Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
പൈനാപ്പിള്‍ ഈ 5 പേര് കഴിക്കരുത്, കഴിച്ചാല്‍ കിട്ടുന്നത് എട്ടിന്റെ പണി
നമ്മുടെ ആരോഗ്യം എപ്പോഴും കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും അത്തരം കാര്യങ്ങളില്‍ അശ്രദ്ധ വരുത്തുന്നതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതില്‍ ചില ആളുകള്‍ കഴിക്കാന്‍ പാടില്ലാത്തതാണ് പൈനാപ്പിള്‍. ഇത് പോഷക സമ്പുഷ്ടമാണെങ്കിലും ചില ആളുകള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇതില്‍ വിറ്റാമിന്‍ സി, മാംഗനീസ്, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, ദഹന എന്‍സൈമുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
പൈനാപ്പിളിലെ പോഷകങ്ങളുടെ സമൃദ്ധി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹനത്തിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. എന്നാല്‍ പൈനാപ്പിള്‍ എല്ലാവര്ക്കും ആരോഗ്യകരമല്ല എന്നതാണ് സത്യം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ആരൊക്കെയാണ് പൈനാപ്പിള്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

എന്തെങ്കിലും അലര്‍ജിയുള്ളവര്‍
എന്തെങ്കിലും തരത്തില്‍ അലര്‍ജിയുള്ളവരെങ്കില്‍ പൈനാപ്പിള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇതിലുള്ള ബ്രോമെലൈന്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കുന്നു. അത് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചിലരില്‍ ഇത് വയറുവേദന, ചുവന്ന പാടുകള്‍, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടാക്കുന്നു. അത് മാത്രമല്ല ആസ്ത്മ, മറ്റ് ഭക്ഷണ അലര്‍ജികള്‍ എന്നിവയുള്ളവരും ഒരിക്കലും പൈനാപ്പിള്‍ കഴിക്കരുത്. ഇത് നിങ്ങളില്‍ അലര്‍ജി ഇരട്ടിയാക്കുന്നു.
പ്രമേഹമുള്ളവര്‍
പ്രമേഹമുള്ളവരും പൈനാപ്പിള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിലേക്ക് നയിക്കുന്നു. കാരണം പൈനാപ്പിളില്‍ ഉള്ള ഫ്രക്ടോസ് ആണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് അമിതവണ്ണത്തിനും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അതിഭീകരമായ അളവില്‍ പ്രമേഹം വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രക്തസമ്മര്‍ദ്ദമുള്ളവര്‍
പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ പൈനാപ്പിള്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നവരില്‍ ഇവര്‍ പലപ്പോഴും പൈനാപ്പിള്‍ കഴിക്കുന്നത് പരാജയത്തിലേക്ക് എത്തുന്നു. അത് കൂടാതെ മുഖം ചുവന്ന് തുടുക്കുന്നത്, അത് കൂടാതെ തലവേദന, തലകറക്കം എന്നിവയ്ക്കും കാരണമാകും. പൊട്ടാസ്യം, ബ്രോമെലൈന്‍ എന്നിവ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ദന്തരോഗവും പ്രശ്നങ്ങളുമുള്ളവര്‍
ദന്താരോഗ്യം വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് പലപ്പോഴും പൈനാപ്പിള്‍ ഉപയോഗിക്കുന്നത് വഴി. കാരണം പൈനാപ്പിളിലെ പുളിപ്പും ബ്രോമലൈന്‍ പോലുള്ള എന്‍സൈമുകളും നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അത് സെന്‍സിറ്റീവ് ആയ പല്ലുകള്‍ ഉള്ളവരില്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നു. അത് കൂടാതെ മോണയും വായയും എല്ലാം പ്രശ്നത്തിലാക്കുന്നു. ചിലരില്‍ ഇത് തൊണ്ടക്ക് വേദനയും ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിച്ച് വേണം പൈനാപ്പിള്‍ കഴിക്കുന്നതിന്.
വയറ്റിലെ പ്രശ്നങ്ങള്‍
വയറ്റില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളവരെങ്കില്‍ ഇവര്‍ പൈനാപ്പിള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. കാരണംപൈനാപ്പിളിലെ ഓര്‍ഗാനിക് ആസിഡുകള്‍ വയറ്റിലും കുടലിലും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ദഹന പ്രശ്നങ്ങള്‍ക്കും ആസിഡ് റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. അത് കൂടാതെ നെഞ്ചെരിച്ചില്‍, വയറ്റിലെ വീക്കം എന്നിവയും കാരണമാകുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ് പൈനാപ്പിള്‍ എന്ന് നമുക്കറിയാമെങ്കിലും ചിലരില്‍ ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഇതറിയാതെ പലരും സ്ഥിരമായി പൈനാപ്പിള്‍ കഴിക്കുന്നു. എന്നാല്‍ എത്രത്തോളം ഇത് ഗുരുതരാവസ്ഥകള്‍ സൃഷ്ടിക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ ഒരു കാരണവശാലും പൈനാപ്പിള്‍ കഴിക്കരുത്. അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു. എന്നാല്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പാടുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications