For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈ മരവിക്കുന്ന അവസ്ഥയുണ്ടോ..?

By Sruthi K M
|

മിക്കവര്‍ക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കൈ മരവിപ്പ്. ഉറങ്ങി കഴിഞ്ഞാലും, എഴുന്നേല്‍ക്കുമ്പോഴുമാണ് കൂടുതലായി ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. കൈപ്പത്തിയിലെ വിരലുകള്‍ പ്രത്യേകിച്ചും തള്ളവിരല്‍, ചൂണ്ടാണിവിരല്‍, നടുവിരല്‍ ഇവയിലാണ് പ്രധാനമായും മരവിപ്പ് അനുഭവപ്പെടുന്നത്. പുകച്ചിലായും, തരിപ്പായും, വേദനയായും ഇത് അനുഭവപ്പെടാം.

കൈകള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാം

ഈ അവസ്ഥയെയാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. നമ്മുടെ കൈയില്‍നിന്നും കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്പുണ്ട്. തുടര്‍ച്ചയായ ജോലികള്‍ ഇതിന് ആഘാതമേല്‍പ്പിക്കുകയും അവിടെ നീര്‍വീക്കം ഉണ്ടാവുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള വീക്കം ടണലിന്റെ ഉള്‍വിസ്താരം കുറയ്ക്കുകയും മീഡിയന്‍ നെര്‍വിനെ ഞെരുക്കുകയും ചെയ്യുന്നു. ഇതാണ് നമുക്ക് മരവിപ്പായി അനുഭവപ്പെടുന്നത്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു എന്നറിയാം..

സാധ്യതകള്‍

സാധ്യതകള്‍

തുടര്‍ച്ചയായി കീബോര്‍ഡ് ഉപയോഗം, മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്, ടൈപ്പ് റൈറ്റിങ് എന്നിവ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാം.

സാധ്യതകള്‍

സാധ്യതകള്‍

തയ്യല്‍, പാക്കിങ് ജോലികള്‍, ക്ലീനിങ് എന്നിവ ചെയ്യുന്നവരാണോ നിങ്ങള്‍. ഇത്തരം കൈമരവിപ്പ് ഇതുകൊണ്ടുണ്ടാകാം.

ഏതുതരം ആളുകളില്‍

ഏതുതരം ആളുകളില്‍

പ്രായപൂര്‍ത്തിയായവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സത്രീകളാണ് ഇതില്‍ ഭൂരിപക്ഷം.

കാരണങ്ങള്‍

കാരണങ്ങള്‍

ചിലതരം മുഴകള്‍, ചതവ്, ഒടിവ് ഇവയും ഇത്തരം മരവിപ്പ് ഉണ്ടാക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഡയബറ്റിസ്, തൈറോയ്ഡ്, പൊണ്ണത്തടി, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ മൂലവും ഇത് ഉണ്ടാകാം.

നിസ്സാരമായി തള്ളിക്കളയരുത്

നിസ്സാരമായി തള്ളിക്കളയരുത്

ഈ അവസ്ഥയെ വെറും നിസ്സാരമായി കാണരുത്. പിന്നീട് മരവിപ്പ് വര്‍ധിച്ച് കൈകൊണ്ട് എടുക്കുവാന്‍ പറ്റാതെവരിക, എടുത്താല്‍ കൈയില്‍ നിന്ന് താഴെ വീണുപോകുക തുടങ്ങിയ അവസ്ഥയിലേക്ക് എത്തിച്ചേരും.

അപകടമാണ്

അപകടമാണ്

കൈപ്പത്തിയില്‍ തള്ളവിരലിന്റെ താഴെ ഭാഗത്തുള്ള മസിലുകള്‍ക്ക് ശോഷണം സംഭവിക്കാം. ചൂടോ, തണുപ്പോ തിരിച്ചറിയാന്‍ പറ്റാതാകാം.

പ്രതിവിധി

പ്രതിവിധി

രോഗസാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടെ കൈയ്ക്ക് വിശ്രമം കൊടുക്കുന്നത് നല്ലതായിരിക്കും.

English summary

Carpal tunnel syndrome occurs when the median nerve of the wrist is compressed

The pain in the carpal tunnel is caused by excess pressure in your wrist, which leads to inflammation.
Story first published: Thursday, June 4, 2015, 17:49 [IST]
X
Desktop Bottom Promotion