For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍..

By Sruthi K M
|

ഉരുളക്കിഴങ്ങ് സാധാരണ ഒരു പച്ചക്കറിയാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. പല രുചികരമായ വിഭവങ്ങളും ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ബി, ഫോളിക് ആസിഡ്, അയേണ്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.

<strong>സന്ധിവാതം മാറ്റും ജ്യൂസുകള്‍</strong>സന്ധിവാതം മാറ്റും ജ്യൂസുകള്‍

നിങ്ങള്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചുണ്ടോ? പാചകം ചെയ്ത് കഴിക്കുന്നതിനേക്കാള്‍ നല്ല ഗുണം നല്‍കുക ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതാണ്. ഉരുളക്കിഴങ്ങ് ജ്യൂസിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. വയറ്റിലെ പല അസുഖങ്ങള്‍ക്കും ഈ ജ്യൂസ് സഹായകമാകും. മറ്റ് എന്തൊക്കെ ഗുണങ്ങളാണ് ഉരുളക്കിഴങ്ങ് ജ്യൂസില്‍ അടങ്ങിയിട്ടുള്ളതെന്ന് നോക്കാം...

കരള്‍വീക്കം

കരള്‍വീക്കം

കരളിനുണ്ടാകുന്ന ഇന്‍ഫെക്ഷന്‍സ് തടയാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍ മതി. ഉരുളക്കിഴങ്ങ് കരള്‍ ശുദ്ധമാക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി കരള്‍വീക്കം പോലുള്ള രോഗത്തെ തടയാന്‍ സഹായിക്കുന്നു.

ക്യാന്‍സര്‍ തടയാന്‍

ക്യാന്‍സര്‍ തടയാന്‍

ക്യാന്‍സര്‍ തടയാനും ഉരുളക്കിഴങ്ങ് ജ്യൂസിന് കഴിവുണ്ട്. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളോട് ഇത് പോരാടും. ശരീര അവയവത്തെ നശിപ്പിക്കുന്ന റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും.

സന്ധിവേദന

സന്ധിവേദന

സന്ധിവേദനകള്‍ മാറ്റാന്‍ കഴിയും ഉരുളക്കിഴങ്ങ് ജ്യൂസിന്. സന്ധിവാതം , പുറം വേദന എന്നീ വേദനകള്‍ ഉള്ളവര്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുക. വെറും വയറ്റില്‍ രാവിലെ കഴിക്കുന്നതാണ് നല്ലത്.

കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍

കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍

കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തിന് നല്ല ആരോഗ്യം നല്‍കാന്‍ ഉരുളക്കിഴങ്ങിന് സാധിക്കും. ഇത് ഹൃദയാഘാതം പോലുള്ള അപകടകാരി വാരാതെ സൂക്ഷിക്കും.

തടി കുറയും

തടി കുറയും

ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ തടി കുറയ്ക്കാം. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ കിടക്കുന്നതിനു മുന്‍പോ ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുക. പെട്ടെന്ന് തടി കുറയും.

അള്‍സര്‍ രോഗത്തിന്

അള്‍സര്‍ രോഗത്തിന്

വയറ്റിലുണ്ടാകുന്ന അള്‍സര്‍ രോഗത്തെ ചികിത്സിക്കാന്‍ കഴിവുള്ളതാണ് ഉരുളക്കിഴങ്ങ് ജ്യൂസിന്.

മലബന്ധം

മലബന്ധം

ശുദ്ധമായ ഉരുളക്കിഴങ്ങ് ജ്യൂസ് രാത്രി കിടക്കുന്നതിനുമുന്‍പ് കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റി തരും. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ നല്ല രീതിയിലാക്കിതരുന്നു.

ബാക്ടീരിയ വര്‍ദ്ധിപ്പിക്കുന്നു

ബാക്ടീരിയ വര്‍ദ്ധിപ്പിക്കുന്നു

ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം എന്നും സാധാരണ നിലയിലാക്കി നിര്‍ത്താം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസിയം ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും നല്ലതാണ്.

വൃക്കരോഗം

വൃക്കരോഗം

വൃക്കരോഗങ്ങള്‍ ഇല്ലാതാക്കാചന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. കാത്സ്യം അടിഞ്ഞു കൂടി കല്ല് ഉണ്ടാകുന്നത് തടയാന്‍ ഇവ ഉപയോഗിക്കാം.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ ഭേദമാക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കാം.

English summary

some health benefits of potato juice

Potato juice is rich in nutrients as they are destroyed during cooking. This time try having potatoes in a healthy way. Have a juice of potatoes for it's immense health benefits.
Story first published: Wednesday, April 1, 2015, 17:26 [IST]
X
Desktop Bottom Promotion