For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍ തൊലിയുടെ ആരോഗ്യഗുണങ്ങള്‍

By Sruthi K M
|

നിങ്ങള്‍ക്കറിയാമോ ആപ്പിള്‍ തൊലി നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുമെന്ന്... ആപ്പിള്‍ പഴം കഴിക്കുന്നതിനേക്കാള്‍ ഗുണങ്ങള്‍ ആപ്പിള്‍ തൊലിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ആപ്പിള്‍ തൊലി കളഞ്ഞ് കഴിക്കുന്നത് ഇനിയെങ്കിലും നിങ്ങള്‍ നിര്‍ത്തേണ്ടതാണ്.

<strong>പഴങ്ങളുടെ തൊലി കളയാന്‍ വരട്ടെ...</strong>പഴങ്ങളുടെ തൊലി കളയാന്‍ വരട്ടെ...

ആപ്പിള്‍ തൊലിയില്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് അറിയുക. നിങ്ങളുടെ ചര്‍മത്തിനും ആരോഗ്യത്തിനും ഗുണം നല്‍കാന്‍ കഴിവുള്ള ആപ്പിള്‍ തൊലിയെ ഇനിയെങ്കിലും കുപ്പത്തൊട്ടിയില്‍ കളയാതിരിക്കുക. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ആപ്പിള്‍ തൊലിയില്‍ അടങ്ങിയിട്ടുള്ളതെന്ന് നോക്കാം...

ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക്

ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക്

ആപ്പിള്‍ തൊലി കളയാതെ കഴിക്കുന്നത് നിങ്ങളുടെ ശ്വാസകോശ പ്രശ്‌നങ്ങള്‍ മാറ്റാന്‍ സഹായിക്കും. ആപ്പില്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റൈയിന്‍ ശ്വസന പ്രക്രിയ നന്നായി നടത്താന്‍ സഹായിക്കുന്നു.

ഓര്‍മ്മശക്തി കുറയുന്നത്

ഓര്‍മ്മശക്തി കുറയുന്നത്

ആപ്പിള്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റൈയിന്‍ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹ രോഗികള്‍ക്ക് മികച്ച മരുന്നാണ് ആപ്പിള്‍ തൊലി. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാചന്‍ ഇവ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് എന്‍സൈം പ്രവര്‍ത്തനത്തെ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇതുമൂലം കുറയുകയും ചെയ്യുന്നു.

കാഴ്ചശക്തി

കാഴ്ചശക്തി

കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ തൊലി ഉപകാരപ്രദമാകും. നിങ്ങളുടെ കണ്ണുകള്‍ക്ക് മികച്ച ആരോഗ്യം നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. കാഴ്ചശക്തി കുറയാതെ കാത്തുസൂക്ഷിക്കും.

ഗാള്‍സ്‌റ്റോണ്‍ പ്രശ്‌നം

ഗാള്‍സ്‌റ്റോണ്‍ പ്രശ്‌നം

ആപ്പിള്‍ തൊലിയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ സഞ്ചിയിലുണ്ടാകുന്ന വീക്കത്തെ ഇല്ലാതാക്കും. കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിവുണ്ട്.

പല്ലിന്റെ ആരോഗ്യത്തിന്

പല്ലിന്റെ ആരോഗ്യത്തിന്

ആപ്പിള്‍ തൊലി പല്ലിന്റെ ആരോഗ്യം സംരക്ഷിക്കും. പല്ലിനുണ്ടാകുന്ന കേടും, പല്ല് ജീര്‍ണ്ണിച്ചു പോകുന്നതും തടയാന്‍ ഇവയ്ക്ക് കഴിവുണ്ട്. വെളുത്ത പല്ലുകള്‍ നല്‍കുകയും ഉമിനീര്‍ വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു.

രക്തം വര്‍ദ്ധിപ്പിക്കാന്‍

രക്തം വര്‍ദ്ധിപ്പിക്കാന്‍

ഗര്‍ഭിണികള്‍ ധാരാളം ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. രക്തം വര്‍ദ്ധിപ്പിക്കാന് കഴിവുള്ളതാണിവ. അനീമിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കും. ഇതില്‍ ധാരാളം ഫോളിക് ആസിഡും അയേണും അടങ്ങിയിട്ടുണ്ട്.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

ആപ്പിള്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം നിങ്ങളുടെ എല്ലുകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

തടി കുറയ്ക്കും

തടി കുറയ്ക്കും

ആപ്പിള്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമായ അര്‍സോളിക് ആസിഡ് തടി കുറയ്ക്കാന്‍ സഹായിക്കും. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഡയറ്റില്‍ ആപ്പിള്‍ ഉള്‍പ്പെടുത്തുക.

പ്രതിരോധശേഷി

പ്രതിരോധശേഷി

ആപ്പിള്‍ തൊലിയില്‍ ഫ്‌ളേവോനോയിഡ്‌സ്, ഫൈറ്റോകെമിക്കല്‍സ്, ആന്റിയോക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീര പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാക്കുന്നു. നിങ്ങള്‍ക്ക് ശക്തി നല്‍കുകയും അസുഖങ്ങളെ ചെറുത്തുനില്‍ക്കാനുള്ള പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു.

ക്യാന്‍സറിന്

ക്യാന്‍സറിന്

ആപ്പിള്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന ട്രൈറ്റെര്‍പിനോയ്ഡ്‌സ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കരള്‍, നെഞ്ച്, കോളന്‍ ക്യാന്‍സര്‍ എന്നിവയോട് പൊരുതുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ആപ്പിള്‍ തൊലിയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫൈബറുകള്‍ ഹൃദയത്തിനുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നു. ഹൃദയാഘാതം പോലുള്ള അപകടകാരിയെ അകറ്റി നിര്‍ത്തുന്നു.

English summary

some health benefits of apple peel

Do you know how important it is to eat apple along with it's peel? Most of the health benefits of apple are derived from it's peel.
Story first published: Thursday, April 2, 2015, 11:46 [IST]
X
Desktop Bottom Promotion