Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പിത്താശയക്കല്ല് ഏതുതരം ആളുകള്‍ക്ക്..
പിത്തരസത്തിന്റെ 98 ശതമാനവും വെള്ളമാണ്. വെള്ളത്തിന് പുറമെ പിത്തലവണങ്ങള്‍, കൊഴുപ്പ്, ബിലിറുബിന്‍ എന്നിവയും പിത്തരസത്തില്‍ അടങ്ങിയിട്ടുണ്ട്. പിത്താശയക്കല്ലുകള്‍ രൂപപ്പെടുന്നത് ഈ ഘടകങ്ങളില്‍ നിന്നു തന്നെയാണ്. ആദ്യഘട്ടത്തില്‍ വെറും തരികളായി രൂപപ്പെടുന്നവ പിന്നീട് വലിയ കല്ലുകളായി മാറുന്നു.
ഗ്യാസ്ട്രബിള്‍ മാറ്റാന്‍ എളുപ്പവഴികള്‍
രാസഘടനക്കനുസരിച്ച് കല്ലുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസങ്ങല്‍ വരാം. പ്രത്യേകം ചില ആള്‍ക്കാര്‍ക്കാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് . അവരുടെ ശരീരഘടന, ശരീരിക പ്രശ്നങ്ങള്‍, ഭക്ഷണരീതി എന്നിവയൊക്കെ കാരണമാകാം.
സ്ത്രീകളില്‍ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് ഉയരുമ്പോഴാണ് കല്ല് രൂപപ്പെടുന്നത്. പിത്താശയക്കല്ലിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിയൂ...

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
പൊണ്ണത്തടിയുള്ളവരിലാണ് സാധാരണയായി പിത്താശയക്കല്ലുകള്‍ കാണപ്പെടുന്നത്. കൊഴുപ്പ് കൂടുന്നതിനനുസരിച്ച് കല്ലുകള്‍ രൂപപ്പെടുന്നു.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
പ്രമേഹരോഗികളിലും പിത്താശക്കല്ലിനുള്ള സാധ്യത കൂടുതലാണ്.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
കൂടിയതോതില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ ഉള്ളവര്‍ക്കും ഉണ്ടാകാം. സ്ത്രീകളിലാണ് ഈ കാരണം ഉണ്ടാകുന്നത്.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
കൊളസ്ട്രോളിന്റെ അളവ് കൂടുന്നവര്‍ക്കും പിത്താശയക്കല്ല് രൂപപ്പെടാം.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
കരളിന് എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടായാലും ഇത്തരം പ്രശ്നങ്ങല്‍ ഉണ്ടാകാം.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇത് വരാന്‍ സാധ്യതയുണ്ട്.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
അന്നജം വേണ്ടത്ര അളവില്‍ കഴിക്കാത്തവരിലും ഇത് രൂപപ്പെടാം.

പിത്താശയക്കല്ലുകള്‍ ആര്‍ക്കൊക്കെ?
കഠിന വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നവര്‍ക്കും പിത്താശയക്കല്ല് രൂപപ്പെടാം.

കല്ലുകള്‍ പലതരം
80 ശതമാനം കൊഴുപ്പ് നിറഞ്ഞിരിക്കുന്നവയെ കൊഴുപ്പ് കല്ലുകള്‍ എന്ന് പറയുന്നു. വൃത്താകൃതിയിലോ, കോവിമുട്ടയുടെ ആകൃതിയിലോ കാണപ്പെടുന്നു.

കല്ലുകള്‍ പലതരം
ബിലിറൂബിന്‍, കാത്സ്യം എന്നിവയില്‍ നിന്നു രൂപപ്പെടുന്നവയെ പിഗ്മെന്റ് കല്ലുകള്‍ എന്ന് പറയുന്നു. ഇരുണ്ട നിറത്തില്‍ ചെറുതും മൃദുവുമായ കല്ലുകളാണിവ. ഇതില്‍ കൊഴുപ്പ് കുറവായിരിക്കും.

കല്ലുകള്‍ പലതരം
വിവിധ രാസഘടകങ്ങള്‍ ചേര്‍ന്നുള്ള കല്ലുകളും പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്.

ലക്ഷണങ്ങള്‍
ഉദരത്തിന്റെ വലതുഭാഗത്ത് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് പ്രധാന ലക്ഷണം.

ലക്ഷണങ്ങള്‍
വലതുവശത്തെ തോളിന് താഴെയോ, വയറിന്റെ വലതു മധ്യത്തിലോ വേദന വരാം.

ലക്ഷണങ്ങള്‍
ഓക്കാനം, ഛര്‍ദ്ദി, പനി തുടങ്ങിയവയും വേദനയോടൊപ്പം ചിലരില്‍ ഉണ്ടാകാം.

ലക്ഷണങ്ങള്‍
മഞ്ഞപ്പിത്തവും പിത്താശയക്കല്ലിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications
