Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
അസിഡിറ്റിയോ? ആഹാരശേഷം ഇവ കഴിച്ച് നോക്കൂ!
ദഹനം കൃത്യമായി നടക്കാതെ വരുമ്പോഴാണ് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അമിതനായി അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അവരില്‍ നെഞ്ചെരിച്ചില്‍, പുളിച്ചുതേട്ടല്‍, വയര്‍ ചീര്‍ക്കല്‍, വയറുവേദന എന്നീ അസ്വസ്ഥതകളും പ്രകടമായിരിക്കും. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അസിഡിറ്റി കുറയ്ക്കാന്‍ ആഹാരശേഷം കഴിക്കാവുന്ന ചില സാധനങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഇഞ്ചി വെള്ളം
ആഹാരം കഴിച്ച ശേഷം ഉണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്. എന്നും രാവിലെ പതിവായി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, അതുപോലെ, ആഹാരശേഷം ചെറു ചൂടോടുകൂടി ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. ശ്രദ്ധിക്കുക. ഇഞ്ചി അമിതമായി ശരീരത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായാല്‍, വയറ്റില്‍ പുകച്ചില്‍, എരിച്ചില്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാനും ഇത് കാരണമായേക്കും.
ജീരകവെള്ളം
ആഹാരം കഴിച്ച ശേഷം കുറച്ച് ജീരകം, അല്ലെങ്കില്‍ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് വളരെയധികം സഹായിക്കും. പ്രത്യേകിച്ച് അസിഡിറ്റിയും അസിഡിറ്റി വന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അകറ്റാന്‍ ജീരകം നല്ലതാണ്. അതിനാല്‍, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടുകൂടി ഒരു ഗ്ലാസ്സ് വീതം ആഹാരശേഷം കുടിക്കാവുന്നതാണ്.
പുതിനയില വെള്ളം
പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ വളരെയധികം സഹായിക്കും. പ്രത്യേകിച്ച് ലെമണ്‍ ടീയില്‍ കുറച്ച് പുതിനയില ചേര്‍ത്ത് കുടിക്കുന്നത് ദഹനം വേഗത്തിലാക്കാനും, തന്മൂലം പുളിച്ചുതേട്ടല്‍, വയര്‍ ചീര്‍ക്കല്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
ഇഞ്ചി വെളുത്തുള്ളി
ഇഞ്ചിയും വെളുത്തുള്ളിയും കുറച്ച് കല്ലുപ്പും ചേര്‍ത്ത് നല്ലപോലെ വെള്ളം ചേര്‍ക്കാതെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കണം. ഇത് ചവച്ചരയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
അയമോദകം
ആഹാരശേഷം കുറച്ച് അയമോദകം കഴിക്കുന്നത്, അല്ലെങ്കില്‍ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. വയര്‍ ചീര്‍ക്കുന്നത്, അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങള്‍ക്ക് വളരെ വേഗത്തില്‍ ശമനം ലഭിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
