Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സയാറ്റിക്ക രോഗം നിങ്ങള്‍ക്കുണ്ടോ..?
സയാറ്റിക്ക എന്ന അസുഖത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടോ..? സയാറ്റിക്ക എന്ന പേര് കേട്ട് ഞെട്ടണ്ട.. ഒരുതരം വാതരോഗത്തിനെയാണ് സയാറ്റിക്ക എന്നു വിശേഷിപ്പിക്കുന്നത്. നട്ടെല്ലില്‍ നിന്ന് തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരു വേദന. ഇത്തരം വേദന നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലേ.. കാലിന്റെ പിന്‍വശത്തുള്ള മരവിപ്പ്, തരിപ്പ്, വേദന തുടങ്ങിയവയൊക്കെ സയറ്റിക്ക എന്ന അസുഖത്തിന്റെ ലക്ഷണമാകാം.
നടുവേദനയുള്ളവര്‍ ശ്രദ്ധിക്കുക..
തുടര്‍ച്ചയായി ജോലി ചെയ്യുന്നവരിലാണ് ഇത്തരം അസുഖം പെട്ടെന്ന് പിടിപ്പെടുന്നത്. നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് കാരണം. ആയുര്‍വ്വേദത്തില്‍ ഇതിന് പല ചികിത്സകളും ഇന്നുണ്ട്. സയാറ്റിക്ക എന്ന രോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും വായിച്ചറിയൂ...

ലക്ഷണങ്ങള്‍
കാലിന്റെ താഴെ തുടങ്ങി നട്ടെല്ലുവരെ വ്യാപിക്കുന്ന വേദന സയാറ്റിക്കയുടെ സൂചനയാവാം.

ലക്ഷണങ്ങള്‍
കാലിന്റെ പുകച്ചില്‍, കാല് വിറയ്ക്കുന്നതുപോലെ തോന്നല്‍ എന്നിവയും ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍
ഒരു കാലിന് മാത്രം മരവിപ്പോ ബലക്ഷയമോ ഉണ്ടാവുക എന്നിവയും ഇതിന്റെ സൂചനയാവാം.

കാരണങ്ങള്‍
നട്ടെല്ലിന് ഇടയ്ക്കുള്ള ഡിസ്കിന് സംഭവിക്കുന്ന ചതവുകളാണ് ഇതിന് പ്രധാന കാരണം.

കാരണങ്ങള്‍
ഡിസ്ക്കിനുണ്ടാകുന്ന തേയ്മാനം, സ്ഥാനമാറ്റം എന്നിവ കൊണ്ടും സയാറ്റിക്ക രോഗം വരാം.

കാരണങ്ങള്‍
പരിധിയില്‍ കവിഞ്ഞ ഭാരം ചുമക്കുന്നവര്‍, അമിതമായി വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഈ അസുഖം വരാം.

കാരണങ്ങള്‍
സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും ഈ രോഗത്തിനുള്ള കാരണമാകാം.

കാരണങ്ങള്‍
ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീഴുകയോ, കാലിടറുകയോ ചെയ്യുന്നതും സയാറ്റിക്കയ്ക്ക് ഇടയാക്കാം.

കാരണങ്ങള്‍
നടത്തം പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ ഇടയ്ക്കിടെ നടുകുത്തി വീഴുന്നതും ഭാവിയില്‍ ഈ രോഗത്തിനുള്ള കാരണാകാം.

ആയുര്‍വ്വേദ ചികിത്സ
ആയുര്‍വ്വേദത്തില്‍ സയാറ്റിക്കയ്ക്ക് പല ചികിത്സകളുമുണ്ട്. പൊടിക്കിഴി, നാരങ്ങാക്കിഴി, ഇലക്കിഴി, പിഴിച്ചില്‍ എന്നിങ്ങനെ ചികിത്സകളുണ്ട്.

മുന്‍കരുതല്‍
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ നടുവ് നിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ചിരിക്കണം. ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നതും ഒഴിവാക്കുക.

മുന്‍കരുതല്‍
അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും അല്പനേരം നടക്കണം. കൈയ്യും കാലും ഇടയ്ക്കിടെ ഇളക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
