Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തവിടെണ്ണ തടി കുറയാന്‍ സഹായിക്കുമോ?
തവിടെണ്ണയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? തവിടെണ്ണ നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ഉപയോഗിക്കാറുണ്ടോ? അരിയുടെ തവിടില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന എണ്ണയാണിത്. വിസ്മയിപ്പിക്കുന്ന പല ഗുണങ്ങളും തവിടെണ്ണ നിങ്ങള്‍ക്ക് നല്‍കും. ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും മുടിക്കും ഒരുപോലെ ഉപകാരപ്രദമാണിത്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ അരിയുടെ തവിടില്‍ ഫൈബര്‍, മിനറല്‍സ്,വൈറ്റമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കാവുന്ന മികച്ച എണ്ണയാണിത്. കൊളസ്ട്രോള്‍, ക്യാന്‍സര്‍, കരള്‍രോഗം, തടി, എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും. മറ്റ് എന്തൊക്കെ ഗുണങ്ങളാണ് ഇവ തരുന്നതെന്ന് നോക്കാം...

കൊളസ്ട്രോള്‍
തവിടെണ്ണ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.

കാര്‍ഡിയോവാസ്ക്യുലാര്‍
ഹൃദയസംബന്ധമായ എല്ലാ രോഗങ്ങളും ചെറുത്തുനിര്‍ത്താന്‍ കഴിവുള്ളതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒറിസനോള്‍ കാര്‍ഡിയോവാസ്ക്യുലാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

ക്യാന്‍സര്‍
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന ടോക്കോഫിറോള്സ്, ടോക്കോട്രൈനോള്സ് എന്നിവ ഇതിനോട് പോരാടും. ശരീരത്തില്‍ ആവശ്യമില്ലാത്ത റാഡിക്കലുകളെ നീക്കം ചെയ്യും.

ചര്‍മത്തിന്റെ ആരോഗ്യത്തിന്
നിങ്ങളുടെ ചര്‍മം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സ്ക്കൊലീന് ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്തും. ചുളിവുകള്‍, ചര്‍മത്തിലെ കേടുപാടുകള്‍ എല്ലാം മാറ്റി തരും.

പ്രതിരോധശേഷി
ഇതില്‍ ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഭക്ഷണത്തിന് തവിടെണ്ണ ചേര്‍ക്കൂ.

അന്ധസ്രാവി ഗ്രന്ഥി
ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ നിങ്ങളുടെ അന്ധസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യും.

ആര്‍ത്തവവിരാമം
ഇതിലടങ്ങിയിരിക്കുന്ന ഒറിസനോള്‍ ആര്‍ത്തവവിരാമം പോലുള്ള പ്രശ്നത്തിന് പരിഹാരമാകും.

കരളിന്റെ പ്രവര്‍ത്തനം
ഇതിലടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കരള്‍ രോഗങ്ങള്‍ വരാതെ നോക്കും.

ആരോഗ്യമുള്ള മുടി
ഇതിലടങ്ങിയിരിക്കുന്ന ഫെറുളിക് ആസിഡ് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സും വൈറ്റമിന്‍ ഇയും മുടിക്ക് ഗുണം ചെയ്യും. നല്ല ആരോഗ്യമുള്ള മുടിക്ക് നിങ്ങള്‍ക്ക് ലഭിക്കും.

തടി കുറയ്ക്കും
നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ തവിടണ്ണയും ഇനി ഉപയോഗിച്ചോളൂ. തടി കുറയ്ക്കാന്‍ സഹായിക്കുന്ന എണ്ണയാണിത്.



Click it and Unblock the Notifications
