Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ടെസ്റ്റോസ്റ്റിറോണിന്റെ കുറവ് പരിഹരിക്കാന്‍..
ടെസ്റ്റോസ്റ്റിറോണ്‍ എന്ന പുരുഷ ഹോര്‍മോണ്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തില്‍ ഉണ്ട്. എന്നാല്‍ കൂടുതല്‍ ഈ ഹോര്‍മോണ്‍ പുരുഷന്മാരിലാണ് ഉള്ളത്. ഇത് അവരുടെ മസിലുകള്‍ക്ക് ശക്തിനല്കുകയും എല്ലുകള്‍ക്ക് ഉറപ്പ് നല്‍കുകയും ലൈംഗിക ബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ശരീരത്തില്‍ നിന്നും കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകാം.
പുരുഷന്മാരില് പ്രായപൂര്ത്തിയാകുമ്പോഴാണ് ഈ ഹോര്‍മോണ്‍ ഉല്‍പ്പാദനം കൂടുന്നത്. പ്രായം കൂടുംതോറും ഇതിന്റെ അളവ് കുറയുകയും ചെയ്യുന്നു. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ബാലസ് ചെയ്തു നിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടത്. ഇതിന് നിങ്ങളെ ചില ഭക്ഷണങ്ങള്‍ സഹായിക്കും.
ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാന്‍ വൈറ്റമിന്‍ ഗുളികകളും പാനീയങ്ങളും മാര്‍ക്കറ്റില്‍ സുലഭമാണ്. പക്ഷെ ഇത്തരം കെമിക്കല്‍ അടങ്ങിയവ കഴിക്കുന്നതിനെക്കാള്‍ നല്ലത് നല്ല വഴികള്‍ തിരഞ്ഞൈടുക്കുന്നതാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം...

മുട്ട
മുട്ടയിലെ മഞ്ഞക്കുരുവില് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പരിഹരിക്കാനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയിലെ മഞ്ഞക്കുരുവില് വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

പാല്
വൈറ്റമിന്‍ ഡിയും കാത്സ്യവും അടങ്ങിയ പാല് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് എല്ലുകള്‍ക്ക് ഉറപ്പ് നല്കാന് സഹായിക്കുന്നതാണ്.

വെളുത്തുള്ളി
ടെസ്റ്റോസ്റ്റിറോണിന്റെ അപര്യാപ്തത പരിഹരിക്കാന്‍ മികച്ചതാണ് വെളുത്തുള്ളി. ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക.

ശതാവരി
ശതാവരി എന്ന ഒരുതരം പച്ചക്കറി കഴിക്കുന്നതിലൂടെയും ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കാം. വൈറ്റമിന്‍ ഇ, ഫോളിക് ആസിഡ്, പൊട്ടാസിയം എന്നിവയുടെ കേന്ദ്രമാണിത്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടും.

ചെമ്മീന്‍
കടല്‍ മത്സ്യങ്ങളും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ്. ഇതില്‍ ചെമ്മീന്‍ ശരീരത്തില്‍ ഈ ഹോര്‍മോണിന്റെ അളവ് പെട്ടെന്ന് കൂട്ടാന്‍ സഹായിക്കും. വെളുത്തുള്ളിയിട്ട ചെമ്മിന് വിഭവം കഴിക്കുന്നതാണ് ഉത്തമം.

കക്ക
കക്ക ഇറച്ചിയില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നുണ്ട്. ഇത് പുരുഷ ഹോര്‍മോണുകള്‍ കൂട്ടാന്‍ സഹായിക്കുന്നതാണ്.

കൈതച്ചക്ക
കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ബ്രോമലെയ്ന് ടെസ്റ്റോസ്റ്റിറോണിന്റെ അപര്യാപ്തതയ്ക്ക് സഹായകമാകും.

മത്തങ്ങക്കുരു
മത്തങ്ങക്കുരുവില്‍ കൂടിയതോതില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന കുറവ് പരിഹരിക്കും. മത്തങ്ങക്കുരു വറുത്ത് കഴിക്കാം.

ചോക്ലേറ്റ്
ശുദ്ധമായ ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. ഇതില്‍ ധാരാളം മെഗ്നിഷ്യവും, സിങ്കും, കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുകയും രക്തപ്രവാഹത്തെ സഹായിക്കുകയും ചെയ്യും.

സിട്രസ് പഴങ്ങള്‍
ഓറഞ്ച്, ആപ്പിള്‍, സബര്‍ജന്‍ പഴം,മുന്തിരി, ചെറുനാരങ്ങ എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണിന് നേരിടുന്ന സ്ട്രെസ്സുകള്‍ കുറച്ച് ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
