Latest Updates
-
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യം നഷ്ടപ്പെടാം -
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്!
തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാല്‍ ശരീരത്തിലെ അത്ഭുത മാറ്റം ഇങ്ങനെ
എല്ലാ ദിവസവും രാവിലെ തുളസി ചായ കുടിക്കണമെന്ന് നിങ്ങളുടെ വീട്ടിലെ പ്രായമായവര്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തുളസി ചായയ്ക്ക് അധിക സ്വാദ് ഉണ്ടായത കൊണ്ട് മാത്രമല്ല, തുളസ്സിയിലെ ഘടകങ്ങള്‍ ദഹനക്കേടും മറ്റ് ആമാശയ പ്രശ്നങ്ങളും മറികടക്കാൻ സഹായിക്കുന്നുവെന്ന് പുരാതന കാലം മുതല്‍ തന്നെ മനസ്സിലാക്കിയ വസ്തുതകള്‍ ആണ്.
ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, തുളസി വിവിധ രൂപങ്ങളിൽ സാധാരണ രോഗങ്ങൾക്കെതിരെ പോരാടാൻ ഉപയോഗിക്കുന്നു. ഈ ചെറിയതും തീക്ഷ്ണ ഗന്ധം ഉള്ളതുമായ സസ്യത്തിന് ഇതിലും കൂടുതൽ ചെയ്യാൻ കഴിയും എന്ന് നിങ്ങള്‍ക്ക് അറിയാമോ ? തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം അത്യുത്തമമാണ്. തുളസിയില ഇട്ടു തിളപ്പിച്ച വെള്ള ദിവസേനെ ഉള്ള ഉപഭോഗം കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മെറ്റബോളിസത്തെ സുഗമമാക്കാൻ സഹായിക്കുന്നു, മാത്രമല്ല രക്തത്തിലെ പഞ്ചസാരയെ ശരീരത്തിന്റെ ഊർജ്ജ ഉത്പാദനത്തിനായി ഉപയോഗപ്പെടുത്തുകായും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു
തുളസി വെള്ളം ദിവസവും കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സുകൾക്കെതിരെ പ്രവര്‍ത്തിക്കുകയും ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നു, ഒപ്പം ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
ശ്വാസകോശ സംബന്ധമായ വിഷമതകള്‍ തടയുന്നു
ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി സഹായിക്കുന്നു. ഇതിന് ഇമ്മ്യൂണോമോഡുലേറ്ററി, ആന്റിട്യൂസിവ്, എക്സ്പെക്ടറന്റ് എന്നീ ഗുണങ്ങളുണ്ട്, മാത്രമല്ല വിവിധ ശ്വസന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നല്കുന്നു.
സമ്മർദ്ദത്തെ മറികടക്കുന്നു
ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ (ഇത് സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) സന്തുലിതമാക്കാൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിവിധ ലക്ഷണങ്ങളെ ശമിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
തുളസി ദഹന എൻസൈമുകളളെ ഉത്തേജിപ്പിക്കുന്നു, ഇത് നമ്മുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഒരു നല്ല ദഹനവ്യവസ്ഥ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് പെട്ടെന്നുള്ള ശരീരഭാരം കുറയ്ക്കുന്നതിനെ ആണ്, അതേസമയം മോശം ദഹനവ്യവസ്ഥ എന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
വിഷവിമുക്തമാക്കൽ
ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ തുളസിയിലുണ്ട്. ദിവസവും തുളസി വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും, അതുവഴി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
ഹൃദയ സംബന്ധമായ ഗുണങ്ങൾ
രക്തസമ്മർദ്ദവും കൊളസ്ട്രോൾ അളവും നിയന്ത്രിക്കാനുള്ള കഴിവ് തുളസിക്ക് ഉണ്ട്, തുളസിയുടെ ദിവസേനെയുള്ള ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്താനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം
യുവത്വം നിറഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം പലപ്പോഴും ആന്തരിക ആരോഗ്യത്തിന്റെയും പ്രതിഫലനമാണ്. തുളസിയിലെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു തടയുകയും വീക്കം കുറയ്ക്കുകയും സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യമുള്ള ചർമ്മത്തിന് സംഭാവന നൽകും. തുളസി വെള്ളം പതിവായി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും നിലനിർത്താനും സഹായിക്കും.
തുളസിയില വെള്ളം എങ്ങനെ തയ്യാറാക്കാം
ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങിയാൽ അതിൽ കുറച്ച് തുളസി ഇലകൾ ചേർത്ത് പകുതിയായി കുറുകുന്നത് വരെ തിളപ്പിക്കുക. തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. അരിച്ചെടുത്ത് ആവശ്യമെങ്കില്‍ മധുരമുള്ളതാക്കാൻ ഒരു ടീസ്പൂൺ തേൻ ചേർക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
