Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കോങ്കണ്ണ് നിങ്ങള്‍ക്കും വരാം..
നിങ്ങള്‍ക്ക് കോങ്കണ്ണ് ഉണ്ടോ...കോങ്കണ്ണ് ജന്മനാ കിട്ടുന്ന വൈകല്യം മാത്രമായി കാണേണ്ട. ഇത്തരം അവസ്ഥ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കുട്ടികളുടെ കോങ്കണ്ണ് മാതാപിതാക്കളില്‍ ആശങ്കയുണര്‍ത്തുന്ന അവസ്ഥയാണ്. കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടോ പേശികളുടെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വ്യതിയാനം കൊണ്ടോ ആണ് കോങ്കണ്ണ് ഉണ്ടാകുന്നത്.
കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി കുടിക്കണം
കാഴ്ച ശക്തിയിലുണ്ടാകുന്ന വൈകല്യം കൊണ്ടും കോങ്കണ്ണുണ്ടാകുവാനുള്ള സാധ്യതയുണ്ട്. ആദ്യം കോങ്കണ്ണ് എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഇരു കണ്ണുകളില്‍ നിന്നുമുള്ള നേര്‍രേഖ ആ വസ്തുവില്‍ കേന്ദ്രികരിക്കുവാന് കഴിയാത്ത അവസ്ഥയാണ് കോങ്കണ്ണ്.

സാധ്യതകള്‍
കാഴ്ചക്കുറവ് പരിഹരിക്കാത്തവരില് എക്സ്ട്രാ ഒക്യുലാര്‍ പേശികളുടെ ബലക്ഷയം, സ്ഥാന വ്യതിയാനം എന്നിവ കൊണ്ട് കോങ്കണ്ണ് സംഭവിക്കാം.

കാരണങ്ങള്‍
തലച്ചോറില്‍ നിന്ന് നേത്രങ്ങളിലേക്ക് വരുന്ന ഞരമ്പുകളുടെ വ്യതിയാനവും കോങ്കണ്ണിന് കാരണമാക്കുന്നു.

സാധ്യതകള്‍
സൂക്ഷ്മമായി നിരീക്ഷിച്ച് ജോലി ചെയ്യുന്നവര്‍ക്കും ഒരു നേത്രം ഉപയോഗിച്ച് തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കും ഈ അവസ്ഥയുണ്ടാകാം.

ലക്ഷണങ്ങള്‍
കണ്പേശികളില് അനുഭവപ്പെടുന്ന ക്ഷീണം, തലവേദന, കണ്ണിനു ചുറ്റും വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍
വെളിച്ചത്തിലേക്കു നോക്കാന്‍ ബുദ്ധിമുട്ട്, പുസ്തകങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ട്, വസ്തുക്കള്‍ രണ്ടായി തോന്നുക എന്നിവയും കോങ്കണ്ണിന്റെ ലക്ഷണമാണ്.

ആര്‍ക്കൊക്കെ ഉണ്ടാകാം
തൈറോയിഡിന്റെ രോഗം ഉള്ളവര്‍ക്ക് തൈറോയിഡ് ഹോര്‍മോണില്‍ വ്യതിയാനങ്ങള്‍ കാരണം നേത്രപേശികളുടെ കട്ടികൂടുകയും അതിന്റെ ചലനത്തിനു വ്യത്യാസം ഉണ്ടായി കോങ്കണ്ണ് സംഭവിക്കാം.

ആര്‍ക്കൊക്കെ ഉണ്ടാകാം
പ്രമേഹം, കൊഴുപ്പിന്റെ അളവ് കൂടുതല്‍ എന്നിവ കാരണം ഞരമ്പുകള്‍ക്ക് രോഗങ്ങള്‍ സംഭവിക്കാം. ഇതുമൂലം നേത്രപേശികള്ക്ക് ബലകുറവ് വരികയും ആ കണ്ണ് മാറിപ്പോകുകയും ചെയ്യും.

പ്രതിവിധി
കാഴ്ചക്കുറുവുണ്ടെങ്കില് നേരത്തെ പരിശോധിച്ച് കണ്ണടകള്‍ ഉപയോഗിക്കണം. നേത്രങ്ങള്‍ക്ക് വ്യായാമങ്ങള്‍ നല്‍കുന്നതും നല്ലതാണ്.



Click it and Unblock the Notifications
