിക്കുന്ന കാര്യമാണ് എന്തുകൊണ്ടാണ് ഇടക്കിടെ രോഗങ്ങള്‍ വരുന്നത്, എന്താണ് ഇവയൊന്നും മാറാതെ നില്‍ക്കുന്നത് എന്നതെല്ലാം. പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നത് വഴി അത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നമ്മുടെയെല്ലാം തന്നെ ഭക്ഷണശീലങ്ങളാണ് ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങളും എല്ലാം പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ ഇനി പറയുന്ന ആയുര്‍വ്വേദിക് കോംമ്പിനേഷന്‍ നിങ്ങളുടെ പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകളിലും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ജീരകവെള്ളവും നെല്ലിക്കയും ചേര്‍ന്ന് തയ്യാറാക്കുന്ന മിശ്രിതം നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വയറിലെ കമ്പനം ഒഴിവാക്കുന്നു
പലപ്പോഴും പലര്‍ക്കും രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ വയറ്റില്‍ കമ്പനം അനുഭവപ്പെടുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ദഹനത്തിനും സഹായിക്കുന്നു ജീരകവും നെല്ലിക്കയും ചേര്‍ന്ന പാനീയം. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഗ്യാസ്ട്രിക് പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും.
ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഈ പാനിയം എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും രാവിലെ നെല്ലിക്കയും ജീരകവും ചേര്‍ത്ത പാനീയം കൂടിക്കുന്നത് വഴി നിങ്ങളുടെ ശരീത്തിലെ വിഷാംശങ്ങളെ പൂര്‍ണമായും പുറന്തള്ളുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ശരീരത്തെ ഡിറ്റോക്സ് ചെയ്യുുന്നതിന് സഹായിക്കുന്നത്.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിന് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഈ മിശ്രിതം.. അതുകൊണ്ട് തന്നെ ശരീരത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് അനാവശ്യ വിശപ്പിനെ തടയുകയും ഇടക്കിടെയുള്ള ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല കലോറിയെ പെട്ടെന്ന് എരിച്ച് കളയുന്നതിന് മികച്ചതാണ് ഈ പാനീയം എന്നതില്‍ സംശയം വേണ്ട.
പ്രമേഹം കൃത്യമാക്കുന്നു
ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളില്‍ മുന്നിലാണ് പ്രമേഹത്തിന്റെ സ്ഥാനം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും വേണ്ട രീതിയില്‍ ഫലം ലഭിക്കണം എന്നില്ല. എന്നാല്‍ ഈ പാനീയത്തിലൂടെ പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിന് നെല്ലിക്ക സഹായിക്കുന്നു. ജീരകമാകട്ടെ രക്തത്തിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണത്തെ കൃത്യമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷിക്ക്
രോഗങ്ങള്‍ ഓരോന്നും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും രോഗപ്രതിരോധ ശേഷിക്ക് വേണ്ടി നിങ്ങള്‍ക്ക് ഈ പാനീയം ശീലമാക്കാവുന്നതാണ്. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മസംരക്ഷണത്തിനും ഈ പാനീയം എന്തുകൊണ്ടും മികച്ചതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും വേണ്ടത് പോലെ കൈകാര്യം ചെയ്യേണ്ടതാണ്. അതിന് വേണ്ടി നമുക്ക് നെല്ലിക്ക ജീരക വെള്ളം ശീലമാക്കാം. ഇത് ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും അതോടൊപ്പം തന്നെ അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു.
എപ്രകാരം തയ്യാറാക്കാം?
എപ്രകാരം ഈ മിശ്രിതം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ഒരു നെല്ലിക്ക, ഒരു ടേബിള്‍ സ്പൂണ്‍ ജീരകം, ഒരു ഗ്ലാസ്സ് വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. ആദ്യം നെല്ലിക്ക ചെറിയ കഷ്ണങ്ങളായി മുറിക്കുക , ശേഷം ജീരകവും എടുത്ത് അതില്‍ വെള്ളത്തിലേക്ക് ഇത് രണ്ടും രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുക. രാവിലെ എടുത്ത് ഇത് അല്പനേരം തിളപ്പിക്കണം. അരിച്ചെടുത്ത് എല്ലാ ദിവസവും രാവിലെ കുടിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications