Latest Updates
-
നാൽപതിലും തൃഷയുടെ ഈ ചുറുചുറുക്ക്; ആരും കൊതിക്കുന്ന ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യം ഇതാണ് -
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം!
ചീത്ത കൊളസ്ട്രോള്‍ എങ്കിലും കുറയ്ക്കാന്‍ ആയുര്‍വ്വേദത്തില്‍ അഞ്ച് പരിഹാരങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇത് നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി സംഭവിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഉയര്‍ന്ന കൊളസ്ട്രോള്‍ നിങ്ങളില്‍ അപകടകരമായ അവസ്ഥയ്ക്കാണ് കാരണമാകുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും എല്ലാം നല്ല കൊളസ്ട്രോള്‍ ആണ് ശരീരത്തിന് ആവശ്യമായി വരുന്നത്. പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തേണ്ടത് അനിവാര്യമാണ്.
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറച്ച് ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ആയുര്‍വ്വേദത്തില്‍ ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കും. ചീത്ത കൊളസ്ട്രോള്‍ ആയ എല്‍ഡിഎല്‍ കുറച്ച് ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തും എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മരുത്
ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്ന ഔഷധമാണ് മരുത് എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തി രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറച്ച് എച്ച്ഡിഎല്‍ നിലനിര്‍ത്താനും ധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നത് തടയുന്നതിനും മരുതിന് കഴിവുണ്ട്. ഇത് നിങ്ങള്‍ക്ക് ആരോഗ്യത്തിനായി ഉപയോഗിക്കാം. നല്ലൊരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ. അതിനായി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പൊടിയായോ കാപ്സ്യൂളുകളായോ ഇത് ഉപയോഗിക്കാവുന്നതാണ്.
ഗുഗ്ഗുലു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗുഗ്ഗുലു വളരെയധികം സഹായിക്കുന്നതാണ്. ഇത് അമിത കൊഴുപ്പിനെ വിഘടിപ്പിക്കുകയും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ സന്തുലിതാവസ്ഥയില്‍ പ്രധാനമായ തൈറോയിഡ് പ്രവര്‍ത്തനത്തെയും ഗുഗ്ഗുലു സഹായിക്കുന്നു. എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവ കുറയ്ക്കാന്‍ പതിവായി ഇവ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

നെല്ലിക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. അത് മാത്രമല്ല ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വഴി നിങ്ങള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയുന്നു. അത് വഴി ശരീരത്തിലെ കൊളസ്ട്രോള്‍ വിഘടനത്തെ പിന്തുണച്ച് ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട, സ്ഥിരമായി നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്.
ത്രിഫല
ത്രിഫല എപ്പോഴും ആയുര്‍വ്വേദത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. പലപ്പോഴും ഇതില്‍ ചേരുന്ന ചേരുവകള്‍ എന്നത്. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയാണ്. ഇത് നിങ്ങളില്‍ രക്തശുദ്ധീകരണത്തിനും അത് മാത്രമല്ല മികച്ച ദഹനത്തിനും സഹായിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളില്‍ ശാരീരികാരോഗ്യം മെച്ചപ്പെടും എന്ന് മാത്രമല്ല ശരീരത്തിലെ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആയുര്‍വ്വേദ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യം മനസ്സിലാക്കണം.
ഉലുവ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ മികച്ചതാണ്. ഇതിലുള്ള നാരുകളാണ് കൊളസ്ട്രോള്‍ ആഗിരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. രാവിലെ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ഗുണഫലങ്ങള്‍ ഉലുവ നല്കുന്നു. എന്നാല്‍ എന്തും കഴിക്കുന്നതിന് മുന്‍പായി നല്ലൊരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications