Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
അരഗ്ലാസ്സ് വെള്ളത്തില്‍ ജീരകവും അയമോദകവും: നെഞ്ചെരിച്ചിലും ദഹനപ്രശ്‌നവും 5 മിനിറ്റില്‍ മാറും
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ നാം കടന്ന് പോവുന്നത്. കാരണം അത്രയേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്ന പല കാര്യങ്ങളും ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. വയറുവേദനയും നെഞ്ചെരിച്ചിലും വയറ് വീര്‍ക്കലും അസ്വസ്ഥതയും കുറയുന്ന മെറ്റബോളിസവും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എപ്പോഴും നാം തേടേണ്ടതാണ്.

ശരീരഭാരം കുറക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും നമുക്ക് അയമോദകവും ജീരകവം മിക്‌സ് ചെയ്ത് ഉപയോഗിക്കുന്ന വെള്ളം കുടിക്കാവുന്നതാണ്. ഇത് ശരീരഭാരം കുറക്കുന്നതിന് മാത്രമല്ല വയറ് വീര്‍ക്കല്‍ മറ്റ് അസ്വസ്ഥതകള്‍ എന്നീ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യ ഗുണങ്ങള്‍ ധാരാളം നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് അയമോദകം. അത് മാത്രമല്ല ആര്‍ത്തവ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും ശരീരഭാരം വര്‍ദ്ധിക്കുന്നതിനെ തടയുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് സ്ഥിരമായി ജീരകവും അയമോദകവും ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
പാനീയം എപ്രകാരം തയ്യാറാക്കാം?
എപ്രകാരം നിങ്ങള്‍ക്ക് ജീരകവും അയമോദകവും ചേര്‍ത്ത വെള്ളം തയ്യാറാക്കാം എന്ന് നോക്കാം. അതിന് വേണ്ടി കാല്‍ ടീസ്പൂണ്‍ അയമോദകം, കാല്‍ ടീസ്പൂണ്‍ ജീരകം, കാല്‍ ടീസ്പൂണ്‍ ഉലുവ, അല്‍പം ശര്‍ക്കര, നാരങ്ങ നീര്, ഇഞ്ചി, രണ്ട് ഗ്ലാസ്സ് വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ജീരകവും, ഉലുവയും, അയമോദകവും വെള്ളത്തിലിട്ട് രാത്രി മുഴുവന്‍ കുതിര്‍ത്തെടുക്കണം. അതിന് ശേഷം ഈ വെള്ളം എടുത്ത് നല്ലതുപോലെ തിളപ്പിച്ച് ഇത് തിളപ്പിച്ച് ഒരു ഗ്ലാസ്സ് വെള്ളം ആവുന്നത് വരെ കുറുക്കിയെടുക്കണം. ശേഷം ഇതിലേക്ക് ശര്‍ക്കര, നാരങ്ങ നീര്, ഇഞ്ചി എന്നിവയും ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളപ്പിച്ച് ശേഷം ചൂടാറിയാല്‍ കുടിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.
ആര്‍ത്തവ അസ്വസ്ഥതകള്‍ പരിഹരിക്കുന്നു
ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറക്കുന്നതിനും ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറുവേദന പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും മസില്‍ പെയിന്‍, മലബന്ധം എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഇവ കഴിക്കുന്നതും ആര്‍ത്തവ വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ രണ്ട് പ്രധാന പ്രവര്‍ത്തനങ്ങളായ കാറ്റബോളിസവും അനബോളിസവും കൂടിച്ചേരുന്നതിനെയാണ് മെറ്റബോളിസം എന്ന് പറയുന്നത്. ഇത് ശരീരഭാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഉയര്‍ന്ന അളവിലെ മെറ്റബോളിസം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ജീരകവും അയമോദകവും ചേര്‍ത്ത് തയ്യാറാക്കിയ ഈ പാനീയത്തില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നതിനും അതോടൊപ്പ് തന്നെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് അതുകൊണ്ട് തന്നെ ഈ പാനീയം ഒരു ശീലമാക്കാവുന്നതാണ്.
കൊളസ്‌ട്രോള്‍ കുറക്കും

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത് ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് അമോദകവും ജീരകവും മിക്‌സ് ചെയ്ത പാനീയം ശീലമാക്കാവുന്നതാണ്. ഇത് ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ കൊളസ്‌ട്രോള്‍ പോലുള്ള അസ്വസ്ഥതകളില്‍ നിന്ന് പൂര്‍ണ മോചനം നേടുന്നതിന് സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ടോക്‌സിന്‍ ഇല്ലാതാക്കുന്നു

ശരീരത്തെ തളര്‍ത്തുന്നതാണ് പലപ്പോഴും ടോക്‌സിന്‍. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി ജീരകവു അയമോദകവും ചേര്‍ന്ന വെള്ളം കുടിക്കാവുന്നതാണ്. ഇത് മികച്ച ദഹനത്തിനും അനുയോജ്യമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












