For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉമിനീര്‍ പുറത്തേക്ക് കളയരുത്,ആപത്താണ്

By Sruthi K M
|

മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര്‍. കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ദഹനരസവും ഉമിനീര്‍ തന്നെ. ശരീരത്തിന് പല പ്രയോജനങ്ങളും ഉമിനീര്‍ ഗ്രന്ഥികള്‍ നല്‍കുന്നുണ്ട്. വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുക്കൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്‍.

ദിവസവും മോര് കുടിച്ചാല്‍...

ഉമിനീരിന്റെ അത്ഭുതകരമായ സിദ്ധികളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ..? ഉമിനീര്‍ കുറയുമ്പോള്‍ പല അസുഖങ്ങളും നിങ്ങള്‍ക്കുണ്ടാകാം. പലരും ഉമിനീര്‍ പുറത്തേക്ക് കളയുകയാണ് പതിവ്. ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ഉമിനീര്‍. ഉമിനീര്‍ കുറയുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് പല രോഗങ്ങളും പിടിപ്പെടാറുണ്ട്. ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുമുണ്ട്. ഇത് അറിഞ്ഞിരിക്കുകയാണെങ്കില്‍ പല രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം...

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുക എന്നതാണ് ഉമിനീരിന്റെ പ്രധാന ധര്‍മ്മം. ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ആഹാരസമയങ്ങളിലാണ് ഉമിനീര്‍ കൂടുതലായി സ്രവിക്കുന്നത്. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര്‍ ഉത്പാദനം കുറയും.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

തുടര്‍ച്ചയായ ഉമിനീര്‍ ഉത്പാദനം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ അപ്പോഴും നനച്ചുക്കൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ തുടര്‍ച്ചയായ സ്രവണം വായും പല്ലും ശുചിയാക്കി സൂക്ഷിക്കും.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

വായയുടെ ഉള്‍വശവും ചുണ്ടും നനവുള്ളതായാല്‍ മാത്രമേ നമുക്ക് ദൃഢമായും വൃക്തമായും സംസാരിക്കാന്‍ കഴിയൂ..

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍

ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറം തള്ളാന്‍ ഇത് സഹായിക്കും. ഇതുമൂലം വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഭക്ഷണത്തിനുമുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉമിനീര്‍ കൂടാന്‍ കാരണമാകും.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുകയാണെങ്കിലും ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിക്കും.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

നാരടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. ഇത് വായയെ നനവുള്ളതാക്കുന്നു. വരള്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാം.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

പഞ്ചസാര കുറഞ്ഞ ചൂയിംഗം ചവയ്ക്കുന്നതും ഉമിനീര്‍ അളവ് കൂട്ടും.

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഉമിനീര്‍ വര്‍ദ്ധിപ്പിക്കാന്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ആപ്പില്‍, ക്യാരറ്റ്, സെലറി തുടങ്ങിയവ കഴിക്കുക.

English summary

some ways to increase your saliva

Saliva is a clear liquid made by several glands in your mouth area. Saliva is an important part of a healthy body.
Story first published: Monday, June 1, 2015, 13:48 [IST]
X
Desktop Bottom Promotion