Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
വായിലെ ക്യാന്‍സര്‍ തടയാം..
തലയിലെ അര്‍ബുദങ്ങളില്‍ ഏറ്റവുമധികം കണ്ടുവരുന്നത് വായില്‍ ആണ്. ചുണ്ട്, നാക്ക്, കവിള്,മോണ, തൊണ്ട, കീഴ്ത്താടി, മേല്‍ത്താടി, വായുടെ അടിഭാഗം എന്നീ ഭാഗങ്ങളിലെല്ലാം ക്യാന്‍സര്‍ ബാധിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരഷന്മാര്‍ക്കാണ് വായില്‍ ക്യാന്‍സര്‍ കൂടുതലായും വരാന്‍ സാധ്യതയുള്ളത്.
വായില്‍ ഒരു ഭാഗത്ത് ഇത് വന്നാല്‍ പിന്നെ മറ്റ് ഭാഗങ്ങളിലും ഇത് പടര്‍ന്നു പിടിക്കുന്നു. വായില്‍ ക്യാന്‍സര്‍ ബാധിച്ച് പൂര്‍ണ്ണമായും ഭേദമായവര്‍ക്ക് വീണ്ടും വരുമെന്നാണ് പറയുന്നത്. ഇതിന്റെ ലക്ഷണങ്ങളും കാരണങ്ങളും അറിഞ്ഞിരിക്കുക.

പുകയില
സ്ത്രീകളെക്കാളും പുരുഷന്മാര്ക്കാണ് വായില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍ ഉള്ളതെന്ന് പറഞ്ഞതിന്റെ പ്രധാന കാരണമാണിത്. പുകയില ഉത്പന്നങ്ങള്‍ ഇത്തരം മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നു. ക്യാന്‍സറിന് കാരണമാകുന്ന അറുപതോളം രാസവസ്തുക്കള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്.

മദ്യപാനം
മദ്യപാനവും വായിലെ ക്യാന്‍സറിന് കാരണമാക്കുന്ന മറ്റൊന്നാണ്. മദ്യപാനത്തോടൊപ്പം പുകവലിയും മുറുക്കുമുണ്ടെങ്കില് പെട്ടെന്ന് ക്യാന്‍സര്‍ വരാം.

സൂര്യപ്രകാശം
നിരന്തരമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും ചുണ്ടുകളില്‍ ക്യാന്‍സര്‍ വരാന്‍ ഇടയാക്കും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ മറകളുടെ സഹായം തേടേണ്ടതാണ്.

പോഷകാഹാരക്കുറവ്
പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കാത്തതും വായിലെ ക്യാന്‍സറിന് കാരണമാക്കും. നെല്ലിക്ക, മുരിങ്ങയില, മധുരക്കിഴങ്ങ്, ക്യാരറ്റ്, പപ്പായ തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുക.

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വായിലെ ക്യാന്‍സര്‍ വരുന്നതിനുമുന്പ് ചില മുന്നറിയിപ്പുകള്‍ കാണാം. നാക്കിലും, കവിളിലുമൊക്കെ ചില പാടുകള്‍ പ്രത്യക്ഷപ്പെടാം.

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
കവിളിനുള്ളിലും നാക്കിന്റെ വശങ്ങളിലും മറ്റും വെളുത്ത നിറത്തിലോ ചുവപ്പ് കലര്‍ന്ന നിറത്തിലോ പാടുകള്‍ പ്രത്യക്ഷപ്പെടാം. ഇത്തരം വ്രണങ്ങള്‍ പൊട്ടുകയും ചെയ്യാം. ഇത്തരം വ്രണങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തേണ്ടതാണ്.

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വായ തുറക്കാന്‍ സാധിക്കാത്ത അവസ്ഥ വരെയുണ്ടാകാം. എരിവുള്ള ഭക്ഷണങ്ങള്‍ വായില്‍ തട്ടിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകാം. പിന്നീട് മുറിവുകളും തുടര്‍ന്ന് വായ തുറക്കാനാകാതെ ചലനശേഷി നഷ്ടമാകാം.

വായിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വായിലും, കഴുത്തിലും, കീഴ്ത്താടിയിലും ഉണ്ടാകുന്ന മുഴകള്‍, ഉണങ്ങാത്ത വ്രണങ്ങള്‍, തൊണ്ടവേദന, ഒച്ചയടപ്പ്, ആഹാരം വിഴുങ്ങുമ്പോള്‍ വേദനയുണ്ടാകുന്നതൊക്കെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

പരിചരണം
ആയുര്‍വേദ ഔഷധങ്ങള്‍ നല്ല ഫലം തരും. പ്രതിരോധശേഷി ഉയര്‍ത്താനും റേഡിയേഷന് കീമോ തെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ കുറക്കാനും ആയുര്‍വ്വേദ പരിചരണമാണ് നല്ലത്. പ്രാണയാമം, വ്യത്യസ്ത വ്യായാമങ്ങള്‍ എന്നിവയും ചെയ്യാം.

ഭക്ഷണം
വായില്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് ചികിത്സയ്ക്ക് ശേഷം സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. രുചിയും മണവും തിരിച്ചറിയാന്‍ കുറച്ച് താമസമെടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികള്‍ക്ക് വിഴുങ്ങാന്‍ കഴിയുന്ന നേരിയ ഭക്ഷണങ്ങള്‍ കൊടുക്കുക. ഇഡ്ലി, ദോശ, ഇടിയപ്പം ഇവ സൂപ്പിലോ പാലിലോ കുതിര്‍ത്ത് കഴിക്കുക.

ഭക്ഷണം
ഓട്സ്, ഗോതമ്പ് നുറുക്ക്, റാഗി ഇവ പാല്ക്കഞ്ഞിയില് ചേര്‍ത്ത് കഴിക്കാവുന്നതാണ്. പച്ചക്കറി സൂപ്പുകളോ, മാംസസൂപ്പുകളോ കഴിക്കുക.

ഭക്ഷണം
വായുടെ വരള്‍ച്ച തടയാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് നല്ലതാണ്.

ഭക്ഷണം
അമുക്കുരം, ശതാവരി, മഞ്ഞള്‍ ഇവയില്‍ ഏതെങ്കിലും പാലില്‍ ചേര്‍ത്ത് തണുപ്പിച്ച് കഴിക്കുന്നതും നല്ലതാണ്. അമിത ചൂടില്‍ ഭക്ഷണം കഴിക്കാതിരിക്കുക.



Click it and Unblock the Notifications
