Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലിവര് സിറോസിസ് തിരിച്ചറിയാം..
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്. ശരീരത്തിലെ രാസപരീക്ഷണശാല എന്നുവിളിക്കുന്ന അവയവം. അഞ്ഞൂറിലധികം ധര്മ്മങ്ങള് കരള് നിര്വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തില് കരളിനുള്ള പ്രാധാന്യം വലുതാണ്.
പിത്തരസത്തിന്റെ ഉത്പാദനം, ശരീരത്തിനാവശ്യമായ ഗ്ലൂക്കോസിന്റെ നിര്മ്മാണം, ഭക്ഷണത്തിലൂടെ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമായി മാറ്റി സംഭരിക്കുക, വിഘടനം, സംയോജനം തുടങ്ങി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് കരളാണ്.
ശ്വാസകോശം വൃത്തിയാക്കാന് ഒറ്റമൂലി
കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് സിറോസിസ് അഥവാ കരള്വീക്കം. എന്താണ് സിറോസിസ്...? സിറോസിസ് രോഗം പിടിപ്പെടുന്നത് എങ്ങനെ..? ഇതിനൊക്കെയുള്ള ഉത്തരം നിങ്ങള് അറിഞ്ഞിരിക്കുക.

സാധ്യതകള്
അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര് എന്നിവ മൂലമാണ് പ്രധാനമായും ലിവര് സിറോസിസ് സംഭവിക്കുന്നത്.

എന്താണ് ലിവര് സിറോസിസ്
കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങള്, സ്റ്റാര് ടിഷ്യൂകള് തുടങ്ങിയ രൂപത്തില് കോശങ്ങള് രൂപപ്പെട്ട് കരള് ദ്രവിക്കുകയും പ്രവര്ത്തന രഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര് സിറോസിസ്

ലക്ഷണങ്ങള്
കരളിന്റെ പ്രവര്ത്തനം താളം തെറ്റുമ്പോള് രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതുമൂലം രക്തസമ്മര്ദ്ദം വര്ദ്ധിക്കുകയും ചെയ്യും.

ക്ഷീണം
അമിതക്ഷീണം, വയറുവേദന എന്നിവയും ലക്ഷണമാകാം.

ചര്മ്മത്തിന്
മുഖത്തും ശരീരത്തിലും കറുത്ത പാടുകള്, ചര്മ്മത്തിന്റെ നിറം മങ്ങള് എന്നിവയും ഉണ്ടാകാം. ചൊറിച്ചിലും മറ്റൊരു ലക്ഷണമാണ്.

ശരീരഭാരം
സിറോസിസ് പിടിപ്പെട്ടാല് പെട്ടെന്ന് ശരീരഭാരം കുറയാം.

നീര്
കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും നീര് ഉണ്ടാകാം. ഛര്ദ്ദി, തലകറക്കം എന്നിവയും ഉണ്ടാകാം.

രക്തസ്രാവം
ത്വക്കില് രക്തം കട്ടപിടിക്കല്, രക്തസ്രാവം, പനി എന്നിവയും മറ്റ് ലക്ഷണങ്ങളാണ്.

മദ്യപാനം എങ്ങനെ കാരണമാകുന്നു
മദ്യത്തെ വിഷകരമായ രാസപദാര്ത്ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളാണ്. ആമാശയത്തിലെത്തുന്ന മദ്യത്തിന്റെ 20 ശതമാനത്തോളം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന 80 ശതമാനം ചെറുകുടലിലെത്തി അവിടെനിന്ന് കരളിലേക്ക് എത്തുന്നു. ഇവ കരള്കോശങ്ങളുടെ നാശത്തിനും നീര്വീക്കത്തിനും കാരണമാകുന്നു.

പരിശോധനകള്
സി.ടി സ്കാന്, ടോമോഗ്രാഫി, അള്ട്രാ സൗണ്ട് സ്കാന്, ലിവര് ബയോപ്സി എന്നിവ സിറോസിസ് രോഗം തിരിച്ചറിയാനുള്ള പരിശോധനകളാണ്.



Click it and Unblock the Notifications
