ആരോഗ്യത്തിനും ഊര്‍ജ്ജത്തിനും കാപ്പിക്ക് പകരം ഇവ ശീലമാക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാപ്പി എന്നത് പലരും ശീലമാക്കുന്ന ഒന്നാണ്. ആരോഗ്യം മാത്രമല്ല പലപ്പോഴും പല ശീലത്തിന്റെ കൂടെ ഭാഗമായി പലരും കാപ്പി സ്ഥിരമാക്കുന്നു. എന്നാല്‍ അത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്ര നല്ല ഗുണങ്ങളല്ല നല്‍കുന്നത്. ദിനവും കാപ്പി മാത്രം കുടിക്കുന്നവര്‍ക്ക് പലപ്പോഴും അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. ശ്രദ്ധയും ഉണര്‍വ്വും ഊര്‍ജ്ജസ്വലതയും കാപ്പി കുടിക്കുന്നത് വഴി പലര്‍ക്കും ലഭിക്കുന്നു. പലപ്പോഴും അത് അത്ര നല്ല ഒരു ശീലമല്ല. ദിവസവും കാപ്പി കുടിക്കാതെ തന്നെ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്.

ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്നതിനേക്കാള്‍ അത് ആരോഗ്യത്തെ മികച്ച മാറ്റത്തിലേക്ക് എത്തിക്കും. പലപ്പോഴും നിങ്ങളില്‍ സ്വാഭാവിക ഊര്‍ജ്ജവും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്. ഇവ കാപ്പിക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കാം.

Healthy coffee alternatives

മച്ചാ പാനീയം
പച്ചച്ചായ ഇലകള്‍ പൊടിച്ച് തയ്യാറാക്കുന്നതാണ് ഈ പാനീയം. ഇതില്‍ മറ്റുള്ള പാനീയങ്ങളെ അപേക്ഷിച്ച് കഫീന്‍ കുറവാണ്. ഇത് പലപ്പോഴും നിങ്ങളുടെ ശരീരത്തിന് ആരോഗ്യവും കരുത്തും അതുപോലെ തന്നെ ഊര്‍ജ്ജവും നല്‍കും. മച്ചാ ശാന്തമായ ഏകാഗ്രത നല്‍കുന്ന ഒരു പാനീയമാണ് എന്ന് മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇത്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും മാനസികാരോഗ്യത്തിനും സഹായിക്കുന്നതാണ് മച്ചാ. ഇത് ചൂടുവെള്ളത്തില്‍ കലര്‍ത്തുകയോ അല്ലെങ്കില്‍ സ്മൂത്തികളിലും മറ്റും ഉപയോഗിക്കാവുന്നതാണ്.

ഗോള്‍ഡന്‍ മില്‍ക്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗോള്‍ഡന്‍ മില്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ഇഞ്ചി, കറുവപ്പട്ട, കുരുമുളക് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണ് ഗോള്‍ഡന്‍ മില്‍ക്ക്. ഇത് വഴി ശരീരത്തിലെ വീക്കം കുറയികയും ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഊര്‍ജ്ജത്തെ മികച്ചതാക്കും. മഞ്ഞളിലെ കുര്‍ക്കുമിന്‍ ക്ഷീണത്തെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. അത് മാത്രമല്ല ഇത് രാവിലേയും വൈകുന്നേരവും തിളപ്പിച്ച് കുടിക്കാവുന്നതാണ്.

Healthy coffee alternatives

ചിക്കറി റൂട്ട്
കാപ്പിയുടേതിന് സമാനമായ സ്വാദുള്ള ചിക്കറി റൂട്ട് നിങ്ങള്‍ക്ക് കാപ്പിക്ക് പകരം ഉപയോഗിക്കാവുന്നതാണ്. ഇത് കുടലിന്റെ ആരോഗ്യം നിലനിര്ത്തുന്നതിനും അതുപോലെ തന്നെ കുടലിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതുമാണ്. പലപ്പോഴും പോഷക ആഗിരണത്തിന് സഹായിക്കുന്ന ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. ശരീരത്തിന് സ്ഥിരമായ ഊര്‍ജ്ജം നല്‍കുന്നതിനും ഊര്‍ജ്ജ നഷ്ടത്തെ കുറയ്ക്കുകയും വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുകയും ചെയ്യുന്നു. വറുത്ത് പൊടിച്ച ചിക്കറി റൂട്ട് സാധാരണ കാപ്പി പോലെ പാലോ കറുപ്പോ ആയി കുടിക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്
ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് കാപ്പിക്ക പകരം ആരോഗ്യകരമായി നിങ്ങള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ്. ഇത് രക്തത്തിലെ നൈട്രിക് ഓക്‌സൈഡ് വര്‍ദ്ധിപ്പിച്ച് പേശികളിലേക്കും തലച്ചോറിലേക്കും ഉള്ള ഓക്‌സിജന്റെയും പോഷകങ്ങളുടേയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് കോശങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജ്ജവും ശാരീരിക മാറ്റങ്ങളും നല്‍കുന്നു. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബീറ്റ്‌റൂട്ട് അല്‍പം നാരങ്ങ, ഇഞ്ചി എന്നില ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്
കാപ്പി കുടിച്ചത് കൊണ്ടോ അല്ലെങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കുന്നത് കൊണ്ടോ ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിക്കണം എന്നില്ല. വിട്ടുമാറാത്ത ക്ഷീണമെങ്കില്‍ അതിന് പിന്നിലുള്ള ആരോഗ്യകരമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുകയും കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. ഇതിന് കാരണം പലപ്പോഴും നിര്‍ജ്ജലീകരണവും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും മൂലമാകാം. തേനും ഒരു നുള്ള് ഉപ്പും ചേര്‍ത്ത നാരങ്ങാവെള്ളം ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ശരീരത്തിലെ വെള്ളത്തിന്റെയും ധാതുക്കളുടേയും അളവ് പുന:സ്ഥാപിച്ച് ആരോഗ്യം നല്‍കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, January 27, 2026, 17:21 [IST]
X
Desktop Bottom Promotion