For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ മീന്‍ഗുളിക കഴിക്കുന്നത് കുഞ്ഞിന്റെ അലര്‍ജി സാധ്യത കുറച്ചേക്കാം

ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. മീന്‍ ഗുളിക.

By Archana V
|

ഗര്‍ഭകാലത്തും മുലയൂട്ടുന്ന ആദ്യമാസങ്ങളിലും ദിവസം ഒരു മീന്‍ഗുളിക വീതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ ഗവേഷണം നിര്‍ദ്ദേശിക്കുന്നു. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത് ഒരു വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് മുട്ടയോട് ഉണ്ടാകുന്ന അലര്‍ജി 30 ശതമാനം കുറയ്ക്കാന്‍ ഇത് സഹായിക്കും എന്നാണ്.

fish

മീന്‍എണ്ണയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡിന് പ്രതിജ്വലന ശേഷി ഉണ്ട്.

ദീര്‍ഘകാലം കുട്ടികളില്‍ തുടര്‍പഠനം നടത്തുന്നതിന് വലിയ പരീക്ഷണം ആവശ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഗര്‍ഭകാലത്തെ ഭക്ഷണക്രമം കുട്ടികളില്‍ അലര്‍ജി ഉണ്ടാകുന്നതിനെ സ്വാധീനിക്കുമെന്ന് ഗവേഷണത്തിലൂടെ സ്ഥീരീകരിച്ചതായി അവര്‍ പറഞ്ഞു. യുകെയിലെ 20 ല്‍ ഒരു കുട്ടിക്ക് വീതം അണ്ടിപരിപ്പുകള്‍, മുട്ട്, പാല്‍, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളോട് അലര്‍ജി ഉണ്ട്- ഇത് ഒരു വളര്‍ച്ച പ്രശ്‌നമാണ്.രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനം ശരിയല്ലാത്തതും ഈ നിര്‍ദ്ദോഷ ഭക്ഷ്യവസ്തുക്കളോടുള്ള അമിതമായ പ്രതിപ്രവര്‍ത്തനവുമാണ് അലര്‍ജിക്ക് കാരണമാകുന്നത് . തടിപ്പ്, നീര്, ഛര്‍ദ്ദി, ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

fish

അലര്‍ജിയുടെ അനന്തരഫലം

' കുഞ്ഞുങ്ങളില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ പ്രൊബയോട്ടിക്, മീന്‍ എണ്ണ സപ്ലിമെന്റുകള്‍ക്ക് കഴിയും എന്നാണ് ഞങ്ങളുടെ ഗവേഷണം നിര്‍ദ്ദേശിക്കുന്നത് . ഗര്‍ഭിണികള്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുമ്പോള്‍ ഈ കണ്ടെത്തലുകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട് ' ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലെ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ള ഡോ റോബര്‍ട്ട് ബോയ്‌ലി പറഞ്ഞു. സപ്ലിമെന്റുകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കും, ഇത് എണ്ണമത്സ്യങ്ങളിലും അടങ്ങിയിട്ടുണ്ട്.

fish

നിലവിലെ നിര്‍ദ്ദേശം ഗര്‍ഭിണികള്‍ ആഴ്ചയില്‍ എണ്ണ മത്സ്യങ്ങളുടെ രണ്ട് കഷ്ണത്തില്‍ കൂടുതല്‍ കഴിക്കരുത് എന്നാണ്. കാരണം ചില മത്സ്യങ്ങളിലെ മെര്‍ക്കുറിയുടെ അളവ് കൂടുതല്‍ ആണ്. സ്രാവ്, വാള്‍മീന്‍,മാലിന്‍ എന്നിവ ഒഴിവാക്കുക. പതിനയ്യായിരത്തോളം പേരെ ഉള്‍പ്പെടുത്തി ഗര്‍ഭകാലത്ത് മീന്‍എണ്ണ സപ്ലിമെന്റുകള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 19 ഓളം പരീക്ഷണങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി.അലര്‍ജി വരാനുള്ള സാധ്യതയില്‍ കുറവ് വന്നതായാണ് കണ്ടെത്തല്‍. ആയിരം കുട്ടികളില്‍ 31 എന്ന തരത്തില്‍ മുട്ടയോടുള്ള അലര്‍ജിയില്‍ കുറവുണ്ടായതായാണ് വിലയിരുത്തല്‍. ഗര്‍ഭകാലത്ത് പ്രൊബയോട്ടിക് സപ്ലിമെന്റുകള്‍ കഴിക്കുന്നതിന്റെ അനന്തരഫലവും വിലയിരുത്തി. മൂന്ന് വയസ് വരെ കുട്ടികളില്‍ കരപ്പന്‍ വരാനുള്ള സാധ്യതയില്‍ 22 ശതമാനം കുറവ് ഉണ്ടാകുന്നതായാണ് കണ്ടെത്തല്‍.

fish


കുട്ടികളിലെ അലര്‍ജി സാധ്യതയില്‍ എന്തെങ്കിലും വ്യത്യാസം വരുത്തുന്നതിന്ണ്ടിപരിപ്പുകള്‍, പാലുത്പന്നങ്ങള്‍, മുട്ട പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതിന് കാരണമായ എന്തെങ്കിലും തെളിവ് കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. പഴങ്ങള്‍, പച്ചക്കറികള്‍, വിറ്റാമിനുകള്‍ എന്നിവ കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകുന്നില്ല എന്നാണ് ജേര്‍ണല്‍ പിഎല്‍ഒഎസ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

fish

വീണ്ടും വലിയ പരീക്ഷണങ്ങള്‍

ഗര്‍ഭകാലത്തെയും മുലയൂട്ടുന്ന കാലയളവിലെയും ഭക്ഷണ ക്രമവും കുഞ്ഞുങ്ങളിലെ അലര്‍ജി പ്രതിരോധവും തമ്മിലുള്ള ബന്ധത്തിന്റെ വളരുന്ന തെളിവുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്ന് ക്യൂന്‍മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ റെസ്പിറേറ്ററി എപ്പിഡെമിയോളജി വിഭാഗം പ്രൊഫസര്‍ സെയ്ഫ് ഷഹീന്‍ പറഞ്ഞു. അമ്മയ്ക്ക് പ്രൊബയോട്ടിക്, മീന്‍എണ്ണ സപ്ലിമെന്റുകള്‍ നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളിലെ അലര്‍ജി രോഗങ്ങള്‍ പ്രതിരോധിക്കപ്പെടുന്നത് സംബന്ധിച്ച് കൂടുതല്‍ ഉത്തരങ്ങള്‍ ലഭിക്കുന്നതിന് സ്‌കൂള്‍ പ്രായം വരെ കുട്ടികളെ പിന്തുടര്‍ന്ന് വലിയ പരീക്ഷണങ്ങള്‍ വീണ്ടും നടത്തണം എന്ന് അദ്ദേഹം പറഞ്ഞു.

fish

' ഇത്തരം പരീക്ഷണങ്ങള്‍ വളരെ വലുതായിരിക്കും എങ്കിലും , ഇത്തരം കണ്ടെത്തലുകളില്‍ നിന്നും ഗുണം ലഭിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രത്യേക ചെറു സംഘങ്ങള്‍ കണ്ടെത്താന്‍ ഇതിലൂടെ കഴിഞ്ഞേക്കും.'മുട്ടയോടുള്ള അലര്‍ജി മാത്രമല്ല സങ്കീര്‍ണമായ ഭക്ഷ്യ അലര്‍ജികളുടെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജിയിലെ ഡോ. ലൂയിസാ ജെയിംസ് പറഞ്ഞു.
ഭക്ഷ്യ അലര്‍ജിയുടെ സൂചകം എന്ന നിലയിലാണ് മീന്‍എണ്ണ സപ്ലിമെന്റായി നല്‍കി കൊണ്ട് മുട്ടയോടുള്ള പ്രതികരണം സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.' മാത്രമല്ല അലര്‍ജികള്‍ ഉണ്ടാകുന്നതിന് പ്രതികരണം അത്യാവശ്യമാണ്,ചില കുട്ടികളില്‍ അലര്‍ജിയുടെ ഒരു ലക്ഷണവും ഉണ്ടാവാതെ തന്നെ പെട്ടെന്ന് പ്രതികരിക്കാറുണ്ട്. അതിനാല്‍ ചികിത്സാപരമായ ഭക്ഷ്യ അലര്‍ജിക്കുള്ള സാധ്യത കുറയ്ക്കാന്‍ മീന്‍ എണ്ണ സപ്ലിമെന്റുകള്‍ക്ക് കഴിയുമോ എന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്.

English summary

Have A Daily fish Oil Capsule, During Pregnancy

Having a daily fish oil capsule during pregnancy will help to reduce baby's risk of allergy.
X
Desktop Bottom Promotion