Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ഹീമോഫീലിയ രോഗത്തെ തിരിച്ചറിയാം...
രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് ഹീമോഫീലിയ. ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത തരത്തിലുള്ള രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണിത്. ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മുറിവുണ്ടായില്ലെങ്കിലും ഹീമോഫീലിയ രോഗികളില്‍ ആന്തരികമായ രക്തസ്രാവമുണ്ടാകാം.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫാക്ടര്‍ എട്ട്, ഫാക്ടര്‍ ഒന്‍പത് എന്നീ പ്രോട്ടീനുകളുടെ അഭാവമാണ് ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. പുരുഷന്മാരിലാണ് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. പാരമ്പര്യമായും ഈ രോഗം ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പാരമ്പര്യത്തിലൂടെ
ഹീമോഫീലിയ രോഗിയായ അമ്മയിലൂടെ മക്കള്‍ക്കും പകരാന്‍ 50 ശതമാനം വരെ സാധ്യതയുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം രോഗമുണ്ടെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനു രോഗമുണ്ടോയെന്ന് കണ്ടു പിടിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍
കുഞ്ഞിന്റെ പൊക്കിള്‍ കൊടി ഒരാഴ്ച കഴിഞ്ഞാലും ഉണങ്ങാതെ രക്തസ്രാവമുണ്ടായാല്‍ ഇത് ഹീമോഫീലിയ ആകാം. പരിശോധന നടത്തേണ്ടതാണ്.

ലക്ഷണങ്ങള്‍
മുറിവുണ്ടായാല്‍ അസാധാരണമായ രക്തസ്രാവമുണ്ടാകുന്നു.

ലക്ഷണങ്ങള്‍
സന്ധികളില്‍ വീക്കം, കഠിനമായ വേദന, സന്ധി അനക്കാന്‍ പറ്റാതെ വരിക ഇതൊക്കെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍
പല്ലുമുളയ്ക്കുമ്പോഴും, പൊഴിയുമ്പോഴും ധാരാളം രക്തം വരുന്നതും ലക്ഷണമാകാം.

ലക്ഷണങ്ങള്‍
പെട്ടെന്ന് മൂക്കില്‍ നിന്നും രക്തം വരുന്നതും ഹീമോഫീലിയയുടെ ലക്ഷണമാവാം.

ലക്ഷണങ്ങള്‍
പല്ല് തേക്കുമ്പോള്‍ രക്തം പതിവായി വരുന്നതും ഹീമോഫീലിയ രോഗമാകാം.

ചികിത്സ
ഹീമോഫീലിയ രക്തത്തിലെ ഏത് ഘടകത്തിന്റെ അഭാവമാണ് എന്ന് ആദ്യം തിരിച്ചറിയണം. അങ്ങനെയാകുമെങ്കില്‍ ചികിത്സയിലൂടെ രോഗം മാറ്റിയെടുക്കാം.

ചികിത്സ
ചെറിയ മുറിവുകള്‍, മൂത്രത്തിലോ മലത്തിലോ വരുന്ന രക്തം തുടങ്ങിയവ ചികിത്സിക്കാം. മുറിവുകളില്‍ ഐസ് വയ്ക്കുകയും ബാന്‍ഡേജ് ചുറ്റുകയും വിശ്രമിക്കുകയും വേദനയുടെ ഗുളികകള്‍ കഴിക്കുകയും ചെയ്യാം. രക്തം നിയന്ത്രിക്കാന്‍ പറ്റാതെ വന്നാല്‍ ഡോക്ടറുടെ സഹായം തേടാം.



Click it and Unblock the Notifications
