Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
നിങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം രോഗമുണ്ടോ.?
ആസ്തമ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെല്ലാം ഇന്ന് കുട്ടികളില്‍ കൂടി വരികയാണ്. മുതിര്‍ന്നവര്‍ക്കുള്ള പല രോഗങ്ങളും ചെറിയപ്രായത്തിലേ കുഞ്ഞുങ്ങളെയും പിടികൂടിയിരിക്കുന്നു. പ്രമേഹവും കൊളസ്ട്രോളും ഹൃദ്രോഗവുമൊക്കെ ഇന്ന് കുഞ്ഞുങ്ങളുടെയും രോഗമായിക്കഴിഞ്ഞു. ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജം ശരീരത്തില്‍ത്തന്നെ കെട്ടിക്കിടക്കുന്ന തരം ജീവിതശൈലിയായി.
പ്രാതലിന് കഞ്ഞിയോ..ഓട്സോ..കഴിക്കൂ
ചെറിയ രോഗം വരുമ്പോള്‍ തന്നെ കുഞ്ഞിന് ഓവര്‍ഡോസ് മരുന്നും കൊടുത്തു തുടങ്ങും. അങ്ങനെ ചെറുപ്പത്തില്‍ തന്നെ അവര്‍ മരുന്നുകള്‍ക്ക് അടിമപ്പെടും. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ചില ആയുര്‍വ്വേദ മരുന്നുകള്‍ ഗുണം ചെയ്യും.

ചുമ
അര ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് ദിവസവും രണ്ടുനേരം കൊടുക്കുക. പെട്ടെന്ന് ചുമ മാറികിട്ടും.

പനി
തുളസിനീരും തേനും ചേര്‍ത്ത് കൊടുക്കുകയാണെങ്കില്‍ പനിയും മാറികിട്ടും.

കുരുക്കള്‍ മാറാന്‍
നന്നാറിക്കിഴങ്ങ്, എള്ള് എന്നിവ പാലില്‍ പുഴുങ്ങി അരച്ച് നെയ്യ് ചേര്‍ത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക.

കഴുത്തിലെ പഴുപ്പ്
കരിക്കും, ചുവന്ന ചെമ്പരിമൊട്ടും മോര് ചേര്‍ത്തരച്ച് പുരട്ടിയാല്‍ കുട്ടികളിലെ കഴുത്തിലും മറ്റുമുണ്ടാകുന്ന പഴുപ്പ് മാറും.

വിളര്‍ച്ച
വെള്ളരിക്ക, തക്കാളി, ക്യാരറ്റ്, വെണ്ടയ്ക്ക എന്നിവ ചെറു തായി അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ദിവസവും കൊടുക്കുകയാണെങ്കില്‍ തളര്‍ച്ചയും വിളര്‍ച്ചയും മാറിക്കിട്ടും.

ശ്വാസം മുട്ടല്‍
ആടലോടകത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് ഒരു സ്പൂണ്ഡ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ മതി.

തൊണ്ടയടപ്പ്
തിപ്പലിയും ഇഞ്ചിയും ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയടപ്പ് മാറും.

ചെവിയില്‍ പ്രാണി പോയാല്‍
ചെവിയില്‍ പ്രാണി പോയാല്‍ ഉപ്പുവെള്ളമോ വെളിച്ചെണ്ണയോ ചെവിയില്‍ ഒഴിക്കുക.



Click it and Unblock the Notifications
