Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
നിങ്ങളുടെ പല്ല് കളയും ശീലങ്ങള്‍ !
നല്ല ഓമനത്തതോടെ പുഞ്ചിരിക്കാനാണോ നിങ്ങളുടെ ആഗ്രഹം. എന്നാല്‍ നിങ്ങളുടെ പല്ല് അതിന് തടസ്സമാകുന്നുണ്ടോ. നല്ല ആരോഗ്യവും വെളുത്തതുമായ പല്ലാണ് എല്ലാവര്‍ക്കും വേണ്ടത്. എന്നാല്‍ പലരുടെയും ചില ശീലങ്ങള്‍ അവര്‍ക്ക് തന്നെ ദോഷം ചെയ്യുകയാണ്. പല്ലിനെ കേടുവരുത്തുന്ന നിങ്ങളുടെ ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. എന്തുകൊണ്ടാണ് നിങ്ങളുടെ പല്ല് കേടു വരുന്നത് എന്നറിയാമോ...?
നല്ല പരിചരണം ഉണ്ടെങ്കിലേ പല്ലിനെ ഒരു കേടുപാടും ഇല്ലാതെ കൊണ്ടുപോകാന്‍ പറ്റൂ. നിങ്ങളുടെ രാവിലെത്തെയും വൈകുന്നേരത്തെയും ചില പതിവുകള്‍ മാറ്റേണ്ടിയിരിക്കുന്നു. എന്നും ബ്രഷ് ചെയ്താലും നിങ്ങളുടെ ദിവസവുമുള്ള ചില തെറ്റായ ശീലങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ പല്ലിന് ദോഷം ചെയ്യുന്നുണ്ട്. എന്തൊക്കെ ശീലങ്ങളാണ് നിങ്ങളുടെ പല്ലിനെ ബാധിക്കുന്നത് എന്ന് നോക്കാം..

ബ്രഷിംഗ് ശീലം
നിങ്ങള്‍ ആസിഡ് അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിച്ചതിനുശേഷം ബ്രഷ് ചെയ്യാറില്ല അല്ലേ? എന്നാല്‍ നിര്‍ബന്ധമായും നിങ്ങള്‍ അത് ചെയ്തിരിക്കണം. കാരണം ഇത്തരം ആസിഡ് ചേര്‍ന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലിനെ മൃദുവാക്കും. ഇത് പല്ല് പെട്ടെന്ന് പൊടിഞ്ഞു പോകാന്‍ കാരണമാകുന്നു. ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ബ്രഷ് ചെയ്യാറുണ്ടോ. എന്നാല്‍ അത് പെട്ടെന്ന് നിര്‍ത്തിക്കോളൂ. ഇതും നിങ്ങളുടെ പല്ലിന് ദോഷം ചെയ്യും.

ബ്രഷിംഗ് ശീലം
നിങ്ങളുടെ പല്ല് നന്നായി വെളുക്കുമെന്നു കരുതി ശക്തമായിട്ടാണോ ബ്രഷ് ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ വളരെ മൃദുവായി പല്ല് തേക്കേണ്ടതാണ്. മൃദുവായ ബ്രഷ് ഉപയോഗിക്കുന്നതാണ് പല്ലിന് നല്ലത്.

ഐസ്‌ക്രീം നുണയുന്നത്
ഐസ്‌ക്രീം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഐസ്‌ക്രീം പല്ലിന് കേടുവരുത്തുന്നുണ്ടെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. എന്നാല്‍ അളവില്‍ കൂടുതല്‍ തണുപ്പ് പല്ലില്‍ തട്ടുന്നത് പല്ല് പൊട്ടാന്‍ കാരണമാകും. നല്ല ചൂടുള്ള ഭക്ഷണവും പല്ലിന് കേടാണ്. അടുത്ത തവണ ഐസ്‌ക്രീം കഴിക്കണമെന്ന് തോന്നുവാണെങ്കില്‍ പഞ്ചസാര കുറഞ്ഞ ബബിള്‍ഗം ചവച്ചോളൂ.

സ്‌പോര്‍ട്‌സ് കളിക്കുമ്പോള്‍
നിങ്ങള്‍ സ്‌പോര്‍ട്‌സ് കളിക്കുമ്പോള്‍ വായയ്ക്ക് വേണ്ട സംരക്ഷണം നല്‍കുന്നില്ലേ. ഫുട്‌ബോള്‍, ഹോക്കി, ക്രിക്കറ്റ് മറ്റേതെങ്കിലും കളിയില്‍ ഏര്‍പ്പെടുമ്പോള്‍ മൗത്ത് ഗാര്‍ഡ് ഉപയോഗിക്കുക.

ഉറങ്ങാന്‍വേണ്ടി
കുഞ്ഞുങ്ങള്‍ ഉറങ്ങാന്‍ വേണ്ടി എന്തെങ്കിലും ബോട്ടില്‍ നുണയാന്‍ കൊടുക്കും. ജ്യൂസോ, പാലോ നിറച്ച ബോട്ടില്‍ അവരുടെ വായില്‍ വെച്ചുകൊടുക്കും. അതും നുണഞ്ഞുകൊണ്ട് കുട്ടിയുറങ്ങും. പല്ല് കഴുകാതെ രാത്രി ഒരിക്കലും ഉറങ്ങാന്‍ പാടില്ല. പല്ലില്‍ പഞ്ചസാരയുടെ അംശം ഉണ്ടാകുന്നത് കേടുവരുത്തും.

നാവ് തുളയ്ക്കുന്നത്
നാവ് തുളയ്ക്കുന്നത് ഇപ്പോള്‍ ഒരു ഫേഷനാണ്. എന്നാല്‍ ഇത്തരം ദുശീലങ്ങള്‍ പ്ലീസ് ഒഴിവാക്കൂ. ഇത് നിങ്ങളുടെ പല്ലിനും ചുണ്ടിനും കേടുവരുത്തും. ഇതുവഴി ബാക്ടീരിയകളും ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത് ചെയ്യുന്നതിനുമുന്‍പ് നിങ്ങളൊരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

പല്ലു കടിക്കുന്ന ശീലം
പലര്‍ക്കുമുള്ള ഒന്നാണ് പല്ലു കടിക്കുന്ന ശീലം. ഇത് നിങ്ങളുടെ പല്ലിന് വളരെ ദോഷകരമാണ്. ടെന്‍ഷന്‍ വരുമ്പോഴും ഉറക്കത്തിലുമാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാകാറ്. ദിവസവും ഹാര്‍ഡായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കൂ. അല്ലെങ്കില്‍ മൗത്ത് ഗാര്‍ഡ് ഉറങ്ങുന്ന സമയം ധരിക്കുക. ഇതുവഴി ഈ ശീലം പതുക്കെ ഒഴിവാക്കിയെടുക്കാം.

തുള്ളി മുരുന്ന്
ചുമയ്ക്കും മറ്റുമരുന്നിനുമുള്ള തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് ഉപയോഗിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും ബ്രഷ് ചെയ്യണം. ഇത്തരം തുള്ളി മരുന്നുകളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പല്ലില്‍ ബാക്ടീരിയകള്‍ കടന്നുവരാന്‍ കാരണമുണ്ടാക്കുന്നു. ഇത് പല്ലിനെ കേടുവരുത്തുന്നു.

കൈ കുടിക്കുന്ന ശീലം
കുഞ്ഞുനാളില്‍ ചില കുട്ടികളില്‍ ഉണ്ടാകുന്ന ശീലമാണ് കൈ ഊമ്പല്‍. അത് വലുതായാലും ചിലപ്പോള്‍ മാറാറില്ല. എന്നാല്‍ ഇത് പല്ലിന്റെ മോണയ്ക്ക് ദോഷമാണ്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അതിനെക്കുറിച്ചുള്ള ഓര്‍മ്മ മാറികിട്ടും. കുഞ്ഞുനാളില്‍ തന്നെ ഇത്തരം ശീലങ്ങള്‍ മാറ്റിയെടുത്തേപറ്റൂ.

നഖം കടിക്കല്‍
പലര്‍ക്കും ഉണ്ടാകുന്ന ഒരു ശീലമാണ് നഖം കടിക്കല്‍. എന്തെങ്കിലും ടെന്‍ഷനും ബുദ്ധിമുട്ടും വരുമ്പോള്‍ അറിയാതെ തന്നെ കൈ വായില്‍ പോകും. ഇതും നിങ്ങളുടെ പല്ലിന് കേടാണ്. പല്ലിന്റെ മോണയെ ഇത് മൃദുവാക്കുന്നു. ഇത്തരം ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കിക്കോളൂ.

പുകയില ചവയ്ക്കുന്നത്
പുകയില ചവയ്ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ. പല്ല് കേടാകാന്‍ ഈ ഒരൊറ്റ കാര്യം മതി.

വൈന്‍ കുടിക്കുന്നത്
ആസിഡ് അടങ്ങിയ വൈന്‍ കുടിക്കുന്നത് നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ പരുപരുത്തതാക്കുന്നു. ഇത് നിങ്ങളുടെ പല്ല് പിന്നീട് കേടാക്കുന്നു.

പുകവലി
പുകവലി പല്ലിനും ഹാനികരമാണ്. പുകവലി വായയിലും, ചുണ്ടിലും, തൊണ്ടയിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നു. പുകവലിക്കുന്നവരുടെ പല്ലുകള്‍ കറപിടിച്ചതും ആകുന്നു. എത്രയും പെട്ടെന്ന് നിങ്ങള്‍ ഈ ശീലം നിര്‍ത്തേണ്ടതാണ്.

കാപ്പി കുടിക്കുന്നത്
ആസിഡ് അടങ്ങിയ കാപ്പി കുടിക്കുന്നത് പല്ലിന് പെട്ടെന്ന് മഞ്ഞ നിറം ഉണ്ടാക്കാന്‍ കാരണമാകുന്നു. കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്.

പെന്‍സില്‍ കടിക്കുന്നത്
ജോലി ചെയ്യുമ്പോഴോ പഠിക്കുമ്പോഴോ നിങ്ങള്‍ അറിയാതെ പെന്‍സില്‍ കടിച്ചു പോകുന്നുണ്ടോ. ചില കുട്ടികളുടെ പെന്‍സിലിന്റെ പുറം ഭാഗം തന്നെ കാണാന്‍ പറ്റില്ല. ചവച്ചരച്ച നിലയിലായിരിക്കും. ഇത് പല്ല് നുറുങ്ങുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. ഇത്തരം ദുശീലങ്ങല്‍ ഒഴിവാക്കൂ.

സ്‌നാക്‌സ് കൊറിക്കുന്നത്
തുടര്‍ച്ചയായി സ്‌നാക്‌സുകള്‍ കൊറിക്കുന്ന ശീലമുണ്ടോ. ഇതും നിങ്ങളുടെ പല്ലിന് കേടാണ്. ഇത്തരം ലഘു ഭക്ഷണങ്ങള്‍ കുറച്ച് ഉമിനീര്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. ഇത്തരം ശീലം നല്ലതല്ല പല്ലിനും നിങ്ങളുടെ ശരീരത്തിനും.

ഫ്രൂട്‌സ് ജ്യൂസ്
ജ്യൂസുകളില്‍ ധാരാളം വൈറ്റമിന്‍സും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില ജ്യൂസുകളില്‍ ആവശ്യത്തില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതും നിങ്ങളുടെ പല്ല് കേടുവരുത്തും. ഓറഞ്ച് ജ്യൂസ് ഒരു ഉദാഹരണമാണ്. അതുകൊണ്ടുതന്നെ പതിവായി ജ്യൂസ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ശ്രദ്ധിച്ചു കഴിക്കുക.

സ്‌പോര്‍ട്‌സ് പാനീയം
ഊര്‍ജ്ജം തരുന്ന ചില സ്‌പോര്‍ട്‌സ് പാനീയങ്ങള്‍ നിങ്ങള്‍ വ്യായാമശേഷം പതവായി കുടിക്കുന്നില്ലേ. പക്ഷെ ഇത്തരം പാനീയങ്ങളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. തണുപ്പും പഞ്ചസാരയും അടങ്ങിയ ഇത്തരം പാനീയങ്ങള്‍ പല്ല് പൊടിക്കാന്‍ കാരണമാകും. എന്നും വ്യായാമശേഷമുള്ള ഇത്തരം ശീലം ഒഴിവാക്കേണ്ടതാണ്.

പല്ല് കടിച്ചു വസ്തുക്കള്‍ തുറക്കുന്നത്
ചില ബോട്ടിലുകളോ പാക്കുകളോ നിങ്ങള്‍ സാധാരണ പല്ലുകൊണ്ടു കടിച്ചാണ് തുറക്കുന്നത്, അല്ലേ. ഇതും നിങ്ങളുടെ പല്ലിന് കേടാണ്.

സോഡ
സോഡയില്‍ 11 ടീസ്പൂണോളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. സോഡയില്‍ ഫോസ്‌ഫോറിക് ആസിഡും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പല്ലിന് വളരെ ദോഷം ചെയ്യും.

സ്വിമ്മിംഗ് പൂള്‍
സ്വിമ്മിംഗ് പൂളില്‍ നീന്തുന്നത് നിങ്ങളുടെ ശീലമാണോ. എന്നാല്‍ അത് നിങ്ങളുടെ പല്ലിന് ഗുണം ചെയ്യുന്നില്ല. കെമിക്കല്‍സും ക്ലോറിനും അടങ്ങിയ വെള്ളത്തില്‍ ദിവസവും കുളിക്കുന്നതു വഴി വെള്ളം വായില്‍ ആകുന്നുണ്ട്. ഇത് നിങ്ങളുടെ പല്ലിന് കേടുവരുത്തും.



Click it and Unblock the Notifications











