Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലൂപ്പസ് രോഗത്തെ തിരിച്ചറിയാം..
ലൂപ്പസ് രോഗത്തെക്കുറിച്ച് അറിയാമോ..? നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ലൂപ്പസ് പിടിപ്പെട്ടിട്ടുണ്ടോ..? ലൂപ്പസ് രോഗം പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നത് പല ദുരിന്തങ്ങളിലേക്കും വഴിവെക്കുന്നുണ്ട്. മാരകമായ രോഗങ്ങളില്‍ ഒന്നാണ് ലൂപ്പസ് രോഗം. ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ ആക്രമിക്കുന്നതാണ് ലൂപ്പസ് രോഗം.
ഹെര്‍ണിയ അപകടകാരിയാണ്...
ഇത് ശരീരത്തിന്റെ ഏത് അവയവങ്ങളെയും ബാധിക്കാം. സ്ത്രീകളിലാണ് ഈ രോഗം കൂടതലായി കാണപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം, ലഹരിപദാര്ത്ഥങ്ങലുടെ ഉപയോഗം, മരുന്നുകളുടെ ഉപയോഗം, സൂര്യതാപം തുടങ്ങിയവ കാരണങ്ങളാകാം.
ജനിതക കാരണങ്ങളാലും ഇത്തരം രോഗങ്ങള്‍ ഉണ്ടാകാം. ലൂപ്പസ് രോഗത്തെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, പ്രതിവിധികളെക്കുറിച്ചും അറിഞ്ഞിരിക്കാം.

രോഗ കാരണങ്ങള്‍
കടുത്ത മാനസിക സമ്മര്‍ദ്ദങ്ങല്‍ ഒരുപക്ഷേ ലൂപ്പസ് രോഗത്തിന് കാരണമായേക്കാം.

രോഗ കാരണങ്ങള്‍
പുകവലിക്കുന്നവരിലും ഇത്തരം രോഗം വരാനുള്ള സാധ്യതയുണ്ട്.

രോഗ കാരണങ്ങള്‍
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതും രോഗത്തിന് കാരണമാകാം.

രോഗ കാരണങ്ങള്‍
അമിതമായ ചില മരുന്നുകളുടെ ഉപയോഗവും ലൂപ്പസ് രോഗം ഉണ്ടാക്കാം.

രോഗ കാരണങ്ങള്‍
ട്രൈക്ലോറോ എഥിലീന്‍ പോലെയുള്ള ചിലതരം രാസവസ്തുക്കളുടെ ഉപയോഗവും രോഗത്തിനുള്ള സാധ്യതയുണ്ടാക്കാം.

ലക്ഷണങ്ങള്‍
മുഖത്തുണ്ടാകുന്ന ചുവന്ന തടിപ്പുകള്‍ ലൂപ്പസ് രോഗമാകാം. പലപ്പോഴും ഇത് മറ്റ് ഏതെങ്കിലും രോഗമാകാം എന്ന് തേറ്റിദ്ധരിക്കപ്പെടാറുണ്ട്. തിരിച്ചറിയാന്‍ വൈകുന്നതാണ് അപകടമാകുന്നത്.

ലക്ഷണങ്ങള്‍
വിട്ടുമാറാത്ത പനിയും ലൂപ്പസ് രോഗത്തിന്റെ ലക്ഷണമാകാം.

ലക്ഷണങ്ങള്‍
വായിലുണ്ടാകുന്ന വ്രണങ്ങളാണ് ലൂപ്പസിന്റെ മറ്റൊരു ലക്ഷണം.

ലക്ഷണങ്ങള്‍
മൂക്കിലും കവിളിലുമായി പൂമ്പാറ്റയുടെ ആകൃതിയില്‍ കാണപ്പെടുന്ന ചുവന്ന തിണര്‍പ്പും ലക്ഷണമാണ്.

ലക്ഷണങ്ങള്‍
സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ.

ലക്ഷണങ്ങള്‍
ശരീരം ക്ഷീണിച്ചുപോകുന്നതും, വിളര്‍ച്ചയും ലൂപ്പസിന്റെ സാധ്യതയാകാം.

ലക്ഷണങ്ങള്‍
കഠിനമായ തലവേദന, തളര്‍വാതം എന്നിവയും രോഗ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍
കണ്ണിന്റെ കാഴ്ച മങ്ങല്‍, ഓര്‍മക്കുറവ് എന്നിവയും ലക്ഷണമാണ്.

ലക്ഷണങ്ങള്‍
വിട്ടുമാറാത്ത ചുമ, പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടല്‍, ന്യൂമോണിയ എന്നിവയും ലക്ഷണമാണ്.

ലക്ഷണങ്ങള്‍
ലൂപ്പസ് രോഗം ഹൃദയത്തെയും ബാധിക്കാം. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങല്‍ ഉണ്ടാകാം.

ലക്ഷണങ്ങള്‍
രക്തം കട്ടയാകാതിരിക്കുന്ന അവസ്ഥയാണ് മറ്റൊരു ലക്ഷണം.

ലക്ഷണങ്ങള്‍
സ്ത്രീകളില്‍ തുടര്‍ച്ചയായ അബോര്ഷന് മൂലവും ഇത്തരം രോഗം ഉണ്ടാകാം.

ചികിത്സ
തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയാണെങ്കില്‍ വേണ്ട ചികിത്സകളിലൂടെ മാറ്റിയെടുക്കാം. ജീവിതരീതികള്‍ ക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്.

ചികിത്സ
പുകവലി ഒഴിവാക്കുകയും, ഗര്‍ഭഛിദ്രം സംഭവിക്കാതെ നോക്കുകയും വേണം. വെയിലേല്‍ക്കാനുള്ള സാധ്യതയും കുറയ്ക്കണം.



Click it and Unblock the Notifications
