Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
6 പഴങ്ങള്‍ ശീലമാക്കൂ, പ്രമേഹത്തിന് തടയിടാം, രണ്ടാമത് ചിന്തിക്കേണ്ട
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്തെ ഭക്ഷണരീതിയും ആരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് പലപ്പോഴും ഇത്തരം രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നതും. സാധാരണയായി ഗുരുതരമായ പ്രത്യാഘാതമാണ് പലരിലും ഈ രോഗാവസ്ഥ ഉണ്ടാക്കുന്നത്. എന്നാല്‍ അതിനെ വേണ്ട വിഘധത്തില് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.
അത് ശാരീരിക മാനസിക ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ഇത്തരം അവസ്ഥകളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതിനായി ചില പഴങ്ങള്‍ ശീലമാക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും മധുരം ഉപേക്ഷിക്കുക എന്നത് അല്പം കഠിനമായ ഒരു തീരുമാനം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇനി പറയുന്ന പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താനും ആവശ്യമായ വിറ്റാമിനുകളും നാരുകളും ശരീരത്തിന് ലഭ്യമാക്കുന്നതിനും സഹായിക്കും.

ആപ്പിള്‍
ആപ്പിള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ലയിക്കുന്ന നാരുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഗ്ലൈസെമിക് സൂചിക (GI) കുറഞ്ഞതോ മിതമായതോ ആയതിനാല്‍ പഞ്ചസാരയുടെ വളരെ പെട്ടെന്ന് നിയന്ത്രണത്തില്‍ വരുത്തുന്നതിന് ഇത് സഹായിക്കും. കൂടാതെ ബ്രേക്ക്ഫാസ്റ്റിന് മുന്നോടിയായി ലഘുഭക്ഷണമായി ആപ്പിള്‍ കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കും.
ചെറി
ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറി. ഇതില്‍ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ചെറിയില്‍ ധാരാളമായി ഉണ്ട് എന്നതും ഇതിന്റെ ആരോഗ്യ ഗുണം ഇരട്ടിയാക്കുന്നു. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത് അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കും. നിങ്ങള്‍ക്ക് രാവിലേയൊ അല്ലെങ്കില്‍ വാവൈകുന്നേരമോ ചെറി കഴിക്കാവുന്നതാണ്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സ്ട്രോബെറി
വിറ്റാമിന്‍ സിയുടെ കലവറയാണ് സ്ട്രോബെറി. അത് മാത്രമല്ല ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരവും വയറ് നിറയ്ക്കുന്നതുമായതിനാല് അമിത ഭക്ഷണത്തെക്കുറിച്ച് പലരും ചിന്തിക്കുക കൂടിയില്ല. അത് മാത്രമല്ല രോഗപ്രതിരോധത്തിനും മികച്ചതാണ് സ്ട്രോബെറി. അത് കൂടാതെ പ്രഭാതഭക്ഷണമായോ, മധുരപലഹാരങ്ങള്‍ക്ക് പകരമായോ എല്ലാം സ്ട്രോബെറി കഴിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാം.

പിയര്‍
നമ്മുടെ നാട്ടില്‍ ധാരാളം ലഭ്യമാവുന്ന ഒരു പഴമാണ് പിയര്‍. ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് തൊലിയോടെ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. സ്ഥിരമായി കഴിക്കുന്നത് വഴി അത് ദഹനം സാവധാനത്തിലാക്കുന്നു. അത് മാത്രമല്ല ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മികച്ചതാണ് പിയര്‍.
ഓറഞ്ച്
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് രോഗപ്രതിരോധത്തിന് അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. അതുപോലെ തന്നെ നാരുകളും ഫ്ളവനോയ്ഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നു. കൂടാതെ ജ്യൂസിനേക്കാള്‍ ഉത്തമം എന്തുകൊണ്ടും പഴമായി തന്നെ കഴിക്കുന്നതാണ്. ഇതാണ് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് എന്തുകൊണ്ടും ഓറഞ്ച് അനിവാര്യമാണ്.
പ്ലം
പ്ലം പലരും കഴിക്കാന്‍ മടിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴം ഇല്ലെന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇതില്‍ ധാരാളം നാരുകള്‍, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തൊലിയോടെ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം രക്തത്തിലേക്ക് സാവധാനത്തിലാക്കുന്നു. ഇത് തന്നെയാണ് പ്ലമ്മിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications