Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
രാവിലെ ഈ ചായകള്‍ പതിവാക്കൂ അസിഡിറ്റി ഇല്ലാതാക്കാം
എന്ത് കഴിച്ചാലും വയര്‍ ചീര്‍ക്കല്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ? ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലമാണ് പലപ്പോഴും അസിഡിറ്റി പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാകുന്നത്. ദഹന പ്രശ്നങ്ങള്‍ പതിവായാല്‍, ശരീരത്തില്‍ ഇന്ഫ്ലമേഷന് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിലേയ്ക്ക് വരെ നയിച്ചേക്കാം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും, പുളിച്ചുതേട്ടല്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും, അസിഡിറ്റി ഇല്ലാതാക്കണം. ഇതിനായി എന്നും രാവിലെ പതിവാക്കാവുന്ന കുറച്ച് ചായകള്‍ പരിചയപ്പെടാം.

മല്ലി ചായ
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മല്ലിയിട്ട് തിളപ്പിച്ച ചായ വളരെ നല്ലതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കുന്നതിനും, ശരീരത്തിലെ ഇന്ഫ്ലമേഷന് ഇല്ലാതാക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മല്ലി ചായ വളരെയധികം സഹായിക്കും.
ചായ തയ്യാറാക്കുന്നതിനായി ആദ്യം ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കാന്‍ വെയ്ക്കുക. ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ മല്ലി ചടച്ചതും. കാല്‍ടീസ്പൂണ്‍ ജീരകവും, അര ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് തിളപ്പിക്കുക. ഇത് അരിച്ച് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ചായ നല്ലതാണ്.
തുളസി- ചിയ സീഡ്സ്
ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് തുളസി നല്‍കുന്നത്. അതുപോലെ, ദഹനം നടക്കാനും, ശരീരത്തിലേയ്ക്ക് നാരുകള്‍ എത്തിക്കാനും ചിയ സീഡ്സ് വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍, രാവിലെ വെറും വയറ്റില്‍ തുളസി, ചിയസീഡ്സ് ചായ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.
ഈ ചായ തയ്യാറാക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിക്കാന്‍ വെയ്ക്കുക. വെള്ളം തിളച്ച് തുടങ്ങുമ്പോള്‍ ഇതിലേയ്ക്ക് 5 തുളസിയില ചേര്‍ക്കുക. അതിനുശേഷം അടുപ്പില്‍ നിന്നും മാറ്റി, ചായ അരിക്കുക. അരിച്ചതിന് ശേഷം കുതിര്‍ത്തുവെച്ച ചിയ സീഡ്സ് ചേര്‍ക്കേണ്ടതാണ്. ഇത് രാവിലെ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
പെരുഞ്ചീരകം
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കി അസിഡിറ്റി കുറയ്ക്കാന്‍ പെരുഞ്ചീരകം നല്ലതാണ്. നെഞ്ചെരിച്ചില്‍, വയറുവേദന എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെരുഞ്ചീരകം നല്ലതാണ്. ഈ ചായ തയ്യാറാക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
ആദ്യം ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കാന്‍ വെയ്ക്കുക. വെള്ളം തിളച്ചാല്‍ ഇതിലേയ്ക്ക് പെരുഞ്ചീരകവും കുറച്ച് ചുക്ക്, തുളസി എന്നിവ ചേര്‍ക്കുക. അതിനുശേഷം അരിച്ചുമാറ്റി കുടിക്കാവുന്നതാണ്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ദഹനം നല്ലരീതിയില്‍ നടക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
