For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്തമയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം..

By Sruthi K M
|

ആസ്തമ എന്ന മാരകരോഗത്തില്‍ ബുദ്ധിമുട്ടുകയാണ് കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ. ശ്വാസകോശ നാഡികളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്തമ. അന്തരീക്ഷത്തിലെ പൊടിപ്പടലങ്ങള്‍, ഭക്ഷണം, പെയിന്റ്, നിറങ്ങള്‍, പൂക്കള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അലര്‍ജിക്ക് കാരണമാക്കുന്നുണ്ട്.

കാടമുട്ട പോഷകങ്ങളുടെ കലവറ

ഹിസ്റ്റമിന്‍, ബ്രാഡിക്കിനിന്‍ എന്നീ രാസവസ്തുക്കള്‍ ശ്വാസനാളത്തില്‍ പ്രവര്‍ത്തിക്കുകയും ഇതുമൂലം വലിവ്, കിതപ്പ്, ചുമ, ഉയര്‍ന്ന നെഞ്ചിടിപ്പ്, അമിത വിയര്‍പ്പ് എന്നീ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ആസ്തമ പലപ്പോയും അലര്‍ജിയില്‍ നിന്നുണ്ടാകാറുണ്ട്.

അലര്‍ജി ഉണ്ടാക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. അവയേതൊക്കെയാണെന്നും ആസ്തമയെ എങ്ങനെ പിടിച്ചു നിര്‍ത്താമെന്നും നോക്കാം.

അലര്‍ജിക്ക് കാരണമാകുന്നത്

അലര്‍ജിക്ക് കാരണമാകുന്നത്

ആന്റിജന്‍ ഹിസ്റ്റാമിന്‍ അല്ലെങ്കില്‍ ഹിസ്റ്റാമിന്‍ പോലുള്ള വസ്തുക്കള്‍ കോശങ്ങളില്‍ നിന്നു പുറം തള്ളുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്.

അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍

അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍

പാലിലുള്ള ലാക്ടോസ്, ഗോതമ്പിലുള്ള ഗ്ലൂട്ടന്‍, മാംസം, കൊഞ്ച്, ഞണ്ട്, മുട്ടയുടെ വെള്ള എന്നിവ അലര്‍ജി ഉണ്ടാക്കാറുണ്ട്.

വെള്ളം

വെള്ളം

ക്ലോറിന്‍ കലര്‍ന്ന വെള്ളം ആസ്തമ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

ചായ, കാപ്പി, ചോക്ലേറ്റ്, നട്‌സ്, മധുരം, ഉപ്പ് എന്നിവ കഴിക്കുന്നത് കുറയ്ക്കണം.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളും അലര്‍ജിയും ആസ്തമയും ഉണ്ടാക്കുന്നു.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

കപ്പലണ്ടി, പുളിയുള്ള പഴങ്ങള്‍, നിറം ചേര്‍ത്ത പാനീയങ്ങള്‍, പലഹാരങ്ങള്‍ എന്നിവയും ആസ്തമയ്ക്ക് കാരണമാക്കുന്നു.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

റ്റാര്‍ട്രാസിന്‍, ബെന്‍സോയേറ്റ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സള്‍ഫൈറ്റ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങളും ആസ്തമ രോഗികള്‍ കഴിക്കാന്‍ പാടില്ല.

ആസ്തമയെ പിടിച്ചുനിര്‍ത്താം

ആസ്തമയെ പിടിച്ചുനിര്‍ത്താം

ഉള്ളി, വെളുത്തുള്ളി എന്നിവ ധാരാളം കഴിക്കുന്നത് നല്ലതാണ്.

ആസ്തമയെ പിടിച്ചുനിര്‍ത്താം

ആസ്തമയെ പിടിച്ചുനിര്‍ത്താം

കുരുമുളക് ചേര്‍ത്ത ചൂടുള്ള സൂപ്പുകള്‍ ശ്വസനേന്ദ്രിയത്തെ ആരോഗ്യമുള്ളതാക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യുന്നു.

ആസ്തമയെ പിടിച്ചുനിര്‍ത്താം

ആസ്തമയെ പിടിച്ചുനിര്‍ത്താം

നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിനുമുന്‍പ് കുടിക്കുന്നത് നല്ലതാണ്.

ആസ്തമയെ പിടിച്ചുനിര്‍ത്താം

ആസ്തമയെ പിടിച്ചുനിര്‍ത്താം

ഇഞ്ചിച്ചായ, ചുമന്നുള്ളി നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

ആസ്തമയെ പിടിച്ചുനിര്‍ത്താം

ആസ്തമയെ പിടിച്ചുനിര്‍ത്താം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

English summary

take to keep your asthma in control and prevent an asthma attack

If your child has asthma or if you think your child may have asthma, what you can do to get rid of them and help your child stay healthy.
Story first published: Tuesday, May 5, 2015, 11:37 [IST]
X
Desktop Bottom Promotion