For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് തോള്‍ വേദനയുണ്ടോ...

By Sruthi K M
|

ഇന്ന് ചെറുപ്പക്കാരില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് തോള്‍ വേദന. മണിക്കൂറുകള്‍ കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇതമൂലം പല പ്രയാസങ്ങളും നേരിടേണ്ടിയും വരുന്നു.

ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും ഇത് കാണാറുണ്ട്. നിങ്ങള്‍ക്ക് പ്രായം എത്രയാണ്...? 20 വയസിന് താഴെയാണ് ഷോള്‍ഡര്‍ ഡിസ്‌ക് ലൊക്കേഷന്‍ സംഭവിക്കുന്നതെങ്കില്‍ വീണ്ടും അത് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അമിതമായി ഭാരം ഉയര്‍ത്തുന്നവരിലും സന്ധിവേദന കാണുന്നുണ്ട്. തോള്‍ സന്ധി ഇടറിക്കഴിയുമ്പോള്‍ പ്രധാനമായും സംഭവിക്കുന്നത് സന്ധിയുടെ ചുറ്റുമുള്ള കാര്‍ട്ടിലേജിന് ഉണ്ടാകുന്ന മുറിവാണ്.

സ്ത്രീയുടെ ഉറക്കം കെടുത്തുന്ന ലൂക്കോറിയ

തോള്‍സന്ധിയെ പിടിച്ചു നിര്‍ത്തുന്ന ഒരു ആവരണമാണ് കാര്‍ട്ടിലേജ്. ശരീരത്തിലെ ഏറ്റവും അധികം അനങ്ങുന്ന സന്ധിയാണ് തോള്‍സന്ധി. അതുകൊണ്ടുതന്നെ ഇതിനുവേണ്ട വ്യായാമവും നല്‍കേണ്ടതാണ്.

സാധ്യതകള്‍

സാധ്യതകള്‍

ഭാഗികമായി ഇടറുക, കൈ ഉയര്‍ത്തി ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഇവയെല്ലാം തോള്‍ സന്ധി വേദനയുടെ ഭാഗമായി കാണാറുണ്ട്.

സന്ധിവാതം

സന്ധിവാതം

ഇന്ന് സന്ധിവാതംമൂലവും തോള്‍ സന്ധിവേദന അനുഭവപ്പെടാറുണ്ട്.

കഴുത്ത് വേദന

കഴുത്ത് വേദന

കഴുത്ത് വേദനയുള്ളവര്‍ക്കും തോള്‍ വേദന അനുഭവപ്പെടാം.

ജോലി ചെയ്യുമ്പോള്‍

ജോലി ചെയ്യുമ്പോള്‍

ഏതെഹ്കിലും പ്രത്യേക ജോലിചെയ്യുമ്പോഴാണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ കഴിയുന്നതും കുറച്ച് ദിവസം അവ ഒഴിക്കുന്നതാണ് ഉത്തമം.

മറ്റ് രോഗങ്ങള്‍

മറ്റ് രോഗങ്ങള്‍

തേള്‍ സന്ധിവേദന പല രോഗികളിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ചിലര്‍ക്ക് പെട്ടെന്ന് കൈകളുടെ ചലനശേഷി കുറയാം.

മറ്റ് പ്രശ്‌നങ്ങള്‍

മറ്റ് പ്രശ്‌നങ്ങള്‍

ആദ്യ കാലങ്ങളില്‍ ഭാരം ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പിന്നീട് കുളിക്കാനുള്ള ബുദ്ധിമുട്ട് വരെ എത്തിക്കുന്നു. വസ്ത്രം ധരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.

സാധ്യതകള്‍

സാധ്യതകള്‍

അപകടങ്ങളിലും മറ്റും പേശികള്‍ക്ക് ക്ഷതം ഏറ്റിറ്റുണ്ടെങ്കിലും ഇത്തരം വേദനകള്‍ ഭാവിയില്‍ വരാം.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഭിത്തിയില്‍ ചാരി നിന്ന് കൈകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

കൈ മേശപ്പുറത്ത് നീട്ടിവെച്ച് പൂര്‍ണമായി മുന്നോട്ട് കുനിയുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഘടികാരദിശയിലും അതിന് എതിര്‍ദിശയിലും കൈ ചലിപ്പിക്കുക. മുട്ടുമടക്കാതെ നോക്കണം.

English summary

explains some of the common causes of shoulder pain

Learn about causes of shoulder pain and medications used in treatment. Common causes of shoulder pain include arthritis, bursitis etc.
Story first published: Friday, June 12, 2015, 17:44 [IST]
X
Desktop Bottom Promotion