Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉമിനീര് പുറത്തേക്ക് കളയരുത്,ആപത്താണ്
മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര്. കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ദഹനരസവും ഉമിനീര് തന്നെ. ശരീരത്തിന് പല പ്രയോജനങ്ങളും ഉമിനീര് ഗ്രന്ഥികള്‍ നല്‍കുന്നുണ്ട്. വായയുടെ ഉള്‍ഭാഗത്തെ എപ്പോഴും നനച്ചുക്കൊണ്ടിരിക്കുന്ന ദ്രാവകമാണ് ഉമിനീര്.
ദിവസവും മോര് കുടിച്ചാല്‍...
ഉമിനീരിന്റെ അത്ഭുതകരമായ സിദ്ധികളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ..? ഉമിനീര് കുറയുമ്പോള്‍ പല അസുഖങ്ങളും നിങ്ങള്‍ക്കുണ്ടാകാം. പലരും ഉമിനീര് പുറത്തേക്ക് കളയുകയാണ് പതിവ്. ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് ഉമിനീര്. ഉമിനീര് കുറയുമ്പോള്‍ ഉമിനീര് ഗ്രന്ഥികള്‍ക്ക് പല രോഗങ്ങളും പിടിപ്പെടാറുണ്ട്. ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളുമുണ്ട്. ഇത് അറിഞ്ഞിരിക്കുകയാണെങ്കില്‍ പല രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം...

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുക എന്നതാണ് ഉമിനീരിന്റെ പ്രധാന ധര്‍മ്മം. ഒരാളില്‍ ആയിരം മുതല്‍ ആയിരത്തിയഞ്ഞൂറ് മില്ലിലിറ്റര്‍ വരെ ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നു.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
ആഹാരസമയങ്ങളിലാണ് ഉമിനീര് കൂടുതലായി സ്രവിക്കുന്നത്. ഉറങ്ങുന്ന സമയങ്ങളില്‍ ഉമിനീര് ഉത്പാദനം കുറയും.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
തുടര്‍ച്ചയായ ഉമിനീര് ഉത്പാദനം വായിലെ മൃദുവായ ആന്തരിക ഭാഗങ്ങളെ അപ്പോഴും നനച്ചുക്കൊണ്ടിരിക്കുവാന്‍ അത്യാവശ്യമാണ്.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
വായുടെ ഉള്‍വശം ശുദ്ധമായി സൂക്ഷിക്കുന്നതും ഉമിനീരാണ്.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
ഉമിനീരിന്റെ തുടര്‍ച്ചയായ സ്രവണം വായും പല്ലും ശുചിയാക്കി സൂക്ഷിക്കും.

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
വായയുടെ ഉള്‍വശവും ചുണ്ടും നനവുള്ളതായാല്‍ മാത്രമേ നമുക്ക് ദൃഢമായും വൃക്തമായും സംസാരിക്കാന്‍ കഴിയൂ..

ഉമിനീരിന്റെ ധര്‍മ്മങ്ങള്‍
ചീത്തമണമുണ്ടാക്കുന്ന വസ്തുക്കളെ പുറം തള്ളാന്‍ ഇത് സഹായിക്കും. ഇതുമൂലം വായനാറ്റം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ല.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
ഭക്ഷണത്തിനുമുന്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉമിനീര് കൂടാന്‍ കാരണമാകും.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കുകയാണെങ്കിലും ഉമിനീര് ഉത്പാദനം വര്‍ദ്ധിക്കും.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
നാരങ്ങയോ ചെറുനാരങ്ങയോ ഇടയ്ക്കിടെ കഴിക്കുന്നത് ഉമിനീര് ഉത്പാദനം കൂട്ടാന്‍ സഹായിക്കും.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
നാരടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക. ഇത് വായയെ നനവുള്ളതാക്കുന്നു. വരള്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാം.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
പഞ്ചസാര കുറഞ്ഞ ചൂയിംഗം ചവയ്ക്കുന്നതും ഉമിനീര് അളവ് കൂട്ടും.

ഉമിനീര് വര്‍ദ്ധിപ്പിക്കാന്‍
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഫൈബര്‍ അടങ്ങിയ ആപ്പില്‍, ക്യാരറ്റ്, സെലറി തുടങ്ങിയവ കഴിക്കുക.



Click it and Unblock the Notifications
